ദിലീപിനൊപ്പം ആ സിനിമ ചെയ്ത സമയത്ത് ചിലർ പാര പണിതു; ചിലരൊക്കെ ഇന്ന് കുമ്പസാരം നടത്തുന്നുണ്ട്: വിജയകുമാർ

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് വിജയകുമാര്‍. ഒരുകാലത്ത് മലയാള സിനിമയില്‍ സജീവ സാന്നിധ്യമായിരുന്നു നടൻ. സഹനടനായും വില്ലനായുമെല്ലാം വിജയകുമാർ തിളങ്ങിയിട്ടുണ്ട്. നായകന്റെ കൂടെ നിന്ന് അവസാന നിമിഷം കാലുവാരുന്ന നിരവധി കഥാപാത്രങ്ങളിൽ വിജയകുമാർ അഭിനയിച്ചിട്ടുണ്ട്. ആ വേഷങ്ങളുടെ പേരിൽ ഇന്നും സോഷ്യൽ മീഡിയയിലെ ട്രോളുകളിൽ നിറയാറുണ്ട് വിജയകുമാർ.

സൂപ്പര്‍താര ചിത്രങ്ങളിലാണ് പ്രധാന വേഷങ്ങളിൽ വിജയകുമാർ എത്തിയിട്ടുള്ളത്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയവരുടെ സിനിമകളിലെല്ലാം ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിരുന്നു വിജയകുമാര്‍. കരിയറിന്റെ തുടക്കത്തില്‍ തലസ്ഥാനം, ഉപ്പുകണ്ടം ബ്രദേഴ്‌സ് പോലുളള സിനിമകളാണ് നടന് ശ്രദ്ധ നേടിക്കൊടുത്തത്. പിന്നീട് ലേലം, പത്രം, നരസിംഹം, വല്യേട്ടന്‍ എന്നീ ശ്രദ്ധേയ ചിത്രങ്ങളിലും വിജയകുമാര്‍ അഭിനയിച്ചു. പഴയതു പോലെ അത്ര സജീവമല്ലെങ്കിലും ഇന്നും മലയാള സിനിമയുടെ ഭാഗമാണ് വിജയകുമാർ.

actor Vijayakumar, Kokkarakko Movie, dileep

കരിയറിൽ കൂടുതലും വില്ലൻ വേഷങ്ങളിലാണ് അഭിനയിച്ചിട്ടുള്ളതെങ്കിലും ഏതാനും സിനിമകളിൽ കോമഡി വേഷങ്ങളിലും അദ്ദേഹം എത്തിയിട്ടുണ്ട്. അതിലൊന്നാണ് കെകെ ഹരിദാസ് സംവിധാനം ചെയ്ത കൊക്കരക്കോ. ദിലീപ് ആയിരുന്നു ചിത്രത്തിലെ നായകൻ. എന്നാൽ ആ സിനിമയിലേക്ക് തന്നെ വിളിച്ച ശേഷം പലരും തനിക്ക് പാര പണിതിട്ടുണ്ട് എന്ന് പറയുകയാണ് വിജയകുമാർ. അടുത്തിടെ റാഹേൽ മകൻ കോര എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ജിഞ്ചർ മീഡിയക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്.

'ദിലീപും ഞാനും ഒക്കെ ചേർന്ന് അഭിനയിച്ച സിനിമയാണ് കൊക്കാരൊക്കെ. ഞാൻ ചെയ്ത വ്യത്യസ്തമായൊരു സിനിമയായിരുന്നു അത്. ആ സിനിമയുടെ സമയത്ത് എനിക്ക് ഒരുപാട് പാരകൾ വന്നു. അവൻ ഈ സിനിമ ചെയ്യുമോ, ഈ സീൻ ഭയങ്കര കൂവലായിരിക്കും കേട്ടോ എന്നൊക്കെ പറഞ്ഞിരുന്നു. അന്ന് അങ്ങനെ പറഞ്ഞ ചില കക്ഷികളൊക്കെ ഇന്ന് കുമ്പസാരം നടത്തുന്നുണ്ട്. ഞാൻ ആരുടേയും പേരെടുത്ത് പറയാൻ ആഗ്രഹിക്കുന്നില്ല. അന്ന് അസോസിയേറ്റ് ആയിരുന്നു പിന്നീട് സംവിധായകനൊക്കെ ആയവരുണ്ട്,'

actor Vijayakumar, Kokkarakko Movie, dileep

'അന്ന് ആ സിനിമ സൂപ്പർ ഹിറ്റായിരുന്നു. പിന്നീട് കോമഡി സിനിമകൾ ഒന്നും അങ്ങനെ ലഭിച്ചിട്ടില്ല. ഞാൻ ജോഷി സാറിന്റെയും ഷാജി കൈലാസ് സാറിന്റെയുമൊക്കെ സിനിമകൾ ചെയ്തത് കൊണ്ടാകും. അങ്ങനെ എന്നെ ലേബൽ ചെയ്യാൻ ശ്രമിക്കുമ്പോഴും ആക്ഷൻ അല്ലാത്തതായി വരുന്ന സിനിമകളൊന്നും ഞാൻ വിടാറില്ല,' വിജയകുമാർ പറയുന്നു. സംഭവിക്കേണ്ട കാര്യങ്ങൾ എങ്ങനെയൊക്കെ ആയാലും സംഭവിക്കും. അതിന് ആര് തടയിടാൻ ശ്രമിച്ചാലും നടക്കില്ലെന്നും വിജയകുമാർ കൂട്ടിച്ചേർത്തു.

1995 ൽ ഇറങ്ങിയ സിനിമയാണ് കൊക്കരക്കോ. ദിലീപ്, വിജയകുമാർ, സുധീഷ്, മാള അരവിന്ദൻ, ഇന്ദ്രൻസ്, പ്രേം കുമാർ, കുതിരവട്ടം പപ്പു, രാജൻ പി ദേവ് തുടങ്ങിയവർ ആണ് സിനിമയിലെ പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. കോമഡി പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിൽ നിന്നും ലഭിച്ചത്.

More from Filmibeat

Read more about: vijayakumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X