Don't Miss!
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Sports
IND vs AUS: കോലി പ്രയാസപ്പെടും! കമ്മിന്‍സ് വീഴ്ത്തും-വെല്ലുവിളിച്ച് ഗില്ലസ്പി
- News
ത്രിപുരയിൽ സിപിഎമ്മിന് കനത്ത തിരിച്ചടി; എംഎൽഎ ബിജെപിയിലേക്ക്..കോൺഗ്രസ് നേതാക്കളും
- Lifestyle
ഓരോ രാശിക്കാരിലും സന്താനസൗഭാഗ്യ യോഗം ഈ പ്രായത്തില്‍: അറിയാം നിങ്ങളുടേത്
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
മാധ്യമ പ്രവര്‍ത്തകയ്ക്ക് വിഷമം നേരിട്ടതില്‍ ക്ഷമ ചോദിക്കുന്നു; വിവാദത്തില്‍ പ്രതികരണവുമായി വിനായകന്
തന്റെ വിവാദമായ പ്രസ്താവനയില്‍ ക്ഷമ ചോദിച്ച് വിനായകന്. കഴിഞ്ഞ ദിവസം ഒരുത്തീ സിനിമയുടെ പ്രൊമോഷന് പരിപാടിക്കിടെ വിനായകന് നടത്തിയ പ്രസ്താവന വിവാദമായി മാറുകയായിരുന്നു. മീടുവിനെക്കുറിച്ചും കണ്സെന്റിനെക്കുറിച്ചുമുള്ള വിനായകന്റെ വാക്കുകളായിരുന്നു വലിയ വിവാദമായി മാറിയത്. സംസാരത്തിനിടെ മാധ്യമ പ്രവര്‍ത്തകയെ ഉദാഹരണമാക്കി കൊണ്ട് വിനായകന് സംസാരിച്ചിരുന്നു. ഇതിലാണ് താരം ഇപ്പോള്‍ ക്ഷമ ചോദിച്ചിരിക്കുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിനായകന് ക്ഷമ ചോദിച്ചത്.
'കൈകൾക്കായിരുന്നു സർജറി, ഭർത്താവാണ് എല്ലാ കാര്യങ്ങളും നോക്കുന്നത്'; നടി ശിൽപ ബാല പറയുന്നു!
താന്‍ ഉദ്ദേശിക്കാത്ത മാനത്തില്‍ മാധ്യമ പ്രവര്‍ത്തകയായ സഹോദരിയ്ക്ക് വിഷമം നേരിട്ടതില്‍ ക്ഷമ ചോദിക്കുന്നുവെന്നാണ് വിനായകന് പറയുന്നത്. തന്റെ വാക്കുകള്‍ ഒട്ടും വ്യക്തിപരമായിരുന്നില്ലെന്നും വിനായകന് പറയുന്നുണ്ട്. ''നമസ്കാരം , ഒരുത്തി സിനിമയുടെ പ്രചരണാര്‍ത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തില്‍ ഞാന്‍ ഉദ്ദേശിക്കാത്ത മാനത്തില്‍ മാധ്യമ പ്രവര്‍ത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേല്, ഒട്ടും വ്യക്തിപരമായിരുന്നില്ല, വിഷമം നേരിട്ടതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു'' എന്നാണ് വിനായകന് തന്റെ പോസ്റ്റില്‍ കുറിക്കുന്നത്.

മീടുവിനെക്കുറിച്ചുള്ള വിനായകന്റെ വാക്കുകള്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. താരത്തിനെതിരെ സിനിമ പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നു തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് തോന്നിയാല്‍ താന്‍ നേരിട്ട് ചോദിക്കുമെന്നും അതിനെയാണോ മീടുവെന്ന് വിളിക്കുന്നതെന്നായിരുന്നു വിനായകന് പറഞ്ഞത്.. പുതിയ സിനിമയായ ഒരുത്തീയുടെ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിനായകന്. തനിക്ക് മീടു എന്താണെന്ന് അറിയില്ലെന്നും നിങ്ങള്‍ക്ക് അറിയുമെങ്കില്‍ പറഞ്ഞു തരണമെന്നും വിനായകന് മാധ്യമ പ്രവര്‍ത്തകരോടായി പറയുന്നുണ്ട്. ഇതിനിടെയാണ് താരം തന്റെ മുന്നിലിരുന്ന മാധ്യമ പ്രവര്‍ത്തകയെ ഉദാഹരണമായി പരാമര്‍ശിച്ചത്. ഇത് വിമര്്ശനത്തിന് ഇടയാക്കിയിരുന്നു.

''എന്താണ് മീ ടൂ? എനിക്ക് അറിയില്ല. പെണ്ണിനെ കയറിപ്പിടിക്കുന്നതാണോ? ഞാന്‍ ചോദിക്കട്ടെ, ഒരു പെണ്ണുമായി എനിക്ക് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്നുണ്ടെങ്കില്‍ എന്തു ചെയ്യും? എന്റെ ലൈഫില്‍ ഞാന്‍ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും എന്നോടൊപ്പം ഫിസിക്കല്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടുമോ എന്ന് ഞാനാണു ചോദിച്ചത്. അതാണ് നിങ്ങള്‍ പറയുന്ന മീ ടൂ എങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എന്നോട് ഒരു പെണ്ണും ഇങ്ങോട്ടു വന്നു ചോദിച്ചിട്ടില്ല.''എന്നായിരുന്നു വിനായകന് പറഞ്ഞത്. നവ്യ നായരുടെ തിരിച്ചുവരവ് ചിത്രമായ ഒരുത്തീയുടെ പത്രസമ്മേളനത്തിലായിരുന്നു സംഭവം. നവ്യയും പത്രസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. സംഭവത്തില്‍ നവ്യ പ്രതികരിച്ചില്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതോടെ താരം മറുപടിയുമായി എത്തിയിരുന്നു.

'വലിയ പ്രതികരണശേഷി ഇല്ലാത്തയാളാണ് ഞാന്‍. പലപ്പോഴും പ്രതികരിക്കേണ്ടി വരുന്ന സ്ഥലങ്ങളില്‍ അങ്ങനെ ചെയ്യാന്‍ പറ്റാതിരുന്നതിനെക്കുറിച്ച് നേരത്തെയും പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് ബെല്ലും ബ്രേക്കുമില്ലാതെ പ്രതികരിക്കാനാവും. എന്നാല്‍ എന്റെ കാര്യം അങ്ങനെയല്ല. ഞാന്‍ ഇടപെട്ടാല്‍ അയാള്‍ അത് ഏത് തരത്തില്‍ എടുക്കുമെന്ന് പോലും എനിക്കറിയില്ല.' എന്നായിരുന്നു നവ്യ പറഞ്ഞത്. അതേസമയം അയാള്‍ക്ക് ഒരു അ്ടി കൊടുത്തൂടെയെന്ന് ഒത്തിരിപ്പേര് ചോദിച്ചിരുന്നുവെന്നും എന്നാല്‍ ഒരു പുരുഷനെ അടിക്കാനും മാത്രമുള്ള ധൈര്യമൊന്നും എനിക്കില്ല. അയാളൊരു തല്ല് തന്നാല്‍ ഞാന്‍ താഴെ വീഴുകയും ചെയ്യും. ധൈര്യവതിയായ ഒരു സ്ത്രീയാണെന്നും എന്തിനും ഏതിനും പ്രതികരിക്കുന്നയാളാണ് ഞാനെന്നും എവിടെയും പറഞ്ഞിട്ടുമില്ലെന്നായിരുന്നു നവ്യയുടെ മറുപടി.
Recommended Video

നവ്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തിയ സിനിമയാണ് ഒരുത്തീ. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്. എസ് ഐ ആന്റണി എന്ന കഥാപാത്രത്തെയാണ് വിനായകന് ഒരുത്തീയില്‍ അവതരിപ്പിച്ചത്. വികെ പ്രകാശായിരുന്നു ചിത്രത്തിന്റെ സംവിധാകന്. വിവാദ പത്രസമ്മേളനത്തില്‍ വികെ പ്രകാശും ഒപ്പമുണ്ടായിരുന്നു. വികെ പ്രകാശിന്റെ മൗനത്തിനെതിരെയും വിമര്‍ശനം ഉയര്‍ന്നു വന്നിരുന്നു.
-
സെലിബ്രിറ്റി അല്ലാത്തവര്‍ക്കും മത്സരിക്കാം; നൂറ് ശതമാനം സത്യമാണ്, ചെയ്യേണ്ടതെന്താണെന്ന് പറഞ്ഞ് ശാലിനി നായര്‍
-
എന്നോടൊപ്പം ശ്വേത മേനോനും; മലയാളത്തിലെ പ്രധാന നടിയോടൊപ്പം ചെയ്ത നായകവേഷമെന്ന് തമ്പി ആന്റണി
-
പതിമൂന്നാം വയസ്സില്‍ വിവാഹിതയായി, പക്വത വരുന്നതിന് മുന്‍പ് അമ്മയായവര്‍; മഞ്ജു വാര്യരുടെ ആയിഷയെ പറ്റി ജലീല്‍