For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പത്ത് സ്ത്രീകളോടും ഞാന്‍ സെക്‌സ് ചോദിച്ച് വാങ്ങുകയായിരുന്നു! ഇനിയും ചോദിക്കുമെന്ന് വിനായകന്‍

  |

  മീടുവിനെക്കുറിച്ചുള്ള വിനായകന്റെ മറുപടി ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് തോന്നിയാല്‍ താന്‍ നേരിട്ട് ചോദിക്കുമെന്നും അതിനെയാണോ മീടുവെന്ന് വിളിക്കുന്നതെന്നായിരുന്നു വിനായകന്റെ വിവാദ പ്രതികരണം. പുതിയ സിനിമയായ ഒരുത്തീയുടെ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിനായകന്‍. മീടു എന്താണെന്ന് അറിയില്ലെന്നും നിങ്ങള്‍ക്ക് അറിയുമെങ്കില്‍ പറഞ്ഞു തരണമെന്നും വിനായകന്‍ ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകരോടായി ചോദിക്കുകയും ചെയ്യുന്നുണ്ട്.

  ആ ഒരൊറ്റ വാക്കിലൂടെ പ്രശ്‌നം അവസാനിച്ചു, നെടുമുടി വേണുവുമായിട്ടുള്ള പിണക്കത്തെ കുറിച്ച് സത്യന്‍ അന്തിക്കാട്

  ''എന്താണ് മീ ടൂ? എനിക്ക് അറിയില്ല. പെണ്ണിനെ കയറിപ്പിടിക്കുന്നതാണോ? ഞാന്‍ ചോദിക്കട്ടെ, ഒരു പെണ്ണുമായി എനിക്ക് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്നുണ്ടെങ്കില്‍ എന്തു ചെയ്യും? എന്റെ ലൈഫില്‍ ഞാന്‍ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും എന്നോടൊപ്പം ഫിസിക്കല്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടുമോ എന്ന് ഞാനാണു ചോദിച്ചത്. അതാണ് നിങ്ങള്‍ പറയുന്ന മീ ടൂ എങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എന്നോട് ഒരു പെണ്ണും ഇങ്ങോട്ടു വന്നു ചോദിച്ചിട്ടില്ല.''എന്നായിരുന്നു താരത്തിന്റെ പ്രതികരണം. പിന്നാലെ വിനായകന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. താരത്തെ എതിര്‍ത്തും അനുകൂലിച്ചുമെല്ലാം നിരവധി പേരാണ് എത്തിയിരിക്കുന്നത്.

  അതേസമയം താരങ്ങളുടെ ഫാന്‍സിനെക്കുറിച്ചുള്ള വിനായകന്റെ വാക്കുകളും ചര്‍ച്ചയായി മാറിയിട്ടുണ്ട്.
  ഫാന്‍സ് തെണ്ടികളാണെന്നും ഫാന്‍സ് വിചാരിച്ചാല്‍ ഒരു സിനിമയും വിജയിപ്പിക്കാനോ തോല്‍പ്പിക്കാനോ സാധിക്കില്ലെന്നാണ് വിനായകന്‍ പറയുന്നത്. ഫാന്‍സ് എന്ന പൊട്ടന്‍മാര്‍ വിചാരിച്ചതുകൊണ്ട് ഇവിടെ ഒന്നും സംഭവിക്കാന്‍ പോവുന്നില്ലെന്നാണ് വിനായകന്‍ പറയുന്നത്. അതിന്റെ ഏറ്റവും വലിയ ഒരു ഉദാഹരണം ഞാന്‍ പറയാം എന്നു പറഞ്ഞു കൊണ്ട് സൂപ്പര്‍ താരത്തിന്റെ ചിത്രത്തിന്റെ ഇന്റര്‍വെല്ലില്‍ ആരാധകര്‍ ഇറങ്ങിയോടിയെന്നും വിനായകന്‍ പറയുന്നുണ്ട്.

  'ഇവിടുത്തെ ഏറ്റവും വലിയ ഒരു മഹാനടന്റെ പടം, പടം ഇറങ്ങി ഒരു നാല് മണിക്കൂര്‍ കഴിഞ്ഞ് ഞാന്‍ കണ്ടതാണ് ഒന്നരക്കോടി എന്ന്. ഞാന്‍ അന്വേഷിച്ച് ചെന്നപ്പോള്‍, പടം തുടങ്ങിയത് 12.30 മണിക്കാണ്, ഒന്നരയ്ക്ക് ഇന്റര്‍വെല്ലായപ്പോള്‍ ആള്‍ക്കാര്‍ എഴുന്നേറ്റ് ഓടി എന്ന്. അതാണ് ഈ പറഞ്ഞ് ഒന്നരക്കോടി. ഇവിടുത്തെ ഏറ്റവും വലിയ സൂപ്പര്‍സ്റ്റാറിന്റെ പടമാണ്, ഒരു പൊട്ടനും ആ പടം കാണാന്‍ ഉണ്ടായിട്ടില്ല'' എന്നാണ് വിനായകന്‍ പറയുന്നത്. ഫാന്‍സ് വിചാരിച്ചത് കൊണ്ട് ഒരു സിനിമയും നന്നാകാനും പോകുന്നില്ലെന്നും ഒരു സിനിമയും മോശമാകാനും പോകുന്നില്ലെന്നും വിനായകന്‍ പറയുന്നു. ഫാന്‍സ് ഷോ നിരോധിക്കണമെന്ന തീയേറ്റര്‍ ഉടമകളുടെ ആവശ്യത്തെക്കുറിച്ച് ചൂണ്ടിക്കാണിച്ചപ്പോള്‍ ഫാന്‍സിനെ നിരോധിക്കണമെന്നായിരുന്നു വിനായകന്‍ പറഞ്ഞത്.

  അതേസമയം മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ് ഒരുത്തീ. നവ്യ നായരുടെ തിരിച്ചുവരവ് ചിത്രമാണ് ഒരുത്തീ. പത്ത് വര്‍ഷത്തിന് ശേഷമാണ് നവ്യ സിനിമയിലേക്ക് മടങ്ങിയെത്തുന്നത്. ചിത്രത്തിലെ നവ്യയുടെയും വിനായകന്റേയും പ്രകടനങ്ങള്‍ കയ്യടി നേടുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാലാമണിയായി മലയാള സിനിമയിലേക്ക് കടന്നു വന്ന നവ്യയുടെ തിരിച്ചുവരവ് രാധാമണിയെന്ന വീട്ടമ്മയുടെ വേഷത്തിലാണ്. ബോട്ട് കണ്ടക്ടറായ രാധാമണിയുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് ചിത്രം കഥ പറയുന്നത്. കെപിഎസി ലളിതയുടെ അവസാന ചിത്രം കൂടിയാണ് ഒരുത്തീ.

  Recommended Video

  Mohanlal Fans cyber attack against Vinayakan | FilmiBeat Malayalam

  വികെ പ്രകാശാണ് ഒരുത്തീയുടെ സംവിധാനം. നവ്യയ്ക്കും വിനായകനും പുറമെ സന്തോഷ് കീഴാറ്റൂര്‍, അരുണ്‍ നാരായണന്‍, മുകുന്ദന്‍, ജയശങ്കര്‍ കരിമുട്ടം, മനു രാജ്, മാളവിക മേനോന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. എസ്. സുരേഷ് ബാബു ആണ് ഒരുത്തീയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രം നിര്‍മിച്ചിരിക്കുന്നത് കെ.വി.അബ്ദുള്‍ നാസറാണ്. ജിംഷി ഖാലിദാണ് ഛായാഗ്രഹണം. ലിജോ പോളാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്. സംഗീതം ഗോപി സുന്ദറും തകര ബാന്‍ഡും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്.

  Read more about: vinayakan
  English summary
  Vinayakan Makes Shocking Revelations At Oruthee Press Meet About His Relationships
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X