ആദ്യ പ്രണയം എട്ടാം ക്ലാസില്‍, പ്രണയ ലേഖനം അച്ഛന്‍ പൊക്കി; അമ്മയുടെ മാസ് മറുപടി; വിജയരാഘവന്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് വിജയരാഘവന്‍. നായകനായും വില്ലനായും സഹനടനായുമെല്ലാം വിജയരാഘവന്‍ കയ്യടി നേടിയിട്ടുണ്ട്. ഇന്നും തന്നിലെ പ്രതിഭ കൊണ്ട് അദ്ദേഹം സ്‌ക്രീനില്‍ നിറഞ്ഞാടുകയാണ്. ഈയ്യടുത്തിറങ്ങിയ പൂക്കാലം, ആന്റണി തുടങ്ങിയ സിനിമകളിലെല്ലാം മിന്നും പ്രകടനമാണ് വിജയരാഘവന്‍ കാഴ്ച വച്ചത്. ഇപ്പോഴിതാ പേരില്ലൂര്‍ പ്രീമിയര്‍ ലീഗ് എന്ന വെബ് സീരീസുമായി വീണ്ടുമെത്തുകയാണ് വിജയരാഘവന്‍.

സീരിസിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് വിജയരാഘവന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. തനിക്ക് ആദ്യമായി പ്രണയ ലേഖനം കിട്ടിയതിനെക്കുറിച്ചും അത് അച്ഛന്‍ പിടിച്ചതിന്റേയും കഥയാണ് വിജയരാഘവന്‍ പങ്കുവെക്കുന്നത്. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിജയരാഘവന്‍ മനസ് തുറന്നത്.

Vijayaraghavan

എട്ടാം ക്ലാസില്‍ പ്രണയം ഉണ്ടായിരുന്നു എനിക്ക്. കുറേനാള്‍ ഉണ്ടായിരുന്നു. എട്ടാം ക്ലാസ് കഴിഞ്ഞപ്പോള്‍ എനിക്കൊരു പ്രണയ ലേഖനം കിട്ടി. ഒമ്പത് ആയിട്ടില്ല. അച്ഛന്റെ കൈയിലാണ് പ്രണയലേഖനം കിട്ടുന്നത്. അവധിക്കാലം ആണല്ലോ ഞാന്‍ കിടന്നുറങ്ങുകയാണ്. അച്ഛന് കത്തുകള്‍ ഒരുപാട് വരും. നാടകത്തിന്റേയും സുഹൃത്തുക്കളുടേയുമൊക്കെയായി. അച്ഛന്‍ വന്ന് എന്നെ തട്ടി വിളിച്ചു. ടാ എഴുന്നേല്‍ക്ക് എന്തൊരു ഉറക്കമാണിത്! രാവിലെ എട്ടൊമ്പത് മണിയായിട്ടുണ്ടാകും.

ഞാന്‍ കണ്ണുതിരുമി എഴുന്നേറ്റ് എന്താ എന്ന് ചോദിച്ചു. ഞാനൊരു വലിയ തെറ്റ് ചെയ്തു. ഒരാള്‍ക്ക് വരുന്ന എഴുത്ത് മറ്റൊരാള്‍ പൊട്ടിക്കാന്‍ പാടില്ല. ഒരിക്കലും ചെയ്യാന്‍ പാടില്ല. പക്ഷെ അച്ഛനൊരു അബദ്ധം പറ്റി. നിനക്കൊരു കത്ത് വരുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല. പെട്ടെന്ന് ഞാന്‍ എനിക്ക് വന്ന കത്താണെന്ന് കരുതി പൊട്ടിച്ചു സോറി എന്ന് അച്ഛന്‍ പറഞ്ഞു. കത്ത് എന്റെ കയ്യില്‍ തന്നു.

ഞാന്‍ വായിച്ചു നോക്കി. ഞാന്‍ അവള്‍ക്കൊരു കത്തെഴുതിയെന്നും അത് അവളുടെ വീട്ടില്‍ കിട്ടിയെന്നും അവളുടെ അമ്മാവന്മാരൊക്കെ കൂടി അവളെ എടുത്തിട്ട് അടിച്ചെന്നും അതിനാല്‍ ഇനി മേലാല്‍ വീട്ടിലേക്ക് കത്തെഴുതരുതെന്നുമായിരുന്നു. ഞങ്ങളുടെ ഒരു സുഹൃത്തുണ്ട്. അവളുടെ കയ്യില്‍ കൊടുത്താല്‍ മതി ഇനി. സംഭവം എന്താണെന്ന് വച്ചാല്‍, ഞങ്ങളുടെ പ്രണയം ഞങ്ങള്‍ക്ക് മാത്രമേ അറിയാവൂ എന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ വേറെ പലര്‍ക്കും അറിയാമായിരുന്നു എന്നതാണ് സത്യം.

അതില്‍ ഏതോ ഒരു ദുഷ്ടന്‍ ഞാനെഴുതുന്നത് പോലൊരു എഴുത്ത് അവളുടെ വീട്ടിലേക്ക് അയക്കുകയായിരുന്നു. അതാണ് സംഭവം. എന്തൊക്കെയോ അനാവശ്യം അതിലുണ്ടായിരുന്നു. അതിനുള്ള മറുപടിയായിരുന്നു അത്. പ്രേമമുണ്ടെന്നു തന്നെയാണ് അവള്‍ എഴുതിയത്. കാണം എന്നൊക്കെയുള്ള രീതിയില്‍. പക്ഷെ ഞാന്‍ ഭയങ്കര നിലവിളിയായി. അച്ഛന്‍ പോയി അമ്മയെ പതിയെ പറഞ്ഞു വിട്ടു. അമ്മ വന്നു. സൈഡിലൂടെ ഒരു ചിരിയൊക്കെ ചിരിച്ച് എന്താടാ എന്ന് അമ്മ ചോദിച്ചു.

Vijayaraghavan

എനിക്കൊരു പെണ്ണ് അയച്ചു തന്നതാണെന്നും എനിക്ക് അറിയില്ലെന്നും ഞാന്‍ പറഞ്ഞു. ഉടനെ അച്ഛന്‍ വന്നു. നിനക്ക് അറിയില്ലേയെന്ന് ചോദിച്ചു. അറിയാമെന്ന് ഞാന്‍ പറഞ്ഞു. വീട്ടുപേരൊക്കെ പറഞ്ഞു കൊടുത്തു. എട മണ്ടാ അതില്‍ കരയാനുള്ള കാര്യമൊന്നുമില്ലെന്ന് പറഞ്ഞ് അമ്മ കവിളിലൊക്കെ തട്ടി. എന്നിട്ട് ആ കത്ത് വാങ്ങി. നിന്റെ അച്ഛന് പന്ത്രണ്ടാം വയസില്‍ പ്രേമ ലേഖനം വന്നതാണെന്ന് പറഞ്ഞ് ആ കത്തങ്ങ് കീറിക്കളഞ്ഞു.

അവരെ ഞാന്‍ എന്റെ ഭാര്യയ്ക്ക് പരിചയപ്പെടുത്തി കൊടുത്തിട്ടുണ്ട്. അന്നേരത്തെ ഒരിഷ്ടം എന്നേയുള്ളൂ. എന്നാല്‍ ആദ്യമുണ്ടായ പ്രണയം എന്നതിനാല്‍ ഓര്‍ത്തിരിക്കുമെന്ന് മാത്രം.

Read more about: vijayaraghavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X