twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആ തിരക്കഥ മമ്മൂക്കയ്ക്ക് കൊടുത്തു വിടാന്‍ പോലും തോന്നിയില്ല; കോട്ടയം കുഞ്ഞച്ചനെക്കുറിച്ച് വിജയ് ബാബു

    |

    മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി അനശ്വരമാക്കിയ കഥാപാത്രമാണ് കോട്ട്യം കുഞ്ഞച്ചന്‍. ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന വാര്‍ത്ത ആരാധകര്‍ക്കിടയില്‍ വലിയ ആവേശമായിരുന്നു പകര്‍ന്നത്. 25 വര്‍ഷങ്ങള്‍ക്ക് ശേഷമുളള കുഞ്ഞച്ചന്റെ വരവിനായി കാത്തിരിക്കുകയായിരുന്നു മലയാളികള്‍. സൂപ്പര്‍ ഹിറ്റായി മാറിയ ആട് ടുവിന്റെ വിജയം ആഘോഷിക്കുന്നതിനിടെയായിരുന്നു സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം പ്രഖ്യാപിക്കുന്നത്.

    ഞാനില്ലായിരുന്നുവെങ്കില്‍ ഭക്ഷണം ആരുണ്ടാക്കി തന്നേനെ? തകിടം മറിഞ്ഞ് ലക്ഷ്മി പ്രിയഞാനില്ലായിരുന്നുവെങ്കില്‍ ഭക്ഷണം ആരുണ്ടാക്കി തന്നേനെ? തകിടം മറിഞ്ഞ് ലക്ഷ്മി പ്രിയ

    എന്നാല്‍ ആരാധകരുടെ കാത്തിരിപ്പ് വെറുതെയായി. ഈ ചിത്രം പ്രഖ്യാപനത്തില്‍ ഒതുങ്ങിപ്പോയി. ഇപ്പോഴിതാ ചിത്രത്തിന്റെ നിര്‍മ്മതാാവായ വിജയ് ബാബു എന്തുകൊണ്ടാണ് കോട്ടയം കുഞ്ഞച്ചന്‍ രണ്ടാം ഭാഗം നടന്നില്ലെന്ന് വ്യ്ക്തമാക്കുകയാണ്. വിജയ് ബാബുവിന്റെ ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറിലായിരുന്നു സിനിമ നിര്‍മ്മിക്കാനിരുന്നത്. ചിത്രത്തിന്റെ തിരക്കഥയില്‍ തൃപ്തി വരാത്തതാണ് പിന്മാറാനുള്ള കാരണമായി വിജയ് ബാബു പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    കോട്ടയം കുഞ്ഞച്ചന്‍

    ''വലിയ ക്യാന്‍വാസില്‍ കോട്ടയം കുഞ്ഞച്ചന്‍ ചെയ്യാനായിരുന്നു പ്ലാന്‍ ചെയ്തത്. പക്ഷേ കഥ 100 ശതമാനം തൃപ്തി തന്നാല്‍ മാത്രമേ ചെയ്യുള്ളൂ എന്ന് തീരുമാനിച്ചിരുന്നു. പലരും എന്നോട് ചോദിക്കാറുണ്ട് അത് അനൗണ്‍സ് ചെയ്തിട്ട് എന്തുകൊണ്ട് ചെയ്യുന്നില്ല എന്ന്.
    മമ്മൂക്കയുടെ ലൈഫിലെ ഏറ്റവും ക്ലാസിക്കായുള്ള ഒരു കഥാപാത്രമാണ് കോട്ടയം കുഞ്ഞച്ചന്‍. അത് നമ്മള്‍ അപ്രോച്ച് ചെയ്യുമ്പോള്‍ 100 ശതമാനം കോണ്‍ഫിഡന്‍സ് ആ സ്‌ക്രിപ്റ്റില്‍ ഉണ്ടെങ്കില്‍ മാത്രമേ അത് അപ്രോച്ച് ചെയ്യാന്‍ പാടുള്ളൂ. ഇല്ലെങ്കില്‍ നമ്മള്‍ അത് ചെയ്യരുത്.
    അത് നമ്മള്‍ ഇന്‍സ്സ്ട്രിയോട് ചെയ്യുന്ന തെറ്റാണ്'' എന്നാണ് വിജയ് ബാബു പറയുന്നത്.

    തിരക്കഥ

    തിരക്കഥ പലവട്ടം റീവൈസ് ചെയ്ത് വായിച്ചിട്ടും ആ രീതിയില്‍ സ്‌ക്രിപ്റ്റ് ലാന്‍ഡ് ചെയ്യാന്‍ പറ്റിയില്ലെന്നാണ് വിജയ് ബാബു പറയുന്നത്. ഇതോടെ ആ തിരക്കഥ മമ്മൂക്കയുടെ അടുത്തേക്ക് കൊടുത്തു വിട്ടത് പോലുമില്ലെന്നും വിജയ് ബാബു പറയുന്നു. അങ്ങനെ ചെയ്യാന്‍ പാടില്ലെന്നാണ് അദ്ദേഹം പറയുന്നത്. തത്ക്കാലം ആ ചിത്രം ഹോള്‍ഡിലാണ്. അതേസമയം, നല്ല കഥ വന്നാല്‍ തീര്‍ച്ചയായും ചെയ്യുമെന്നും നിര്‍മ്മാതാവ് വ്യക്തമാക്കുന്നുണ്ട്.

    വലിയ സിനിമ

    ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ കുറച്ചു കൂടി വലിയ സിനിമ ചെയ്യണമെന്നാണ് ആഗ്രഹമെന്നും വിജയ് ബാബു വ്യക്തമാക്കുന്നുണ്ട്. അത്തരത്തിലൊന്നായി സത്യന്‍ സാറിന്റെ ബയോപിക് പ്ലാന്‍ ചെയ്യുന്നുണ്ട്. അതുപോലെ ആട് 3 വലിയ കാന്‍വാസിലാണ് ചെയ്യുന്നതെന്നും വിജയ് ബാബു വ്യക്തമാക്കി. ആടിന്റെ മൂന്നാം ഭാഗം ത്രീഡിയായിരിക്കുമെന്ന് നേരത്തെ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് പറഞ്ഞിരുന്നു. സത്യന്റെ ജീവിതകഥ സിനിമയാകുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. പുതിയ സിനിമയായ തീര്‍പ്പ് കുറച്ചുകൂടി വലിയ സിനിമയാണെന്നാണ് വിജയ് ബാബു പറയുന്നത്. പൃഥ്വിരാജും ഇന്ദ്രജിത്തും സൈജുവും ഞാനും എല്ലാമുണ്ട്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത് മുരളി ഗോപി തിരക്കഥ ചെയ്യുന്ന സിനിമയാണ്. ലൂസിഫറിന് ശേഷമുള്ള മുരളിയുടെ സ്‌ക്രിപ്റ്റാണെന്നും വിജയ് ബാബു പറഞ്ഞു.

    മമ്മൂട്ടി

    അതേസമയം മമ്മൂട്ടിയുടെ പുതിയ സിനിമയായ ഭീഷ്മ പര്‍വ്വം വന്‍ വിജയമായി മാറിയിരിക്കുകയായണ്. അമല്‍ നീരദാണ് ഭീഷ്മ പര്‍വ്വത്തിന്റെ സംവിധാനം. ബിഗ് ബിയ്ക്ക് ശേഷം ഇരുവരും ഒരുമിച്ച സിനിമയാണ്്. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലിന് മുമ്പായി മമ്മൂട്ടിയും അമലും ഒരുമിച്ച സിനിമ എന്നതും ഭീഷ്മ പര്‍വ്വത്തിന്റെ പ്രത്യേകതയാണ്. വന്‍ താരനിര തന്നെ അണിനിരന്ന സിനിമയാണ് ഭീഷ്മ പര്‍വ്വം. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, നദിയ മൊയ്തു, അനഘ, ദിലീഷ് പോത്തന്‍, സുദേവ് നായര്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ താരങ്ങള്‍.

    Read more about: vijay babu
    English summary
    Vijay Babu On Why He Decided To Hold The Second Part Of Kottayam Kunjachan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X