ഭാര്യ പണം മുടക്കുന്നതിനാൽ വിഘ്നേഷ് കൃത്യമായി ലൊക്കേഷനിൽ എത്തുന്നുണ്ട്; പുതിയ ചിത്രം നിർമ്മിക്കുന്നത് നയൻതാര
വിവാദങ്ങൾക്കൊടുവിൽ വിഘ്നേഷ് ശിവൻ തന്റെ 6ാമത്തെ സിനിമ സംവിധാനം ചെയ്യാൻ തുടങ്ങി. 'ലവ് ഇൻഷൂറൻസ് കമ്പനി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പ്രദീപ് രംഗനാഥൻ ആണ് നായകൻ. പ്രദീപിന്റെ 31ാമത് പിറന്നാൾ ദിവസം ജൂലൈ 25നായിരുന്നു ലവ് ഇൻഷൂറൻസ് കമ്പനിയുടെ പ്രഖ്യാപനം നടന്നത്. നീണ്ട ഗ്യാപിനു ശേഷമാണ് വിഘ്നേഷ് ശിവൻ വീണ്ടും സംവിധായകനാവുന്നത്. വിഘ്നേഷിനൊപ്പം ഭാര്യ നയൻതാരയും സിനിമയുടെ ഭാഗമായിട്ട് ഉണ്ട്.
അജിത്തിനെ നായകനായി ഒരു സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു വിഘ്നേഷ് ശിവൻ. എന്നാൽ ആ ചിത്രം നടന്നില്ല. പല കാരണങ്ങളായിരുന്നു അജിത്ത് ചിത്രം ഒഴിവാകാൻ കാരണം. അതിനു ശേഷമാണ് ഈ സിനിമയിലെത്തുന്നത്. ആദ്യം ശിവ കാർത്തികേയനെ നായകനാക്കി ചെയ്യാനിരുന്ന ചിത്രമാണ് ഇത്. നയൻതാരയായിരുന്നു നായികാ വേഷത്തിലേക്ക് തീരുമാനിച്ചത്. എന്നാൽ പല തരം സാഹചര്യങ്ങൾ വന്നതിനാൽ സിനിമ വീണ്ടും നീണ്ടു പോയി. അവസാനം ഇപ്പോൾ പ്രദീപ് രംഗനാഥനെ നായകനാക്കി പ്രഖ്യാപിച്ചു. എസ്.ജെ സൂര്യയും കൃതി ഷെട്ടിയുമാണ് പ്രധാന വേഷത്തിലെത്തുന്നത്.

ലിയോ സിനിമയെല്ലാം നിർമ്മിച്ച സെവൻ സ്ക്രീൻ സ്റ്റുഡിയോ ആയിരുന്നു ചിത്രം നിർമ്മിക്കാൻ മുന്നോട്ട് വന്നത്. ചിത്രത്തിന്റെ ടൈറ്റിൽ സംബന്ധിച്ച് ചില പ്രശ്നങ്ങൾ ഉണ്ടായി. എന്നാൽ അതിനു ശേഷം നയൻതാര തന്നെ റൗഡി പിക്ചേഴ്സിന്റെ ബാനറിൽ ചിത്രം നിർമ്മിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. സെവൻ സ്ക്രീൻ സ്റ്റൂഡിയോയുടെ അമരക്കാരൻ എസ്. എസ് ലളിത് കുമാർ ഈ ചിത്രത്തിന്റെ സഹനിർമ്മാതാവാകും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഭർത്താവിന്റെ സിനിമ താൻ തന്നെ നിർമ്മിക്കാം എന്ന് നയൻതാര തന്നെ തീരുമാനിക്കുകയായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് വേഗത്തിൽ പുരോഗമിക്കുന്നു എന്നാണ് വിവരം. ഇടയ്ക്ക് വിഘ്നേശ് ശിവന് നേരെ കുറ്റപ്പെടുത്തൽ വന്നിരുന്നു. എന്നാൽ ഇപ്പോൾ ലൊക്കേഷനിൽ കൃത്യമായി വിഘ്നേഷ് എത്തുന്നുണ്ട്. സ്വന്തം പണം മുടക്കിയാണ് തന്റെ സിനിമ എടുക്കുന്നത് എന്ന ചിന്ത ഉള്ളതിനാലാണ് വിഘ്നേഷ് കൃത്യമായി ലൊക്കേഷനിൽ എത്തുന്നത് എന്നാണ് ഫിലിം ജേർണലിസ്റ്റ് അന്ദനൻ ഒരു യൂട്യൂബ് അഭിമുഖത്തിൽ പറയുന്നത്.

'ലവ് ഇൻഷൂറൻസ് കോർപ്പറേഷൻ' എന്നായിരുന്നു ആദ്യം ചിത്രത്തിന് പേരിട്ടത്. എന്നാൽ അതിന്റെ പേരിൽ ലൈഫ് ഇൻഷൂറസ് കോർപ്പറേഷൻ ചിത്രത്തിന്റെ ടീമിനെതിരെ കേസ് കൊടുത്തു. ലവ് ഇൻഷൂറൻസ് കോർപ്പറേഷൻ എൽ.ഐ.സി എന്ന ഷോർട്ട് ഫോമിലായിരുന്നു പേരിട്ടിരുന്നത്. അത് വലിയ പ്രശ്നമായി. അതിനു ശേഷമാണ് പേരിൽ ചില മാറ്റങ്ങൾ വരുത്തി ലവ് ഇൻഷൂറൻസ് കമ്പനി (എൽ.ഐ.ക) എന്ന രീതിയിലാക്കി.
2012ലാണ് പോടാ പോടീ എന്ന ചിത്രത്തിലൂടെ വിഘ്നേഷ് ശിവൻ ആദ്യമായി സംവിധാന രംഗത്ത് എത്തുന്നത്. സിമ്പു, വരലക്ഷ്മി എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം മികച്ച അഭിപ്രായങ്ങൾ നേടിയിരുന്നു. അതിനു ശേഷം 2015ലാണ് നാനും റൗഡി താൻ എന്ന സിനിമ സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിലൂടെയാണ് നയൻതാരയും വിഘ്നേഷ് ശിവനും പ്രണയത്തിലാവുന്നത്. ശേഷം താനാ സേർന്ത കൂട്ടം, പാവൈ കഥകൾ, കാത്തു വാക്കുല രണ്ട് കാതൽ എന്നീ സിനിമകളാണ് വിഘ്നേഷ് ചെയ്തത്.


Click it and Unblock the Notifications