ഞാന്‍ ഇത്രയും മോശക്കാരനാണോ? കമന്റുകളില്‍ സംസ്‌കാരവും സംയമനവും ആകാം: വിജയ് മാധവ്

സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതരാണ് വിജയ് മാധവും ദേവിക നമ്പ്യാരും. വിജയ് മാധവിനെ മലയാളികള്‍ അറിയുന്നത് സംഗീത റിയാലിറ്റി ഷോയിലൂടെ ചുള്ളന്‍ മത്സരാര്‍ത്ഥിയായിട്ടായിരുന്നു. ദേവികയാകട്ടെ മലയാള സിനിമയിലും സീരിയല്‍ രംഗത്തുമെല്ലാം സജീവമായ നടിയും അവതാരകയും. ഇരുവരുടേയും വിവാഹം സോ്ഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇരുവരും പിന്നീട് യൂട്യുബ് ചാനലുമായി എത്തുകയായിരുന്നു.

തങ്ങളുടെ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളെല്ലാം വിജയും ദേവികയും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഈയ്യടുത്താണ് ദേവികയ്ക്കും വിജയ്ക്കും ആണ്‍കുഞ്ഞ് പിറന്നത്. ആത്മജ മഹാദേവന്‍ എന്നാണ് മകന്റെ പേര്. എന്നാല്‍ മകന് പെണ്‍കുട്ടിയുടെ പേരിട്ടെന്ന വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ നിന്നും ഇവര്‍ക്ക് നേരിടേണ്ടി വന്നിരുന്നു.

Devika Nambiar

സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതരാണ് ഇന്ന് ഈ താരകുടുംബം. എന്നാല്‍ ഇപ്പോഴിതാ തങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന നിരന്തരമുള്ള വിമര്‍ശനങ്ങളെക്കുറിച്ച് പ്രതികരിക്കുകയാണ് വിജയ് മാധവ്. പുതിയ വീഡിയോയിലൂടെയായിരുന്നു വിജയ് മാധവിന്റെ പ്രതികരണം. സത്യം മാത്രമേ ബോധിപ്പിക്കുകയുള്ളൂവെന്ന ക്യാപ്ഷനോടെയാണ് വിജയ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

വീഡിയോ ചെയ്ത് തുടങ്ങിയ കാലത്ത് ലഭിച്ചിരുന്നത് അധികവും പോസിറ്റീവായ കമന്റുകളായിരുന്നുവെന്നാണ് വിജയ് പറയുന്നത്. കമന്റുകളില്‍ 99 ശതമാനവും തങ്ങള്‍ക്ക് പിന്തുണയറിയിക്കുന്നതായിരുന്നുവെന്ന് വിജയ് ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍ പിന്നീട് അത് മാറിയെന്നും നെഗറ്റീവ് കമന്റുകള്‍ വരാന്‍ തുടങ്ങിയെന്നുമാണ് വിജയ് മാധവ് പറയുന്നത്. അതേസമയം മകന് പേരിട്ടതിന് ശേഷമാണ് ഈ മാറ്റം സംഭവിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്.

കാര്യങ്ങള്‍ നല്ല രീതിയിലും അവതരിപ്പിക്കാന്‍ സാധിക്കുമല്ലോ എന്നാണ് വിമര്‍ശകരോട് വിജയ് ചോദിക്കുന്നത്. എന്നാല്‍ ചില കമന്റുകളില്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ വളരെ മോശമാണെന്നും അഭിപ്രായപ്പെടുന്ന വിജയ് മാധവ് കുറച്ചുകൂടി സംസ്‌കാരത്തോടെ കമന്റ് ചെയ്തൂടേയെന്നും ചോദിക്കുന്നുണ്ട് അതേസമയം തനിക്കെതിരെയുള്ള വിമര്‍ശനങ്ങളെക്കുറിച്ചും വിജയ് മാധവ് സംസാരിക്കുന്നുണ്ട്. താന്‍ ആരു പറഞ്ഞാലും കേള്‍ക്കില്ലെന്നും അറിവിന്റെ നിറകുടം ആണെന്ന വിചാരമാണെന്നുമാണ് കമന്റുകള്‍ പറയുന്നതെന്നാണ് വിജയ് മാധവ് പറയുന്നത്.

അത്തരം കമന്റകള്‍ വായിക്കുമ്പോള്‍ ഞാനിത്രയും മോശക്കാരനാണോ എന്ന് തോന്നിപ്പോകാറുണ്ടെന്നാണ് താരം പറയുന്നു. കുറേക്കൂടെ സംയമനവും സംസ്‌കാരവും കമന്റുകളില്‍ ആകാണെന്ന് പറയുന്ന വിജയ് മാധവ് നേരത്തെ താനും കൂടുതല്‍ ആലോചിക്കാതെ കമന്റുകള്‍ ചെയ്യുമായിരുന്നുവെന്നും പറയുന്നു. അതേസമയം താനൊരു പാട്ടുകാരനാണെന്നും അല്ലാതെ വ്‌ളോഗറോ ഇന്‍ഫ്‌ളുവന്‍സറോ അല്ലെന്നും വിജയ് മാധവ് പറയുന്നു. അറിയപ്പെടാന്‍ ആഗ്രഹിക്കുന്നതും പാട്ടുകാരന്‍ എന്ന നിലയിലാണെന്നും താരം പറയുന്നു.

Devika Nambiar

പൈസയുണ്ടാക്കാനോ പ്രശസ്തിക്കോ വേണ്ടിയല്ല വീഡിയോ ചെയ്യുന്നതെന്നും ജനങ്ങളുമായി ഇന്ററാക്ട് ചെയ്യുക എന്നതിനായാണെന്നും താരം വ്യക്തമാക്കുന്നു. താനിത് വളരെ പാഷനോടെ ചെയ്യുന്ന കാര്യമാണെന്നും ഇത്രയും പാഷനേറ്റായി ഞാന്‍ പാടാന്‍ പോലും പോയിട്ടില്ലെന്നും താരം പറയുന്നു. സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള സമീപനം പോസിറ്റീവ് ആണെങ്കില്‍ കുറച്ചു കാലം കൂടി നില്‍ക്കുമെന്നാണ് വിജയ് മാധവ് പറയുന്നത്. അതേസമയം നിരവധി പേരാണ് താരങ്ങള്‍ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X