Just In
- 14 min ago
പ്രായം കുറഞ്ഞത് പോലെ, മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിന് കമന്റുമായി ആരാധകര്‍
- 30 min ago
കാര്‍ത്തികദീപത്തിലെ പവിത്ര വിവാഹിതയായി, അമൃത ഇനി പ്രശാന്തിന് സ്വന്തം, ചിത്രങ്ങള്‍ വൈറലാവുന്നു
- 47 min ago
അമൃത സുരേഷിനെ വല്ലാതെ വേദനിപ്പിച്ച കാര്യമായിരുന്നു അത്, അന്നത്തെ തുറന്നുപറച്ചില്‍ വൈറല്‍
- 1 hr ago
ശ്രീലങ്കന്‍ ദിനങ്ങളുടെ ചിത്രങ്ങളുമായി ഭാവന, വൈറലായി നടിയുടെ ഫോട്ടോസ്
Don't Miss!
- News
കുടുംബശ്രീയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി
- Sports
IPL 2021: അസ്ഹര്‍ മുതല്‍ അര്ജുന് വരെ- മുഷ്താഖ് അലിയില്‍ മിന്നിച്ചവര്ക്കായി ഓഫര്‍ ഉറപ്പ്
- Finance
ഇന്ത്യൻ ഓയിൽ തത്കാൽ സേവനം: ബുക്ക് ചെയ്ത മണിക്കൂറുകൾക്കുള്ളിൽ ഗ്യാസ് സിലിണ്ടർ വീട്ടിലെത്തും
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വിജയ് സേതുപതിയുടെ പ്രണയകഥ രസകരമാണ്! മലയാളിയായ ജെസിയെ പ്രൊപ്പോസ് ചെയ്തത് യാഹൂ വഴി!
മക്കള്‍ സെല്‍വം എന്നറിയപ്പെടുന്ന വിജയ് സേതുപതി തമിഴ് നടനാണെങ്കിലും കേരളത്തിനും പ്രിയങ്കരനാണ്. അദ്ദേഹത്തിന്റെ ലളിത ജീവിതവും പെരുമാറ്റവുമെല്ലാം ആരാധകരോടുള്ള സ്നേഹവും തുടങ്ങി എല്ലാ കാര്യങ്ങളും വാര്‍ത്തയില്‍ നിറയാറുണ്ട്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കരിയര്‍ ആരംഭിച്ച വിജയ് സേതുപതി അഭിനയത്തിന് പുറമേ നിര്‍മാണം, ഗാനരചന, എന്നിങ്ങനെ ഒരുപാട് കാര്യങ്ങള്‍ ചെയ്യാറുണ്ട്.
നിങ്ങള്‍ കരുതുന്നത് പോലെ അന്ന് രാത്രി ഞങ്ങള്‍ ചുംബിച്ചില്ല! ആ രഹസ്യം വെളിപ്പെടുത്തി പ്രിയങ്ക!!
രജനികാന്തിന് ഭാര്യയെ സ്നേഹിക്കാന്‍ കാരണം വേണ്ട! എനിക്ക് വേണ്ടി അവള് ഒരുപാട് കഷ്ടപ്പെട്ടു!
തൃഷയ്ക്കൊപ്പം അഭിനയിച്ച 96 എന്ന സിനിമ സൂപ്പര്‍ ഹിറ്റായതോടെ വിജയ് സേതുപതിയ്ക്ക് ആരാധകരുടെ എണ്ണം ഇരട്ടിയായിരിക്കുകയാണ്. സിനമയിലെത്തുന്നതിന് മുന്‍പുള്ള തന്റെ ജീവിതം എങ്ങനെയാണെന്ന് പല അഭിമുഖങ്ങളിലും താരം തുറന്ന് പറഞ്ഞിട്ടുണ്ട്. കുട്ടിക്കാലത്ത് സെയില്‍സ്മാനായും ടെലിഫോണ്‍ ഓപ്പറേറ്ററുമായും ജോലി ചെയ്തിട്ടുണ്ടെന്ന്് താരം പറയുകയാണ്. വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ് കുടുംബത്തെ കുറിച്ചും സിനിമയ്ക്ക് മുന്‍പുള്ള ജീവിതത്തെ കുറിച്ചും വിജയ് സേതുപതി വെളിപ്പെടുത്തിയിരിക്കുന്നത്.
തീര്‍ത്തുമൊരു അഡല്‍ട്സ് ഓണ്‍ലി ചിത്രം, ഈ നായകനില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല!!

സൂപ്പര്‍സ്റ്റാര്‍ ആയോ?
സൂപ്പര്‍സ്റ്റാറായി എന്ന് തോന്നിയിട്ടില്ല. അങ്ങനെ തോന്നാതിരിക്കുന്നതാണ് ഇഷ്ടവും. ഓരോ സിനിമ കഴിയുമ്പോഴും ചെറിയ ഭയം ഉള്ളില്‍ തോന്നും. വിജയിക്കുമ്പോള്‍ എക്സൈറ്റ്മെന്റല്ല റിലാക്സേഷനാണ് തോന്നുന്നത്. ഒരു നിമിഷം വൈകാതെ ദൈവത്തോട് നന്ദി പറയുമെന്നും വിജയ് സേതുപതി പറയുന്നു.

96 ന്റെ വിജയം
സംവിധായകന് സി പ്രേം കുമാര്‍ ഒരു കഥ പറയാനുണ്ടെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ കരുതിയത് ഏതോ കൊറിയന്‍ സിനിമ കോപ്പിയടിച്ചതാകുമെന്നാണ്. പക്ഷേ കേട്ട് കഴിഞ്ഞപ്പോള്‍ ഉള്ളിലൊരു തുടിപ്പ്. 1996 ല്‍ തഞ്ചാവൂരിലെ സ്കൂളില്‍ നിന്ന് പത്താം ക്ലാസ് പാസ്സായ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ 20 വര്‍ഷത്തിന് ശേഷം കൂടിചേര്‍ന്ന കഥയാണ്. അതില്‍ നൊസ്റ്റാള്‍ജിയയുടെ കുളിര് മാത്രമല്ല രാമചന്ദ്രന് ജാനുവിനോടുള്ള പ്രണയമുണ്ട്. എട്ട് വര്‍ഷമായി സ്കൂള്‍ സുഹൃത്തുക്കള്ക്കളോടൊപ്പം റീയൂണിയനില്‍ പങ്കെടുക്കാറുണ്ട് ഞാന്‍. ആ നൊസ്റ്റാള്ജിയയുള്ളത് കൊണ്ട് കഥ വല്ലാതെ ഇഷ്ടമായി.

തൃഷയ്ക്കൊപ്പമുള്ള അഭിനയം
ഓപ്പണിങ് സോങ്ങാണ് കുറച്ച് ബുദ്ധിമുട്ടി ചെയ്തത്. ആന്ഡമാനിലാണ് ആദ്യത്തെ ഷോട്ടുകള്‍. പിന്നെ കൊല്‍ക്കത്ത, ജയ്പൂര്‍, ജയ്സല്മീര്, കുളുമണാലി, രാത്രി മുഴുവന്‍ യാത്ര ചെയ്ത് ഓരോ സ്ഥലത്തേക്കെത്തും. പകല്‍ ഷൂട്ടിംഗ്. അത് കഴിഞ്ഞ് പിന്നെയും യാത്ര. ഈ യാത്രകള്‍ക്കിടെ കാറില്‍ സുഖമായി കിടന്നുറങ്ങും. സിനിമാരംഗത്തെ എന്നെക്കാള്‍ വളരെ സീനിറയാണ് തൃഷ. അവരെ നേരില്‍ കാണുന്നത് വരെ ചെറിയ പേടിയുണ്ടായിരുന്നു. പക്ഷെ അടുത്ത വീട്ടിലെ കുട്ടിയെ പോലെ വളരെ അടുപ്പത്തില്‍ ഇടപെട്ട് അവര്‍ സീന്‍ കൂളാക്കി. മിക്ക ഷോട്ടുകളും ആദ്യടേക്കില്‍ തന്നെ ഓക്കെയായി. ആ സെറ്റിന്റെ എനര്‍ജിയായിരുന്നു അതിന് കാരണം. സൈലന്റായി തനിച്ചിരിക്കാന്‍ ഇഷ്ടമുള്ളയാളെയാണ് ഞാനും. എന്നോട് തന്നെ സംസാരിച്ചും എന്നെ തന്നെ അറിഞ്ഞും സമയം ചെലവഴിക്കുന്ന ശീലമുണ്ട്. അപ്പോഴല്ലേ നമ്മളോട് സ്നേഹമുണ്ടാകൂ. പക്ഷെ യാത്രകളൊന്നും അധികം ചെയ്തിട്ടില്ല. തനിച്ച് യാത്ര ചെയ്യുന്ന ശീലം ഒട്ടുമില്ല.

താരത്തിന്റെ കുടുംബം
മധുരയില്‍ നിന്നും 85 കിലോ മീറ്റര്‍ അകലെയുള്ള രാജപാളയത്താണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും. നാല് മക്കളാണ് ഞങ്ങള്‍. അപ്പ കാളി മുത്തു സിവില്‍ എന്‍ജിനീയറായിരുന്നു. അമ്മ സരസ്വതി സാധാരണ തമിഴ് വീട്ടമ്മ. അച്ഛന് ബിസിനസില്‍ പരാജയപ്പെട്ടതോടെ സാമ്പത്തികമായി ബുദ്ധിമുട്ട് ഉണ്ടായി. അമ്മ വീട്ടില്‍ പശുവിനെ വളര്‍ത്തിയിരുന്നു. അമ്മ അറിയാതെ രഹസ്യമായി പശുവിന്റെ പാല് കറന്ന് കുടിക്കുന്നത് എന്റെ പ്രധാന വികൃതിയായിരുന്നു. സ്കൂള്‍ ഓര്‍മകളൊന്നും അത്ര നിറമുള്ളതല്ല. ക്ലാസില്‍ ശരാശരിയില്‍ താഴെയുള്ള കുട്ടി. വലിയ പൊക്കവും വണ്ണവുംഇല്ലാത്തതിനാല് സ്കൂള്‍ സ്പോര്‍ട്സ് ടീമിലുമില്ല. വിജയ് ഗുരുനാഥ സേതുപതി എന്നാണ് മുഴുവന്‍ പേര്. പേരിന്റെ നീളക്കൂടുതലും കുറച്ച് പ്രശ്നമായിരുന്നു.

ആദ്യമായി ഒരു പെണ്‍കുട്ടിയോട് ഇഷ്ടം തോന്നിയത്
നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ഒരു പെണ്‍കുട്ടിയോട് ഇഷ്ടം തോന്നിയത്. അവളെ കാത്ത് നില്ക്കുന്നതും എന്റെ കാത്തിരിപ്പിന് അവള് പുഞ്ചിരി പകരം തരുന്നത് കണ്ട് കൂട്ടുകാരനാണ് ഇത് 'ലവ്' പറഞ്ഞത്. 'ലവ്' എന്ന വാക്ക് പോലും ആദ്യമായി കേള്‍ക്കുന്നത് അന്നാണ്. പക്കാ തമിഴ് മീഡിയം സ്കൂളാണ് അഞ്ചാം ക്ലാസ് വരെ സണ്‍ഡേ, മണ്‍ഡേ, ട്യൂസ്ഡേ പോലും അറിയില്ലായിരുന്നു. കടം കൂടിയതോടെ എല്ലാം വിറ്റ് പെറുക്കി ഞങ്ങള്‍ ചെന്നൈയിലേക്ക് തമാസം മാറി. ആറാം ക്ലാസില്‍ പുതിയ സ്കൂളില്‍ ചേര്‍ന്ന ശേഷം ജീവിതം മാറി. എന്റെ 'ജാനു' ആ നാലാം ക്ലാസുകാരിയാണ്. അവളുടെ പേര് പോലും ഓര്‍മ്മയില്ല. ആ നാളുകളോട് വല്ലാത്ത സ്നേഹമുണ്ട്. പക്ഷെ തേടി പോകാനോ പിന്നാലെ നടക്കാനോ ഞാനില്ല.

ജെസിയെ പരിചയപ്പെട്ടത്
ചെറിയ പ്രായത്തില്‍ തന്നെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. നാട്ടിലെ ജോലികള്ക്കാള് നാലിരിട്ടി ശമ്പളം കിട്ടുമെന്നറിഞ്ഞപ്പോള്‍ 20-ാം വയസില്‍ ഗള്‍ഫിലേക്ക് പോയി. എന്റെ സുഹൃത്ത് ചന്ദ്രുവിന് ജെസിയുടെ കമ്പനിയിലായിരുന്നു ജോലി. അവനാണ് ജെസിയെ കുറിച്ച് പറഞ്ഞത്. മലയാളിയാണ്, കൊല്ലമാണ് നാട് എന്നൊക്കെ അറിഞ്ഞു. യാഹൂ ചാറ്റ് വഴി ഞാനാണ് പ്രൊപ്പോസ് ചെയ്തത്. 'ഐ ലവ് യൂ' എന്നല്ല 'നമുക്ക് കല്യാണം കഴിച്ചാലോ' എന്ന് നേരേയങ്ങ് ചോദിക്കുകയായിരുന്നു. ഒട്ടും ആലോചിക്കാതെ അവള് ഓക്കെ പറഞ്ഞു. മൂന്ന് വര്‍ഷത്തെ പ്രണയത്തിന് ശേഷം എന്റെ 23-ാം വയസില്‍ വിവാഹം നിശ്ചയത്തിന്റെ അന്നാണ് നേരില്‍ കാണുന്നത്. പിന്നെ ഗള്‍ഫിലേക്ക് പോയില്ലെന്നും വിജയ് പറയുന്നു.