കാസ്റ്റിംഗ് കൗച്ച് ഉണ്ട്, ഞാനും അനീതി നേരിട്ടു; സിനിമ കിട്ടാന്‍ തടസമായ കാരണം വെളിപ്പെടുത്തി വിമല രാമന്‍
ഒരു വേനല്‍പുഴയില്‍ എന്ന പാട്ടിലൂടെ വന്ന് മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് വിമല രാമന്‍. പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെയായി നിരവധി ഹിറ്റുകള്‍ സമ്മാനിച്ചു വിമല രാമന്‍. ഒരിടവേളയ്ക്ക് ശേഷം തിരിച്ചു വരികയാണ് വിമലരാമന്‍. ഇതിനിടെ ഇപ്പോഴിതാ സിനിമാ മേഖലയില്‍ നേരിടേണ്ടി വന്നിട്ടുള്ള പ്രതിസന്ധികളെക്കുറിച്ച് സംസാരിക്കുകായണ് വിമല രാമന്‍.
സിനിമാ മേഖലയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്നാണ് വിമല രാമന്‍ പറയുന്നത്. മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിമലരാമന്‍ മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

''കാസ്റ്റിംഗ് കൗച്ച് സിനിമ മേഖലയില്‍ നിലനില്‍ക്കുന്നുണ്ട്. പക്ഷെ എനിക്ക് അതുപോലെയുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. ഇത് സിനിമാമേഖലയില്‍ മാത്രം ഉള്ളതാണ് എന്നു പറയാനാവില്ല. സിനിമ പോലെയുള്ള പല മേഖലകളില്‍ ഇത് കണ്ടുവരുന്നുണ്ട്. പക്ഷെ ഇന്നത്തെക്കാലത്ത് അത് കുറഞ്ഞു വരുന്നുണ്ട് എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം'' എന്നാണ് വിമല രാമന്‍ പറയുന്നത്. അതേസമയം തനിക്ക് നേരിടേണ്ടി വന്ന മറ്റൊരു അനീതിയെക്കുറിച്ച് താരം സംസാരിക്കുന്നുണ്ട്.
ഞാനും അനീതി നേരിട്ടിട്ടുണ്ട്. ഒരു ഉദാഹരണം പറയുകയാണെങ്കില്‍ ഞാന്‍ കന്നഡയില്‍ ചെയ്ത ഒരു സിനിമ വലിയ ഹിറ്റായി മാറിയിരുന്നു. അതിലെ എന്റെ കഥാപാത്രത്തിന് വലിയ പ്രശംസയും ലഭിച്ചു. ഈ സിനിമ തെലുങ്കിലേക്ക് റീമേക്ക് ചെയ്യാന്‍ അവര്‍ എന്നെ വിളിച്ചു. പക്ഷെ ഞാന്‍ കന്നഡയില്‍ ചെയ്ത കഥാപാത്രമല്ല എനിക്ക് തന്നത്. തെലുങ്കിലെ മാര്‍ക്കറ്റ് വാല്യു നോക്കിയാണ് അവര്‍ നായികയെ തിരഞ്ഞെടുത്തത്. എന്നോട് പകരം വേറൊരു റോള്‍ ചെയ്യാന്‍ പറഞ്ഞുവെന്നാണ് വിമല പറയുന്നത്.
ഞാന്‍ ആ സിനിമ ചെയ്യാന്‍ സമ്മതിച്ചില്ല. കാരണം കന്നഡയില്‍ ഹിറ്റടിച്ച് സിനിമ തെലുങ്കിലേക്ക് മാറ്റുമ്പോള്‍ എന്തിനാണ് നായികയെ മാറ്റിയൊരു പരീക്ഷണം? പ്രധാനമായും ഞാന്‍ കന്നഡയില്‍ ചെയ്ത കഥാപാത്രം ഇത്രയും ശ്രദ്ധിക്കപ്പെട്ട സാഹചര്യത്തില്‍. അത് ന്യായമല്ലല്ലോ എന്നാണ് താരം ചോദിക്കുന്നത്. അതേസമയം തന്റെ ഇടവേളയ്ക്ക് കാരണമായി മാറിയ പ്രതിസന്ധിയെക്കുറിച്ചും വിമല രാമന്‍ സംസാരിക്കുന്നുണ്ട്.

ഞാന്‍ കുറച്ചു കാലം ചൂസി ആയിരുന്നു എന്നു തന്നെ പറയാം. ഞാന്‍ എല്ലാ ടൈപ്പ് കഥാപാത്രങ്ങളും പരീക്ഷിച്ചിട്ടുണ്ട്. ഞാന്‍ ഓസ്‌ട്രേലിയയില്‍ ആയിരുന്നതു തന്നെ എന്നെ സംബന്ധിച്ച് ഒരു പ്രതിസന്ധിയാണ്. കാരണം ഇവിടെ സിനിമകള്‍ ചെയ്യുമ്പോള്‍ ശരിയായി കമ്യൂണിക്കേഷന്‍ സാധ്യമായിരുന്നില്ല. വിമല രാമന്‍ ഓസ്‌ട്രേലിയയില്‍ ആണ്, അതുകൊണ്ട് ഇവിടെ അവസരമുണ്ടെങ്കിലും വിളിച്ചാല്‍ അവര്‍ വരില്ലെന്നായിരുന്നു കുറച്ചുപേരെങ്കിലും ധരിച്ചിരുന്നത്. അതെല്ലാം എനിക്ക് സിനിമ കിട്ടാന്‍ തടസ്സമായി. ഞാന്‍ ഇവിടെ തന്നെ ഉണ്ടായിരുന്നുവെന്നാണ് വിമല രാമന്‍ പറയുന്നത്.
തമിഴ് ചിത്രം പോയ് ആയിരുന്നു വിമല രാമന്റെ ആദ്യ സിനിമ. പിന്നീട് ടൈം എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തി. പ്രണയകാലത്തിലൂടെ താരമായി മാറുകയായിരുന്നു. തുടര്‍ന്ന് നസ്രാണി, റോമിയോ, കല്‍ക്കട്ട ന്യൂസ്, കോളേജ് കുമാരന്‍, ഒപ്പം തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. അന്തിമതീര്‍പ്പ് ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സിനിമയ്ക്ക് പുറമെ വെബ് സീരീസിലും അഭിനയിച്ചിട്ടുണ്ട് വിമല രാമന്‍. മലയാളത്തിലേക്ക് തിരികെ വരാനുള്ള ഒരുക്കത്തിലാണ് താരം


Click it and Unblock the Notifications











