twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അഭിനയം കണ്ട് ചിരിച്ച് വിലങ്ങി പോയിട്ടുണ്ട്; മമ്മൂട്ടിയും മോഹന്‍ലാലുമല്ല, മികച്ച നടന്‍ ആരെന്ന് വിജയരാഘവന്‍

    |

    മലയാള സിനിമയിലെ അതുല്യ നടനാണ് വിജയരാഘവന്‍. നായകനായും വില്ലനായും സഹനടനായുമെല്ലാം മിന്നും പ്രകടനങ്ങള്‍ കാഴ്ചവച്ചിരിക്കുന്ന താരം. പരുക്കന്‍ വേഷങ്ങളും കോമഡികയുമെല്ലാം ഒരുപോലെ വഴങ്ങുന്ന താരം. എത്ര കഥാപാത്രങ്ങളെയാണ് അദ്ദേഹം അനശ്വരമാക്കിയിരിക്കുന്നത്. നാടക വേദയില്‍ നിന്നും സിനിമയിലെത്തിയ താരമാണ് വിജയരാഘവന്‍.

    ഇന്നും മങ്ങാത്ത സൗന്ദര്യം; കിടിലന്‍ ചിത്രങ്ങളുമായി ശില്‍പ ഷെട്ടി

    ഇപ്പോഴിതാ വിജയരാഘവന്റെ പഴയൊരു അഭിമുഖം വീണ്ടും ചര്‍ച്ചയാവുകയാണ്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖമാണ് ചര്‍ച്ചയായി മാറിയിരിക്കുന്നത്. തന്നിലേക്ക് ദൈവ വിശ്വാസം കടന്നുവരുന്നതിനെ കുറിച്ചാണ് വിജയരാഘവന്‍ പറയുന്നത്. മലയാള സിനിമയില്‍ താന്‍ കണ്ട ഏറ്റവും മികച്ച നടന്‍ ആരെന്നും വിജയരാഘവന്‍ പറയുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

    അമ്മ മരിച്ചതോടെ

    ''കുട്ടിക്കാലത്ത് എനിക്ക് ഭക്തിയുണ്ടായിരുന്നില്ല. ഭക്തിയുണ്ടാകാനുള്ള സാഹചര്യമുണ്ടായിരുന്നില്ല. വീട്ടില്‍ വിളക്കു വെക്കുകയോ നാമം ജപിക്കുകയോ ചെയ്തിരുന്നില്ല. അച്ഛന് വിശ്വാസമുണ്ടായിരുന്നില്ല. അതുകൊണ്ട് അമ്മയും അതൊന്നും ചെയ്തിരുന്നില്ല. പക്ഷെ അമ്മയ്ക്ക് വിശ്വാസമുണ്ടായിരുന്നു. എനിക്ക് അച്ഛനോട് വലിയ സ്‌നേഹമാണെങ്കിലും അമ്മ വലിയൊരു ശക്തിയായിരുന്നു. അമ്മ മരിച്ചതോടെ എന്തോ പിടിവള്ളി നഷ്ടപ്പെട്ടത് പോലെയായിരുന്നു. ഞാനൊരു ഏകനാണെന്നൊക്കെ തോന്നലുണ്ടായിരുന്നു''.

    ഞാനൊരു ഭീരുവാണ്

    ''ആ സമയത്ത് ഞാന്‍ മൂകാംബികയില്‍ പോയിരുന്നു. എന്റൊരു സുഹൃത്തിന്റെ കൂടെ പോയതായിരുന്നു. ആ സമയത്തൊരു ഫീലിംഗ് ഉണ്ടായി. അച്ഛന്‍ പറയാറുണ്ട്, ഭീരുക്കള്‍ ചാരുന്ന മതിലാണ് ദൈവമെന്ന്. ഞാനൊരു ഭീരുവാണ്. അതുകൊണ്ടായിരിക്കാം. എന്നു കരുതി ദൈവം എന്നൊരു സങ്കല്‍പ്പമെനിക്കില്ല. ഞാനതിനെ കുറിച്ച് ചിന്തിക്കാറുമില്ല. പക്ഷെ എന്തോ ഒരു ശക്തി ലോകത്തെ നിയന്ത്രിക്കാനുണ്ട്. മുകാംബികയില്‍ പോകുമ്പോള്‍ ഭയങ്കരമായൊരു ഫീലിംഗ് അനുഭവപ്പെടാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു''.

     ആരിറങ്ങും?

    ''കുഞ്ഞുണ്ണി മാഷിന്റെ ഒരു കവിതയുണ്ട്. ഞാനെന്ന കുന്നിന്മേല്‍ ആര് കയറും? ഞാനെന്ന കുന്നിന്മേല്‍ ആരും കയറും. ഞാനെന്ന കിഴിയിങ്കല്‍ ആരിറങ്ങും? ഞാനെന്ന കുഴിയിങ്കല്‍ ഞാനിറങ്ങും. അതാണ് കാര്യം. നമ്മള്‍ നല്ലതാണെങ്കില്‍ എല്ലാവരും ഉണ്ടാകും. മോശമാണെങ്കില്‍ നമ്മളല്ലാതെ വേറാരുമുണ്ടാകില്ല. സിനിമയിലും അതങ്ങനെ തന്നെയാണ്. അവസരങ്ങള്‍ കുറയുമ്പോള്‍ നമ്മള്‍ക്ക് തോന്നും നമ്മളെ ആരും വിളിക്കുന്നില്ലെന്ന്. സത്യത്തില്‍ നമ്മളെ വേണമെന്നുണ്ടെങ്കില്‍ നമ്മളെ വിളിക്കും. നമ്മളെ ആവശ്യമില്ലെന്ന് തോന്നിയാല്‍ വിളിക്കില്ല''. അദ്ദേഹം പറയുന്നു. മലയാള സിനിമയില്‍ താന്‍ കണ്ട മികച്ച നടന്‍ ആരെന്ന ചോദ്യത്തിനും അദ്ദേഹം ഉത്തരം നല്‍കുന്നുണ്ട്.

    Recommended Video

    വിശേഷങ്ങൾ പങ്കുവച്ച് ബിനു പപ്പു | FilmiBeat Malayalam
    ഭാവനയുള്ളൊരാള്‍

    കുതിരവട്ടം പപ്പു, ഞാന്‍ കണ്ട ഏറ്റവും നല്ല നടന്മാരില്‍ ഒരാളാണ്. അങ്ങേര്‍ക്ക് അത്ര ഭംഗിയുള്ള ശരീരമില്ല, നിറമില്ല, വല്ലാത്തൊരു ശബ്ദമാണ്, അങ്ങേരുടെ നോട്ടത്തിന് ചെറിയൊരു പ്രശ്‌നമുണ്ട്. അങ്ങേര് എത്ര വ്യത്യസ്തമായ റോളുകളാണ് ചെയ്യുന്നത്. ഞാന്‍ അദ്ദേഹം നാടകത്തില്‍ അഭിനയിക്കുന്നത് കണ്ടിട്ടുണ്ട്. ചെറിയ ചെറിയ സ്‌കിറ്റുകള്‍ ചെയ്യും, അഭിനേതാക്കള്‍ പരസ്പരം പറയും ഞാന്‍ അച്ഛന്‍, താന്‍ കല്യാണ ദല്ലാള്‍ എന്നൊക്കെ. എന്നിട്ട് അഭിനയിക്കും. കോമഡി എന്നു പറഞ്ഞാല്‍ നമ്മള്‍ അന്തം വിട്ട് ചിരിച്ചു പോകും. ഞാന്‍ ചിരിച്ച് വിലങ്ങി പോയിട്ടുണ്ട്.

    അതൊക്കെ അന്നേരം ഉണ്ടാക്കുന്ന സംഭാഷണങ്ങളാണ്. പപ്പുവേട്ടന് ഈ പറഞ്ഞ ഏത് ഗുണമാണുള്ളത്. പക്ഷെ ഭാവനയുണ്ട്. നല്ല ഭാവനയുള്ളൊരാള്‍ നല്ല അഭിനേതാവ് ആകാനും സാധിക്കുമെന്ന് വിജയ രാഘവന്‍ പറയുന്നു.

    Read more about: vijayaraghavan
    English summary
    Vijayaraghavan Opens Up Kuthiravattam Pappu Was The Best Actor According To Him, Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X