നടിമാര്‍ സമ്മതിച്ചിട്ടും ലിപ് ലോക്ക് പറ്റില്ലെന്ന് പറഞ്ഞ നടന്മാര്‍! മകനെ ഓര്‍ത്തും പേടിച്ചും ചിലര്‍ നോ പറഞ്ഞു

സിനിമയില്‍ ബെഡ്‌റൂം സീനുകളും ലിപ് ലോക്ക് രംഗങ്ങളുമൊക്കെ ഇപ്പോള്‍ സര്‍വസാധാരണമായി മാറിയിരിക്കുകയാണ്. മുന്‍പ് നടിമാരോ നടന്മാരോ ഇത്തരം വേഷങ്ങളോട് താല്‍പര്യമില്ലെന്ന് പറയുമായിരുന്നെങ്കില്‍ ഇന്നതില്‍ നിന്നെല്ലാം മാറ്റം സംഭവിച്ചു. തിരക്കഥയ്ക്ക് വേണ്ടി എന്ത് ചെയ്യാനും നടിമാരും സന്നദ്ധരാണ്. എന്നാല്‍ നടിമാര്‍ സമ്മതിച്ചാലും ലിപ് ലോക്ക് രംഗം ചെയ്യാന്‍ താല്‍പര്യമില്ലാത്ത ചില നടന്മാരും ഇന്‍ഡസ്ട്രിയിലുണ്ട്.

സിനിമയില്‍ വെറും അഭിനയം മാത്രമാണെങ്കിലും പുറത്തുള്ള ഇമേജും കുടുംബത്തിലെ പ്രശ്‌നങ്ങളുമൊക്കെ പറഞ്ഞാണ് പല താരങ്ങളും ഇത്തരം സീനുകളോട് വേണ്ട എന്ന നിലപാട് എടുത്തത്. അത്തരത്തില്‍ തമിഴിലെ മുന്‍നിരയിലുള്ള ചില നടന്മാരാണ് അവരുടെ സിനിമകളില്‍ ലിപ് ലോക്കിനോട് നോ പറഞ്ഞിരിക്കുന്നത്. വിജയ് സേതുപതി അടക്കമുള്ള പല നടന്മാരും ഇതിലുണ്ടെന്നതാണ് രസകരമായ കാര്യം.

remya

പലരും ഇങ്ങനൊരു തീരുമാനം എടുക്കാനുണ്ടായ കാരണമെന്താണെന്നും ഇനിയും അങ്ങനെ തന്നെയായിരിക്കുമെന്ന നിലപാടും മുന്നോട്ട് വെക്കുന്നുണ്ട്. എന്തായാലും ലിപ് ലോക്ക് വേണ്ടെന്ന് പറഞ്ഞ താരങ്ങളെ കുറിച്ചുള്ള രസകരമായ വിവരങ്ങളാണ് പുറത്ത് വരുന്നത്.

നടന്‍ സിബിരാജാണ് അതിലൊരാള്‍. ലിപ് ലോക്ക് രംഗത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് നടന്‍ നേരത്തെ പറഞ്ഞിരുന്നു. നടി രമ്യ നമ്പീശനും സിബിരാജും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് സത്യ. ഈ ചിത്രത്തില്‍ ലിപ് ലോക്ക് രംഗം ഉണ്ടായിരുന്നു. രമ്യ നമ്പീശന്‍ അതിന് സമ്മതിച്ചെങ്കിലും സിബിരാജ് സമ്മതിച്ചില്ല. എന്തുകൊണ്ടാണ് അത് ചെയ്യാത്തതെന്ന് പിന്നീടൊരു അഭിമുഖത്തില്‍ നടന്‍ തന്നെ പറഞ്ഞിരുന്നു.

'ഞാന്‍ ലിപ് ലോക്ക് സീനില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞത് ശരിയാണ്. അതിന് കാരണം എന്റെ മകന്‍ തീരനാണ്. അവന് ഒരു ആണ്‍ക്കുട്ടിയാണ്. എന്നെ അവനൊരു റോള്‍ മോഡലായിട്ടാണ് കാണുന്നത്. ഞാന്‍ എന്ത് ചെയ്താലും അവനത് തിരിച്ചു ചെയ്യും. സിനിമയില്‍ ഞാന്‍ ലിപ് ലോക്ക് സീന്‍ ചെയ്യുന്നത് കണ്ടിട്ട് സ്‌കൂളില്‍ പോയി അതുതന്നെ ചെയ്യുന്നത് കണ്ടാല്‍ പ്രശ്നം നമുക്കാണ്. അതുകൊണ്ട് ഇപ്പോള്‍ അത്തരം രംഗങ്ങളില്‍ അഭിനയിക്കേണ്ടെന്ന് ഞാന്‍ തീരുമാനിച്ചതെന്നാണ്', നടന്‍ പറഞ്ഞത്.

 vijay-udhayanidhi

ഉദയനിധി സ്റ്റാലിനും നിതി അഗര്‍വാളും നായിക, നായകന്മാരായിട്ടെത്തിയ ചിത്രമാണ് 'കലകത്ത് തലൈവന്‍'. ആക്ഷന്‍ ത്രില്ലറായി ഒരുക്കിയ ഈ ചിത്രത്തിലും ലിപ് ലോക്ക് രംഗം ഉണ്ടെന്ന് സംവിധായകനായ മജീസ് തിരുമേനി ഉദയനിധിയോട് പറഞ്ഞിരുന്നു. എന്നാല്‍ ഇത്തരം രംഗം ചെയ്യാന്‍ നടന്‍ വിസമ്മതിക്കുകയായിരുന്നു. ആ സീന്‍ ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും സ്‌ക്രിപ്റ്റ് ആവശ്യപ്പെട്ടത് കൊണ്ട് നടന് വഴങ്ങേണ്ടി വന്നു. അങ്ങനെയാണ് ആ സിനിമയില്‍ ഉദയനിധിയുടെ ചുംബന രംഗം ഉണ്ടായത്.

വിജയ് സേതുപതിയും തൃഷയും ഒന്നിച്ച 96 കേരളത്തിലടക്കം സൂപ്പര്‍ഹിറ്റായ ചിത്രമാണ്. സിനിമയില്‍ തൃഷയുടെയും വിജയുടെയും കഥാപാത്രങ്ങള്‍ ഒരു ദിവസം മുഴുവന്‍ ഒരുമിച്ച് ചിലവഴിച്ച ശേഷം തിരികെ പോവുകയാണ്. വേര്‍പിരിഞ്ഞ ജാനുവിനെ റാം ചുംബിക്കുന്നൊരു രംഗം തിരക്കഥയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ വിജയ് സേതുപതി അത് ചെയ്യാന്‍ തയ്യാറായില്ല. ഇക്കാര്യം നടന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

'കഥയില്‍ ഒരു ലിപ് ലോക്ക് സീന്‍ ഉണ്ടായിരുന്നു. അതിന്റെ ആവശ്യമില്ലെന്ന് ഞാന്‍ സംവിധായകനോട് ശഠിച്ചു. സിനിമ യാഥാര്‍ത്ഥ്യത്തോട് വളരെ അടുത്താണ്. അതുകൊണ്ട് ഒഴിവാക്കാമെന്ന് ഞാന്‍ പറഞ്ഞു. ജാനുവില്‍ നിന്ന് റാമിനെ പൂര്‍ണമായും അകറ്റി നിര്‍ത്താമെന്ന് ഞാന്‍ പറഞ്ഞതോടെ സംവിധായകനും അത് ശരിയാണെന്ന് തോന്നി. അങ്ങനെയാണ് ആ രംഗം എടുക്കാത്തതെന്നാണ് വിജയ് സേതുപതി പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X