twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    96 ഓര്‍മ്മകളില്‍ വിജയ് സേതുപതിയും തൃഷയും! സിനിമ റിലീസ് ചെയ്ത് രണ്ട് വര്‍ഷം

    By Prashant V R
    |

    തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ ഒന്നടങ്കം ഏറ്റെടുത്ത വിജയ ചിത്രങ്ങളിലൊന്നായിരുന്നു 96. റാമും ജാനുവുമായി വിജയ് സേതുപതിയും തൃഷയും അഭിനയിച്ച ചിത്രം ഇരുകൈയ്യുംനീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. സഹപാഠികളായിരുന്ന രണ്ട് പേര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമായിരുന്നു ചിത്രത്തില്‍ കാണിച്ചത്. ഛായാഗ്രാഹകന്‍ സി പ്രേംകുമാറിന്റെ ആദ്യ സംവിധാന സംരംഭമായ 96ന് തിയ്യേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.

    തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലെ പ്രേക്ഷകരും ചിത്രം ഏറ്റെടുത്തിരുന്നു. അതേസമയം 96 റിലീസ് ചെയ്ത് ഇന്നേക്ക് രണ്ട് വര്‍ഷം തികയുകയാണ്. 2018 ഒക്ടോബര്‍ നാലിനായിരുന്നു സിനിമ തിയ്യേറ്ററുകളിലേക്ക് എത്തിയത്. 96ന്റെ രണ്ടാം വാര്‍ഷികത്തില്‍ വിജയ് സേതുപതിയുടെയും തൃഷയുടെതുമായി വന്ന ട്വീറ്റുകള്‍ ശ്രദ്ധേയമായി മാറിയിരുന്നു.

    ക്ലാസിക്ക് 96ന്റെ 2വര്‍ഷങ്ങള്‍

    ക്ലാസിക്ക് 96ന്റെ 2വര്‍ഷങ്ങള്‍, റാംജാനുവിന്റെ 2വര്‍ഷങ്ങള്‍ എന്നീ ഹാഷ്ടാഗുകളിലായിരുന്നു ഇവരുടെ ട്വീറ്റുകള്‍ വന്നത്. ഒപ്പം സംവിധായകന്‍ പ്രേംകുമാറിന് വിജയ് സേതുപതി ട്വീറ്റിലൂടെ നന്ദി പറയുന്നുമുണ്ട്. വലിയ ഹൈപ്പുകളൊന്നുമില്ലാതെ എത്തിയ വിജയ് സേതുപതി ചിത്രം തിയ്യേറ്ററുകളില്‍ സര്‍പ്രൈസ് വിജയമായി മാറുകയായിരുന്നു.

    സേതുപതിക്കും തൃഷയ്ക്കും

    സേതുപതിക്കും തൃഷയ്ക്കും ഇവരുടെ ചെറുപ്പകാലം അവതരിപ്പിച്ച ആദിത്യ ഭാസ്‌ക്കര്‍, ഗൗരി ജി കിഷന്‍ തുടങ്ങിയവരുടെ പ്രകടനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിച്ചതിനേക്കാളും വലിയ സ്വീകാര്യതയായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്. സേതുപതി അവതരിപ്പിച്ച റാമിനെയും തൃഷയുടെ ജാനുവിനെയും പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചോടു ചേര്‍ത്തിരുന്നു.

    മികച്ച പ്രതികരണത്തോടൊപ്പം

    മികച്ച പ്രതികരണത്തോടൊപ്പം ബോക്സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും 96 നേട്ടമുണ്ടാക്കിയിരുന്നു. യുവാക്കള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുളള ആളുകള്‍ക്കെല്ലാം ഒരു നൊസ്റ്റാള്‍ജിക്ക് ഫീല്‍ സിനിമ നല്‍കിയിരുന്നു. ഹൈസ്‌ക്കുളില്‍ ഒരുമിച്ച് പഠിച്ച രണ്ട് പേര്‍ 22 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നതും തുടര്‍ന്നു നടക്കുന്ന സംഭവ വികാസങ്ങളുമായിരുന്നു 96ല്‍ പറഞ്ഞത്. സംവിധായകന്‍ തന്നെ തിരക്കഥയെഴുതിയ ചിത്രം പ്രേക്ഷകര്‍ക്ക് മികച്ചൊരു ദൃശ്യാനുഭവം തന്നെയായിരുന്നു സമ്മാനിച്ചിരുന്നത്.

    ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവാണ്

    ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവാണ് നടി തൃഷ നടത്തിയിരുന്നത്. മക്കള്‍ സെല്‍വന്‍ പതിവ് പോലെ തന്റെ പ്രകടനം ഗംഭീരമാക്കുകയും ചെയ്തു. 96ല്‍ ഇരുതാരങ്ങളുടെയും ചെറുപ്പകാലം അവതരിപ്പിച്ച കുട്ടികളുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളിയായ ഗൗരി ജി കിഷനും ആദിത്യ ഭാസ്‌കറുമായിരുന്നു കുട്ടി ജാനുവായും റാമായും എത്തിയിരുന്നത്. ഹൈസ്‌ക്കുളില്‍ ഒരുമിച്ചു പഠിച്ചവരുടെ ഒത്തുച്ചേരലിലൂടെ ആയിരുന്നു സിനിമയുടെ കഥ സംവിധായകന്‍ പറഞ്ഞത്. മലയാളിയായ ഗോവിന്ദ് വസന്തയുടെ സംഗീതവും സിനിമയുടെ വിജയത്തില്‍ ഏറെ നിര്‍ണായകമായി മാറിയിരുന്നു.

    വിജയ് സേതുപതിയുടെ കരിയറിലെ

    വിജയ് സേതുപതിയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു റാം. നല്ല സിനിമകളെ എപ്പോഴും നെഞ്ചിലേറ്റുന്ന പ്രേക്ഷകര്‍ 96നെയും നെഞ്ചിലേറ്റിയിരുന്നു. മൗത്ത് പബ്ലിസിറ്റിയാണ് സിനിമയുടെ വിജയത്തില്‍ ഏറെ നിര്‍ണായകമായി മാറിയിരുന്നത്. മദ്രാസ് എന്റര്‍പ്രൈസിന്റെ ബാനറില്‍ എസ് നന്ദഗോപാലായിരുന്നു ചിത്രം നിര്‍മ്മിച്ചിരുന്നത്. 96വന്‍ വിജയമായതിന് പിന്നാലെ ചിത്രത്തിന് തെലുങ്ക്, കന്നഡ ഭാഷകളില്‍ റീമേക്ക് ചിത്രങ്ങള്‍ പുറത്തിറങ്ങിയിരുന്നു. കന്നഡത്തില്‍ 99 എന്നും തെലുങ്കില്‍ ജാനു എന്നുമായിരുന്നു സിനിമയ്ക്ക് പേരിട്ടിരുന്നത്.

    Read more about: vijay sethupathi trisha
    English summary
    vijay sethupathi and trisha krishnan tweeted about 2years of 96 movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X