കരിയറിന്റെ പീക്കില്‍ കിടപ്പിലായി, എല്ലാം അവസാനിച്ചെന്ന് കരുതി; മാലാഖയെ പോലെ രാധിക ചേച്ചിയുടെ വരവ്
മലയാളികള്‍ക്ക് സുപരിചിതനാണ് വിജയ് മാധവ്. ഗായകന്‍ എന്ന നിലയിലാണ് വിജയ് മാധവിനെ മലയാളികള്‍ പരിചയപ്പെടുന്നത്. നടി ദേവിക നമ്പ്യാരാണ് വിജയ് മാധവിന്റെ ഭാര്യ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ഇരുവരും. യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ ജീവിതം ഇരുവരും എപ്പോഴും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന വലിയ പ്രതിസന്ധിയെക്കുറിച്ച് സംസാരിക്കുകയാണ് വിജയ് മാധവ്.
കരിയറിന്റെ പീക്കില്‍ കിടപ്പിലായതിനെക്കുറിച്ചും അവിടെ നിന്നും താന്‍ തിരികെ വന്നതിനെക്കുറിച്ചുമൊക്കെയാണ് വിജയ് മാധവ് സംസാരിക്കുന്നത്. യൂട്യൂബ ്ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു വിജയ് മാധവ് മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ഇന്ന് ഈ വീഡിയോ ചെയ്യാന്‍ കാരണം കമന്റുകളാണ്. കുറച്ച് കാര്യങ്ങള്‍ പറയാമെന്ന് തോന്നി. എന്തുകൊണ്ടാണ് യോഗ മാത്രം പ്രൊമോട്ട് ചെയ്യുന്നത്, യോഗ ബിസിനസ് ആണോ, ഫ്രീയൊന്നും അല്ലല്ലോ, ഇതിനൊന്നും ആരും കേറത്തില്ല കാശിന്റെ അഹങ്കാരമാണ് എന്നൊക്കെയുള്ള കമന്റുകള്‍ കണ്ടു. അതിനാല്‍ എനിക്ക് പറയാനുള്ള കാര്യങ്ങള്‍ പറയാം.
യോഗ എന്നത് എനിക്ക് ജീവിതത്തില്‍ ഒരിക്കലും ഒഴിവാക്കാന്‍ പറ്റാത്ത ഘടകമാണ്. സ്റ്റാര്‍ സിംഗര്‍ കഴിഞ്ഞ ശേഷം ഞാന്‍ ഇന്ത്യന്‍ ഐഡലില്‍ പാടാന്‍ മുംബൈയില്‍ പോയിരുന്നു. തിരിച്ചുവരുന്ന വഴിയ്ക്ക് തിരുവന്തപുരത്ത് വച്ച് ഒന്ന് വീണു. അപ്പോള്‍ ഒന്നും അറിഞ്ഞില്ല. പിന്നൊരു ദിവസം നടക്കാനിറങ്ങിയപ്പോള്‍ ഒന്ന് തുമ്മി. അന്ന് എന്റെ ബാക്കില്‍ ഒരു പിടുത്തം പിടിച്ചു. തിരക്കുള്ള സമയമാണ്. ഓടിയോടി ഓടിയോടി ഇരിക്കാനും നില്‍ക്കാനും കിടക്കാനും വയ്യാതായി. എന്ത് ചെയ്താലും വേദനയാണ്. സ്വര്‍ഗം കണ്ടു.
കരിയറിന്റെ പീക്കില്‍ ഞാന്‍ കിടപ്പിലായി. തിരുവനന്തപുരത്തുള്ള ഡോക്ടര്‍ പറഞ്ഞത് സര്‍ജറി ചെയ്യാതെ വേറെ വഴിയില്ലെന്നാണ്. അത് ചെയ്താല്‍ പിന്നെ നമ്മളില്ല. ഇതിനിടെയാണ് ദൈവം വിട്ടതു പോലെ സുരേഷ് ഗോപിയുടെ ഭാര്യ രാധിക ചേച്ചി എന്നോട് യോഗ ചെയ്യാന്‍ പറയുന്നതും യോഗ ടീച്ചറുടെ അടുത്ത് കൊണ്ടു പോകുന്നതും. അങ്ങനെ രണ്ട് മൂന്ന് മാസം യോഗ ചെയ്ത് ഞാന്‍ തിരിച്ചുവന്നു. ജീവിതം തീര്‍ന്നുവെന്ന് കരുതിയിടത്തു നിന്നും ഇന്ന് ഈ വീഡിയോ ചെയ്യുന്ന അവസ്ഥയിലേക്ക് എത്തിയതിന് പിന്നില്‍ യോഗയാണ്.
അതുകൊണ്ട് യോഗയെക്കുറിച്ച് പറയുമ്പോള്‍ നൂറ് നാവാണ്. ഞാനും ദേവികയും തമ്മില്‍ അടുപ്പത്തിലാകുന്നതിലും യോഗയുണ്ട്. യൂട്യൂബ് ചാനല്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ യോഗയുടെ കമ്പനി തുടങ്ങിയിരുന്നു. ഓണ്‍ലൈന്‍ ക്ലാസുകളുണ്ടായിരുന്നു. യോഗ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. ബിസിനസിനേക്കാള്‍ ഉപരിയാണ്. എല്ലാവരും മനസിലാക്കണം. എന്റെ ജീവിതം തന്നെയാണിത്. ഇതില്ലാത്തൊരു ജീവിതം എനിക്കില്ല.
ഗോള്‍ഡിന്റെ നറുക്കെടുപ്പ് കാശിനും ആളുകളെ ആകര്‍ഷിക്കാനോ അല്ല. സന്തോഷമാണ്. ഇത്രയും വര്‍ഷം കൊണ്ടു പോകാന്‍ സാധിച്ചു. ദേവിക ഇങ്ങനൊരു കാര്യം പറഞ്ഞപ്പോള്‍ പെട്ടെന്ന് തോന്നിയ ആശയമാണ്. അതിന്റെ ബിസിനസ് നോക്കിയാല്‍ നഷ്ടമായിരിക്കും. പക്ഷെ സന്തോഷത്തിന് വേണ്ടി ചെയ്യുന്നത്. ഒരിക്കലും അത്തരം ചിന്തയിലൂടെ കാണരുത്.

ഫീസില്ലാതെ ചെയ്തൂടേ എന്ന് ചോദിക്കരുത്. ജീവിതത്തില്‍ ഒരിക്കലും ഒന്നും ഫ്രീയായി നേടരുത്. എല്ലാത്തിനും അതിന്റേതായ വിലയുണ്ട്. അത് കൊടുത്ത് വാങ്ങിച്ചാല്‍ മാത്രമേ നമുക്ക് ഗുണംപ്പെടുകയേയുള്ളൂ. എന്തെങ്കിലും ഫ്രീയായി തരുന്നുണ്ടെങ്കില്‍ പിന്നീട് അതിന് വലിയ വില കൊടുക്കേണ്ടി വരും. അങ്ങനെയാണ് എനിക്ക് വ്യക്തിപരമായി തോന്നുന്നത്.
എല്ലാവരും ഓട്ടത്തിലാണ്. എന്തെങ്കിലുമൊക്കെ നേടിയെടുക്കാനും വെട്ടിപ്പിടിക്കാനുമുള്ള ഓട്ടത്തിലാണ്. അതിനിടയില്‍ കൈ മോശം വരുന്ന കാര്യമാണ് ആരോഗ്യം. ആ ആരോഗ്യം പൂര്‍ണമായും പോയി എന്നാകുമ്പോഴാണ് തിരിച്ചറിയുക. ഉണ്ടാക്കിയതെല്ലാം ചെലവാക്കിയാലും ആരോഗ്യം തിരിച്ചുപിടിക്കാനായെന്ന് വരില്ല. അതിനാല്‍ ആ അവസ്ഥയിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ പറ്റുമ്പോഴൊക്കെ യോഗയും വ്യായാമവും ചെയ്യണം. ശരീരം ആണ് നമ്മുടെ അമ്പലം. അത് വൃത്തിയായി സൂക്ഷിച്ചു കൊണ്ടു പോകണം.


Click it and Unblock the Notifications