ദേവികയെ അടിച്ചമര്‍ത്തിയിട്ടില്ല, ഞാന്‍ മെയില്‍ ഷോവനിസ്റ്റല്ല; ആരോപണങ്ങളോട് വിജയ് മാധവ്‌

കുടുംബ പ്രേക്ഷകര്‍ക്കും സോഷ്യല്‍ മീഡിയയ്ക്കുമെല്ലാം സുപരിചിതരായ താരദമ്പതിമാരാണ് വിജയ് മാധവും ദേവികയും. സംഗീതം ഒരുമിപ്പിച്ചവരാണ് ദേവികയും വിജയും. നടിയായും അവതാരകയായുമൊക്കെ ദേവികയെ മലയാളികള്‍ക്ക് അറിയാം. സ്റ്റാര്‍ സിംഗര്‍ സംഗീത റിയാലിറ്റി ഷോയിലൂടെയാണ് വിജയ് മാധവിനെ മലയാളികള്‍ പരിചയപ്പെടുന്നത്. ഇപ്പോഴിതാ ഇരുവരും തങ്ങളുടെ വിശേഷങ്ങള്‍ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച് ആരാധകരുടെ മനസില്‍ നിറയുകയാണ്.

ദേവികയുടേയും വിജയിയുടേയും വിവാഹം ആരാധകര്‍ ആഘോഷമാക്കിയ ഒന്നായിരുന്നു. തങ്ങളുടെ ആദ്യത്തെ കണ്‍മണിയ്ക്കായി കാത്തിരിക്കുകയാണ് ഇരുവരും. ഇതിനിടെ ഇപ്പോഴിതാ വിജയ് പങ്കുവച്ചൊരു വീഡിയോ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ചിലര്‍ക്കുള്ള മറുപടി

ഞാന്‍ ഈ വ്ളോഗ് ചിലര്‍ക്കുള്ള മറുപടിയാണ്. ഞാന്‍ വീഡിയോ ചെയ്യുന്നത് വളരെ സത്യസന്ധമായിട്ടാണ് വെറുതെ പേരിനോ പ്രശസ്തിക്കോ വേണ്ടി ചെയ്യുന്നതല്ല. ഇപ്പോള്‍ സംസാരിക്കുന്നതും വളരെ സത്യസന്ധമായി ചെയ്യുന്നതാണ് എന്ന മുഖവുരയോടെയാണ് വിജയ് സംസാരിച്ചു തുടങ്ങുന്നത്. ഇതിലും പൈസ ഉണ്ടാക്കാന്‍ പറ്റുന്ന പല പരിപാടികളും അറിയാമെന്നും പക്ഷെ അതില്‍ നിന്നെല്ലാം മാറി സഞ്ചരിച്ച് സമാധാനപൂര്‍ണ്ണമായ ജീവിതം ആഗ്രഹിക്കുന്ന വ്യക്തിയാണ് താനെന്നും വിജയ് പറയുന്നു.

ഒരു വാക്ക് പറഞ്ഞിരുന്നു


തങ്ങളുടെ ചാനലില്‍ പങ്കുവെക്കുന്നത് കുക്കിങ് വീഡിയോസ് ആണെങ്കില്‍ കൂടി ഒരുപാട് ആളുകള്‍ ഏറ്റെടുക്കുന്നതായി വിജയ് പറയുന്നു. അതേസമയം, സത്യസന്ധമായി നില്‍ക്കും എന്നാണ് തുടക്കം മുതലേ ഞാന്‍ പറയാറുള്ളത്. അത് അങ്ങനെ തുടരാന്‍ ആണ് ശ്രമിക്കുന്നതെന്നും താരം പറയുന്നു. നമ്മള്‍ നമ്മളെ പറ്റിച്ചു ജീവിക്കുന്നതില്‍ അര്‍ഥം ഇല്ലെന്നാണ് വിജയിയുടെ അഭിപ്രായം. പിന്നാലെ താരം വിഷയത്തിലേക്ക് കടക്കുകയാണ്.

ഞാന്‍ കഴിഞ്ഞദിവസം ഒരു വാക്ക് പറഞ്ഞിരുന്നു, ശീലക്കേട് ഒഴിയാതെ കാലക്കേട് വഴിയില്ല എന്ന വാക്ക്. ആ വാക്ക് ദേവികയെ ഉദ്ദേശിച്ചു പറഞ്ഞതല്ല. ഞാന്‍ അടക്കമുള്ള എല്ലാ സമൂഹത്തെയും ഓര്‍ത്തുകൊണ്ട് പറഞ്ഞതാണ് എന്നാണ് വിജയ് പറയുന്നത്. കോംപ്രമൈസ്സ് ചെയ്യുന്നിടത്തു ഒറിജിനല്‍ നഷ്ട്ടപെടുമെന്നാണ് വിജയ് പറയുന്നത്. താത്കാലിക ലാഭത്തിനു വേണ്ടി എല്ലാം നല്ലതാണു എന്ന് പറഞ്ഞു പോയാല്‍ നമ്മള്‍ നമ്മളെ പറ്റിക്കുന്നതിനു തുല്യമാണെന്നും താരം പറയുന്നു.

മെയില്‍ ഷോവനിസ്റ്റ്

എന്നാല്‍ ദേവികയോടാണ് താന്‍ അത് പറഞ്ഞത് എന്ന തരത്തില്‍ ഒരുപാട് കമന്റുകള്‍ കണ്ടുവെന്നാണ് വിജയ് പറയുന്നത്. ചിലപ്പോള്‍ ദേവികയോടുള്ള ഇഷ്ടം കൊണ്ടാകാം അത്തരം കമന്റുകള്‍ ചെയ്യുന്നത്. എന്നാല്‍ സത്യത്തില്‍ ഞാന്‍ ഈ പറഞ്ഞതൊന്നും ദേവികയോട് അല്ലായിരുന്നുവെന്നാണ് വിജയ് പറയുന്നത്. അതോടൊപ്പം എന്റെ ജീവിതത്തില്‍ ഞാന്‍ എടുത്ത നല്ല തീരുമാനങ്ങള്‍ ഒന്ന് ദേവികയെ ജീവിതത്തില്‍ കൂട്ടി എന്നുള്ളതാണെന്നും വിജയ് പറയുന്നു.

ഞാന്‍ ഒരു സ്റ്റീരിയോ ടൈപ്പ് ഹസ്ബന്‍ഡ് ആണ്. മെയില്‍ ഷോവനിസ്റ്റ് ആണ് എന്നുള്ള കമന്റ്‌സ് ആണ് വന്നതെന്ന് വിജയ് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഞാന്‍ മെയില്‍ ഷോവനിസ്റ്റ് ഒന്നുമല്ലെന്നാണ് വിജയ് പറയുന്നത്. ഈശ്വരന് നിരക്കാത്തത് ഒന്നും ചെയ്യില്ല എന്ന വിശ്വാസം ഉണ്ട്. നമ്മളൊക്കെ ഒരു ക്രിയേഷന്റെ ഭാഗം ആണെന്നും താരം പറയുന്നു.

ഡോമിനേറ്റ് ചെയ്യുകയാണ്

ഞാന്‍ ഡോമിനേറ്റ് ചെയ്യുകയാണ് എന്ന് പലരും പറഞ്ഞു കേള്‍ക്കുന്നു. ഒരിക്കലും ഞാന്‍ അങ്ങനെ ഒരാള്‍ അല്ലെന്നും വിജയ് ആവര്‍ത്തിക്കുന്നു. അതേസമയം, നമ്മളെ ഇഷ്ടപെട്ടുകൊണ്ട് തെറ്റിദ്ധരിച്ചു പോകുന്ന ആളുകളോട് ആണ് ഈ മറുപടിയെന്നും താരം വ്യക്തമാക്കുന്നുണ്ട്. ഞാന്‍ ഒരിക്കലും പുള്ളിക്കാരിയെ ഡീഗ്രേഡ് ചെയ്യുന്ന ആളല്ലെന്നും ഞാന്‍ ദേവികയെ ബഹുമാനിക്കുന്നുണ്ടെന്നും വിജയ് പറയുന്നു.

തെറ്റിദ്ധാരണ

ഒരിക്കലും അടിച്ചമര്‍ത്താന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. ആരും വിഷമിക്കണ്ട എന്നിലുള്ള തെറ്റിദ്ധാരണകള്‍ മാറ്റാന്‍ ഞാന്‍ ശ്രമിക്കാം എന്നും താരം വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. ഇനി അധികം മോട്ടിവേഷണല്‍ വാക്കുകള്‍ ഉള്‍പ്പെടുത്തില്ല. ഞാന്‍ ആര്‍ക്കെങ്കിലും ഉപകാരപ്പെട്ടോട്ടെ എന്ന് കരുതിയാണ് അങ്ങനെ പറഞ്ഞതെന്നും ഇനി ഞാന്‍ അത്തരം കാര്യങ്ങള്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ ശ്രമിക്കാമെന്നും താരം പറയുന്നു. വ്‌ളോഗ് കണ്ട് തങ്ങളെ വിലയിരുത്തരുതെന്നും വിജയ് പറയുന്നുണ്ട്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X