മാലിക്കിലെ ഡേവിഡ് ഗംഭീരം; വിനയ് ഫോര്‍ട്ടിനെ തേടി രാജ്കുമാര്‍ റാവുവിന്റെ സന്ദേശം

ഫഹദ് ഫാസില്‍-മഹേഷ് നാരായണ്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മാലിക് മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്. സോഷ്യല്‍ മീഡിയയിലെങ്ങും ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ്. ചിത്രം കണ്ടവരെല്ലാം താരങ്ങളുടെ പ്രകടനവും മഹേഷിന്റെ മേക്കിംഗുമെല്ലാം കലക്കിയെന്നാണ് പറയുന്നത്. അതേസമയം ചിത്രത്തിന്റെ രാഷ്ട്രീയവും ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്.

ചിത്രത്തെക്കുറിച്ച് സംസാരിക്കുന്നവരെല്ലാം ഒരേസ്വരത്തില്‍ അഭിനന്ദിക്കുന്ന നടനാണ് വിനയ് ഫോര്‍ട്ട്. തന്റെ കഥാപാത്രത്തിന്റെ നിസ്സഹായവസ്ഥയും പ്രതികാര മനസുമെല്ലാം ഒരുപോലെ വിനയ് ഗംഭീരമാക്കിയിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇപ്പോഴിതാ വിനയ് ഫോര്‍ട്ടിനെ അഭിനന്ദിച്ചു കൊണ്ട് ബോളിവുഡില്‍ നിന്നുമൊരു സന്ദേശം എത്തിയിരിക്കുകയാണ്.

Vinay Forrt

ബോളിവുഡ് നടന്‍ രാജ്കുമാര്‍ റാവുവാണ് വിനയ് ഫോര്‍ട്ടിനെ അഭിനന്ദിച്ചു കൊണ്ട് എത്തിയിരിക്കുന്നത്. രാജ്കുമാര്‍ റാവു തനിക്ക് അയച്ച സന്ദേശം വിനയ് ഫോര്‍ട്ട് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയായിരുന്നു. ഹായ് വിനയ്, രാജ്കുമാര്‍ ആണ്. മാലിക് കണ്ടു. നിങ്ങളെ അഭിനന്ദിക്കണമെന്ന് തോന്നി. ഗംഭീര പ്രകടനം. എന്നായിരുന്നു രാജ്കുമാര്‍ റാവു സന്ദേശത്തില്‍ പറഞ്ഞിരുന്നത്.

ഡേവിഡ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഫഹദ് അവതരിപ്പിച്ചത്. കഥാപാത്രത്തിന്റെ മാനസികവും ശാരീരകവുമായ മാറ്റങ്ങളും വിവിധ ഘട്ടങ്ങളുമെല്ലാം വിനയ് മനോഹരമായി അവതരിപ്പിച്ചിട്ടുണ്ടെന്നാണ് ചിത്രം കണ്ടവര്‍ പറയുന്നത്. തമാശ എന്ന ചിത്രത്തിന് ശേഷം വിനയ് ഫോര്‍ട്ടിലെ പ്രതിഭ വെളിവാകുന്ന ചിത്രമാണ് മാലിക് എന്നും സോഷ്യല്‍ മീഡിയ പറയുന്നു.

വന്‍ താരനിര തന്നെ അണിനിരന്ന ചിത്രമാണ് മാലിക്. ഫഹദിനും വിനയ്ക്കുമൊപ്പം നിമിഷ സജയന്‍, ദിലീഷ് പോത്തന്‍, ജോജു ജോര്‍ജ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഫഹദിന്റെ കരിയറിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമാണ് മാലിക്. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രത്തിന്‌റെ റിലീസ്.

Recommended Video

Mahesh Narayanan's reply to critics | FilmiBeat Malayalam

More from Filmibeat

Read more about: Vinay Forrt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X