twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്റെ പൊളിറ്റിക്‌സ്! ഈ പൊട്ടന്‍ എന്തുകൊണ്ട് ഇങ്ങനെ ഇട്ടുവെന്ന് ചിന്തിക്കട്ടെ; പോസ്റ്റുകളെക്കുറിച്ച് വിനായകന്‍

    |

    മലയാള സിനിമയിലെ മുന്‍നിര താരമാണ് വിനായകന്‍. ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് വിനായകന്‍ സിനിമയിലെത്തിയത്. ഇന്ന് മലയാളത്തില്‍ താരമൂല്യമുള്ളൊരു നടനാണ് വിനായകന്‍. വില്ലന്‍ കഥാപാത്രമായിരുന്നു ആദ്യ കാലങ്ങളില്‍ വിനായകന്‍ ചെയ്തിരുന്നതില്‍ ഏറിയ പങ്കും. എന്നാല്‍ പിന്നീട് കോമഡി ചെയ്ത് കയ്യടി നേടിയ വിനായകന്‍ നായകനായും മികവ് തെളിയിച്ചു. നിരവധി പുരസ്‌കാരങ്ങളും വിനായകനെ തേടിയെത്തിയിട്ടുണ്ട്. ഇന്ന് മലയാളികള്‍ ഏറെ പ്രതീക്ഷയോടെയാണ് വിനായകന്റെ ഓരോ സിനിമയും കാണുന്നത്.

    എന്നോട് ഇത്രയും ഭക്തി ഭാര്യയ്ക്ക് ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചില്ല, മൃദുലയെ ട്രോളി യുവ, നടിയുടെ മറുപടി...എന്നോട് ഇത്രയും ഭക്തി ഭാര്യയ്ക്ക് ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചില്ല, മൃദുലയെ ട്രോളി യുവ, നടിയുടെ മറുപടി...

    ഇപ്പോഴിതാ വിനായകന്‍ അഭിനയിച്ച ഏറ്റവും പുതിയ സിനിമയായ പട തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയൊരുക്കിയിരിക്കുന്ന ചിത്രത്തിന്‍ വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്. അതേസമയം സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ താന്‍ ഇപ്പോള്‍ സെലക്ടീവായിട്ടുണ്ടെന്നാണ് വിനായകന്‍ പറയുന്നത്. അതിന് പിന്നിലെ കാരണത്തെക്കുറിച്ച് വിനായകന്‍ മനസ്് തുറക്കുകയാണ്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് വിനായകന്‍ മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    എനിക്ക് തന്നെ ബോറടിക്കും

    'രണ്ട് മൂന്ന് പടങ്ങള്‍ കഴിയുമ്പോള്‍ തന്നെ എനിക്ക് തന്നെ ബോറടിക്കും. അതുകൊണ്ട് ഒരു കൊല്ലം ഇത്ര പടം ചെയ്യാം എന്ന് വിചാരിച്ചു. പട പോലെയുള്ള സിനിമകള്‍ വരുമെന്ന് എനിക്ക് അറിയാം. അങ്ങനെയുള്ള സിനിമകള്‍ ചെയ്യാനാണ് എനിക്ക് ഇഷ്ടം. ഒറിജിനലായിരിക്കുന്ന പടങ്ങളാണ് ഇഷ്ടം. പാട്ട് പാടുക, ഡാന്‍സ് ചെയ്യുക അതൊന്നും എനിക്ക് വയ്യ,' എന്നാണ് വിനായകന്‍ പറയുന്നത്. താരത്തിന്റെ സമീപകാലത്തിറങ്ങിയ മിക്ക സിനിമകളും അഭിനയ പ്രാധാന്യമുള്ളതും ശ്രദ്ധ നേടിയതുമായിരുന്നു. ഓരോ കഥാപാത്രങ്ങളും വ്യത്യസ്തവുമായിരുന്നു. പടയില്‍ വിനായകന്‍ എത്തിയത് മാവോയിസ്റ്റ് പ്രവര്‍ത്തകനായിട്ടായിരുന്നുവെങ്കില്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഒരുത്തീയില്‍ വിനായകന്‍ എത്തിയത് പോലീസ് ഉദ്യോഗസ്ഥനായിട്ടായിരുന്നു. അതേസമയം വിനായകന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്.

    പോസ്റ്റുകള്‍

    അടിക്കുറിപ്പുകളില്ലാതെ ചിത്രങ്ങള്‍ മാത്രമായിട്ടാണ് വിനായകന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെക്കാറുള്ളത്. താരം എന്താണ് അര്‍ത്ഥമാക്കുന്നതെന്ന്് അതിനാല്‍ പലപ്പോഴും ആരാധകര്‍ക്ക് മനസിലാക്കാന്‍ സാധിക്കാറില്ല. താരത്തിന്റെ പോസ്റ്റുകളുടെ അര്‍ത്ഥം തിരയുക എന്നത് ആരാധകര്‍ക്കിടയിലെ രസകരമായ വിനോദമായി മാറുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ അടിക്കുറിപ്പില്ലാതെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിനെക്കുറിച്ചും വിനായകന്‍ മനസ് തുറക്കുന്നുണ്ട്. താരത്തിന്റെ വാക്കുകളിലേക്ക്.

    എന്റെ പൊളിറ്റിക്സാണ്

    'അത് എന്റെ പൊളിറ്റിക്സാണ്. പിന്നീടൊരു വേദിയില്‍ ഒരു എപ്പിസോഡ് തന്നെ ചര്‍ച്ച ചെയ്യാം. ആളുകള്‍ ചിന്തിക്കട്ടെ. എന്തുകൊണ്ട് ഈ പൊട്ടന്‍ ഇങ്ങനെ ഇട്ടു എന്ന് ചിന്തിക്കട്ടെ,' എന്നാണ് വിനായകന്‍ പറഞ്ഞത്. അതേസമയം മികച്ച അഭിപ്രായങ്ങളാണ് പടക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. 25 വര്‍ഷങ്ങള്‍ക്കു മുന്‍പ് 1996ല്‍ ആദിവാസി ഭൂനിയമത്തില്‍ ഭേദഗതി വരുത്തിയ കേരള സര്‍ക്കാറിന്റെ നടപടിക്കെതിരെയുള്ള പ്രതിഷേധമെന്ന നിലയില്‍ പാലക്കാട് കളക്ട്രേറ്റില്‍ അയ്യങ്കാളി പടയിലെ നാലുപേര്‍ കളക്ടറെ ബന്ദിയാക്കിയ സംഭവവും തുടര്‍ന്നുള്ള സംഭവവികാസങ്ങളാണ് പട അവതരിപ്പിക്കുന്നത്. യഥാര്‍ത്ഥ സംഭവമെന്ന നിലയിലും അത് പറയുന്ന വിഷയത്തിന്റെ പ്രധാന്യം കൊണ്ടും പട ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ചരിത്രത്തെ ഓര്‍മ്മപ്പെടുത്തുക മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകരും പറയുന്നത്.

    പട

    കമല്‍ കെഎം ആണ് പട സംവിധാനം ചെയ്തിരിക്കുന്നത്. മികച്ചൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വിനായകനൊപ്പം കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നത്. ഉണ്ണിമായ, കനി കുസൃതി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നവ്യ നായരുടെ തിരിച്ചുവരവ് ചിത്രമായ ഒരുത്തീയാണ് വിനായകന്റെ മറ്റൊരു പുതിയ റിലീസ്. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന സിനിമയില്‍ പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് വിനായകന്‍ എത്തുന്നത്.

    Read more about: vinayakan
    English summary
    Vinayakan Addresses His Uncaptioned And Weird Social Media Posts
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X