തമാശയിലൂടെ തിരിച്ചുവരവ് ഗംഭീരമാക്കി വിനയ് ഫോര്‍ട്ട്! സിനിമ ഏറ്റെടുത്ത് പ്രേക്ഷകര്‍! ആദ്യ പ്രതികരണം
നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലൂടെയും മലയാളത്തില്‍ തിളങ്ങിയ താരമാണ് വിനയ് ഫോര്‍ട്ട്. പ്രേമത്തിലെ അധ്യാപകന്റെ റോള്‍ നടന്‌റെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയിരുന്നു. ഒരിടവേളയ്ക്കു ശേഷമാണ് നടന്‍ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. വിനയ് ഫോര്‍ട്ടിന്റെ എറ്റവും പുതിയ ചിത്രമായ തമാശ ഇന്നാണ് തിയ്യേറ്ററുകളിലേക്ക് എത്തിയത്.
റിലീസിനു മുന്നേ തന്നെ ചിത്രത്തിലെ പാട്ടുകളും ട്രെയിലറുമെല്ലാം തരംഗമായി മാറിയിരുന്നു. വിനയ് ഫോര്‍ട്ടിന്റെ ശക്തമായ തിരിച്ചുവരവ് ചിത്രത്തിലൂടെയുണ്ടാകുമെന്ന് എല്ലാവരും അഭിപ്രായപ്പെട്ടിരുന്നു. കേരളത്തില്‍ മാത്രമായിട്ടാണ് സിനിമ ഇന്ന് റിലീസ് ചെയ്തിരിക്കുന്നത്. ആദ്യ ഷോകള്‍ അവസാനിച്ചതോടെ സിനിയെക്കുറിച്ചുളള പ്രേക്ഷക പ്രതികരണങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുകയാണ്.

തമാശ
നവാഗതനായ അഷ്റഫ് ഹംസ വിനയ് ഫോര്‍ട്ടിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രം കൂടിയാണ് തമാശ. പ്രേമത്തിന് ശേഷം ശ്രീനിവാസന്‍ മാഷ് എന്ന അധ്യാപകന്റെ റോളിലാണ് നടന്‍ ചിത്രത്തില്‍ എത്തുന്നത്. വിനയ് ഫോര്‍ട്ടിന്റെ കരിയറിലെ വേറിട്ടൊരു ചിത്രം തന്നെയാകും തമാശയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തമാശയുടെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.

നാല് നായികമാരാണ്
നാല് നായികമാരാണ് വിനയ് ഫോര്‍ട്ടിന്റെ തമാശയില്‍ എത്തുന്നത്. ദിവ്യ പ്രഭ,ഗ്രേസ് ആന്റണി,ആര്യ സാലിം, ചിന്നു ചാന്ദിനി തുടങ്ങിയവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. റൊമാന്റിക്ക് കോമഡി ചിത്രമാണെങ്കിലും ശക്തമാര്‍ന്നൊരു പ്രമേയം കൂടി പറഞ്ഞുകൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലെല്ലാം ഇപ്പോഴു തുടര്‍ന്നുകൊണ്ടിരിക്കുന്ന ഒരു ഗുരുതര പ്രശ്‌നം സിനിമയില്‍ പ്രതിപാദിക്കുന്നുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു.

റെക്സ് വിജയന്‍ ഒരുക്കിയ പാട്ടുകള്‍
ഹാപ്പി അവര്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, ചെമ്പന്‍ വിനോദ്, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയവര്‍ ചേര്‍ന്നാണ് തമാശയുടെ നിര്‍മ്മാണം. അരുണ്‍ കുര്യന്‍,നവാസ് വളളിക്കുന്ന് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങള അവതരിപ്പിക്കുന്നത്. റെക്സ് വിജയന്‍ ഒരുക്കിയ ചിത്രത്തിലെ പാട്ടുകള്‍ നേരത്ത ശ്രദ്ധിക്കപ്പെട്ടിരുന്നു.തിരക്കഥാകൃത്തും സംവിധായകനുമായ മുഹ്‌സിന്‍ പെരാരി ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നു.

ശ്രീനിവാസന്‍റെ ജീവിതത്തിലൂടെയാണ്
വിനയ് ഫോര്‍ട്ട് അവതരിപ്പിക്കുന്ന ശ്രീനിവാസന്‍ എന്ന അധ്യാപകന്റെ ജീവിതത്തിലൂടെയാണ് സിനിമയുടെ കഥ പറയുന്നത്. ശ്രീനിവാസന്റെ ജീവിതത്തിലേക്ക് പല പല സാഹചര്യങ്ങളില്‍ കടന്നു വരുന്ന മൂന്നു സ്ത്രീകളും അവരുമായുള്ള അയാളുടെ ഇടപെടലുകളും ചിത്രത്തില്‍ കാണിക്കുന്നു. അവര്‍ അയാളുടെ മുന്നോട്ടുള്ള ജീവിതത്തെ ഏതു രീതിയില്‍ ആണ് മാറ്റി മറിക്കുന്നത് എന്ന് രസകരമായി പറയുന്നുമുണ്ട് ചിത്രം. ആദ്യ ഷോകള്‍ അവസാനിച്ചതോടെ മികച്ച പ്രതികരണങ്ങളാണ് തമാശയെക്കുറിച്ച് വന്നുകൊണ്ടിരിക്കുന്നത്.

റിയലിസ്റ്റിക് രീതിയിലുളള അവതരണം
റിയലിസ്റ്റിക് രീതിയിലൂടെ കഥ പറയുന്ന സിനിമ വളരെ രസകരമായിട്ടാണ് അവതരിപ്പിക്കുന്നത്. പ്രേക്ഷക പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നൊരു ചിത്രം തന്നെയാണ് തമാശയെന്നാണ് ആദ്യ പ്രതികരണങ്ങള്‍ വരുന്നത്. വിനയ് ഫോര്‍ട്ടിന്റെ കരിയര്‍ ബെസ്‌റ്റെന്നും സിനിമ കണ്ടവര്‍ അഭിപ്രായപ്പെടുന്നു. സ്ഥിരം ശൈലികളില്‍ നിന്നും മാറിസഞ്ചരിച്ചുകൊണ്ടുളള ഒരു അഭിനയപ്രകടനമാണ് ചിത്രത്തില്‍ വിനയ് കാഴ്ചവെച്ചിരിക്കുന്നത്. സിനിമയില്‍ നായികമാരായി എത്തിയവരും മികവുറ്റതാക്കിയെന്നും പ്രതികരണങ്ങള്‍ വരുന്നു.

സാമൂഹിക പ്രാധാന്യമുളള ഒരു വിഷയം
നവാഗത സംവിധായകനായ അഷ്‌റഫ് ഹംസ തുടക്കം മോശമാക്കിയില്ലെന്ന് തന്നെ അറിയുന്നു. സാമൂഹിക പ്രാധാന്യമുളള ഒരു വിഷയം പറയുന്ന സിനിമ വിനോദ ഘടകങ്ങളും ഉള്‍പ്പെടുത്തികൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. നിര്‍മ്മാതാക്കളുടെ പേരുകള്‍ കൂടി നോക്കിയാണ് തമാശ കാണാനായി എത്തിയതെന്ന് അധികപേരും അഭിപ്രായപ്പെടുന്നുണ്ട്. എല്ലാ തരം പ്രേക്ഷകര്‍ക്കും ഇഷ്ടമാവുന്ന രീതിയിലാണ് തമാശയുടെ അവതരണം.


Click it and Unblock the Notifications











