വിജയ് സേതുപതിയുടെ മകളും സിനിമയിലേക്ക്! സംഘതമിഴനിലൂടെ താരപുത്രിയെത്തുന്നു!
തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് വിജയ് സേതുപതി. ഏത് തരത്തിലുള്ള കഥാപാത്രത്തേയും അനായാസമായി തന്നിലേക്ക് ആവാഹിച്ചാണ് അദ്ദേഹം മുന്നേറുന്നത്. സിനിമയിലെ തുടക്കകാലത്ത് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു. മക്കള്‍ ശെല്‍വനെന്ന ഓമനപ്പേരിലാണ് അദ്ദേഹത്തെ വിശേഷിപ്പിക്കാറുള്ളത്. വ്യത്യസ്തമാര്‍ന്ന സിനിമകളുമായി മുന്നേറുകയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പാത പിന്തുടര്‍ന്ന് മകനും സിനിമയിലേക്കെത്തിയിരുന്നു. ഇപ്പോഴിതാ മകളും സിനിമയില്‍ പ്രവേശിക്കുകയാണെന്ന വാര്‍ത്തയാണ് പുറത്തുവന്നിട്ടുള്ളത്. സിന്ധുബാദില്‍ സുപ്രധാന കഥാപാത്രത്തെയായിരുന്നു താരപുത്രന്‍ അവതരിപ്പിച്ചത്.
നാനും റൗഡി താന്‍ എന്ന ചിത്രത്തില്‍ വിജയ് സേതുപതിയുടെ കുട്ടിക്കാലം അവതരിപ്പിച്ചത് മകനായിരുന്നു. സംഘതമിഴനിലൂടെ പിതാവിനൊപ്പമാണ് മകള്‍ അരങ്ങേറുന്നത്. മകന്‍ അഭിനയത്തോട് താല്‍പര്യം പ്രകടപ്പിച്ചപ്പോഴൊന്നും മകള്‍ ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ പിതാവിനൊപ്പം അരങ്ങേറുകയാണ് മകള്‍. വിജയ് ചന്ദര്‍ സംവിധാനം ചെയ്യുന്ന സിനിമയായ സംഘതമിഴന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തുവന്നിരുന്നു. വിജയ് സേതുപതി നായകനായെത്തുന്ന ചിത്രത്തില്‍ റാഷി ഖന്ന, നിവേദ പൊതുരാജ്, സൂരി തുടങ്ങി നിരവധി പേരാണ് അഭിനയിക്കുന്നത്.

വിജയ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം ജല്ലിക്കെട്ട് പശ്ചാത്തലത്തില്‍ കാളപ്പോരിന്റെ കഥയുമായാണ് എത്തുന്നത്. വിജയ് സേതുപതിയുടെ അടുത്ത കരിയര്‍ ബ്രേക്കായിരിക്കും ഈ ചിത്രമെന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ ഇതിനോടകം തന്നെ പുറത്തുവന്നിരുന്നു. കറുപ്പുടുത്ത് മീശ നീട്ടി വളര്‍ത്തി കറുപ്പനെന്ന കഥാപാത്രമായാണ് താരമെത്തുന്നത്. സിന്ദുബാദ്, ലാഭം, മാമനിതന്‍, സെയ് രാ നരസിംഗ റെഡ്ഡി തുടങ്ങി നിരവധി സിനിമകളാണ് അദ്ദേഹത്തിന്റേതായി ഒരുങ്ങുന്നത്. മാര്‍ക്കോണി മത്തായിയിലൂടെ താരം മലയാളത്തിലും അരങ്ങേറുന്നുണ്ട്.


Click it and Unblock the Notifications