നായകന്റെ മുഖത്ത് ഒന്നും വരില്ല; സിജു വിത്സനെ കളിയാക്കിയുള്ള കമന്റിന് ചുട്ടമറുപടി നല്‍കി സംവിധായകന്‍ വിനയന്‍

സംവിധായകന്‍ വിനയന്‍ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് പത്തൊന്‍പതാം നൂറ്റാണ്ട്. ചരിത്രത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ സിജു വിത്സനാണ് നായകന്‍. സിജുവിനെ കൂടാതെ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഈ സന്തോഷം സംവിധായകന്‍ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെക്കുകയും ചെയ്തു. എന്നാല്‍ നായകന്‍ എത്ര നോക്കിയാലും ശരിയാവില്ലെന്ന് പറഞ്ഞ് ഒരു വിമര്‍ശകന്‍ എത്തിയിരിക്കുകയാണിപ്പോള്‍.

വിനയന്‍ പങ്കുവെച്ച പോസ്റ്റിന് താഴെ വന്നൊരു കമന്റിലാണ് സിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെ സിജു വിത്സനെ കുറിച്ചുള്ള കമന്റുകള്‍ വന്നത്. എന്നാല്‍ ഇത് താങ്കള്‍ക്ക് മാറ്റി പറയേണ്ടി വരുമെന്ന മുന്നറിയിപ്പാണ് മറുപടിയായി സംവിധായകന്‍ നല്‍കിയിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ വിനയന്റെ തിരിച്ചടി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

സിജു വിത്സനെ കുറിച്ചുള്ള വിമർശകൻ്റെ കമൻ്റ്

എല്ലാം കൊള്ളാം. പക്ഷേ പടത്തിലെ നായകന്‍ താങ്കള്‍ എത്ര കടുപ്പിച്ചാലും ആ മുഖത്ത് ഒന്നും വരാന്‍ പോവുന്നില്ല എന്നായിരുന്നു ഒരു വിമര്‍ശകന്‍ സിജു വിത്സനെ കുറിച്ച് കമന്റിട്ടത്. ഇതിന് മറുപടിയുമായി വിനയന്‍ തന്നെ എത്തുകയും ചെയ്തു. 'ഈ സിനിമ കണ്ട് കഴിയുമ്പോള്‍ മാറ്റി പറയും. രഞ്ജിത്ത് സിജുവിന്റെ ഫാനായി മാറും. ഉറപ്പ് എന്നുമാണ് വിനയന്‍ മറുപടിയായി പറഞ്ഞത്.

മോഹൻലാലിൻ്റെ സിനിമയെ കുറിച്ച് സംവിധായകൻ

വിനയന്‍ സാര്‍ ലാേലട്ടനും ആയിട്ടുള്ള സിനിമ എന്നാണ് തുടങ്ങുന്നത് എന്നാണ് ഒരു ആരാധകന്‍ പോസ്റ്റിന് താഴെയുള്ള കമന്റായി ചോദിച്ചത്. 'കഥ ഒത്ത് വന്നിട്ടില്ല. വലിയൊരു സിനിമ ചെയ്യണമെന്നാണ് ആഗ്രഹം. കഥ റെഡിയായാല്‍ ഉടന്‍ കാണും' എന്നുള്ള മറുപടിയാണ് വിനയന്‍ നല്‍കിയത്. പിന്നാലെ സംവിധായകനെ കുറിച്ചുള്ള നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.

വിനയനെ കുറിച്ച് ആരാധകരുടെ അഭിപ്രായം

എന്തൊക്കെയാണെങ്കിലും ആരും പറയാന്‍ ശ്രമിക്കാത്ത ഒരു കഥയുമായിട്ടാണ് വിനയന്‍ സാര്‍ വരുന്നത്. വെറുതെയാകാന്‍ വഴിയില്ല. ലാലേട്ടന്‍, രഞ്ജിത്ത് കൂട്ടുകെട്ടുകള്‍ നായര്‍, മേനോന്‍ കഥാപാത്രത്തെ വിട്ടുള്ള കളിയില്ലായെന്ന് കേട്ടിട്ടുണ്ട്. ഏറെക്കുറെ സത്യവുമാണ്. അവിടെയാണ് വിനയന്‍ സാര്‍ പുതിയ ഒരു പ്രമേയം കൊണ്ടു വരുന്നത്. അന്നത്തെ കാലത്ത് ജാതിയുടെ പേരില്‍ തഴയപ്പെട്ട ധാരാളം പോരാളികളുടെ കഥകളുണ്ട്. സിനിമയിലും ഐത്തവും ജാതി തിരിവുമുള്ളത് കൊണ്ട് കഥകള്‍ എഴുതാനും സിനിമയാക്കാനും ആരും ധൈര്യപ്പെട്ടിരുന്നില്ല. ഈ പുതിയ ഉദ്യമം വിജയകരമായി ഭവിക്കട്ടെയെന്ന് ആശംസിക്കുന്നു.

കുഞ്ഞിന് അച്ഛനെ കാണാന്‍ സാധിച്ചില്ല; ദൈവങ്ങളോട് ഞാന്‍ പിണക്കമാണ്, ഇനിയുള്ള ജീവിതം മകനൊപ്പമെന്നും മേഘ്‌ന രാജ്

Recommended Video

സിജു വില്‍സണ്‍ എന്ന നടനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ വിനയന്‍
വിനയൻ്റെ സിനിമകളെ കുറിച്ച്

വിനയന്‍ സാര്‍, എന്നും സിനിമാ പാരമ്പര്യക്കാര്‍ക്ക് മുന്നില്‍ നിന്ന് വെല്ലുവിളിച്ച് നേടിയ ധീരനാണ്. ആറാട്ട് പുഴ വേലായുധപണിക്കരെ പോലെ തന്നെ കാപട്യം ഇല്ലാത്ത ആ മൊടആ സത്യസന്ധത ഉള്ളില്‍ ഉള്ളത് കൊണ്ടാണ് തൊലി ഒരു ചുരണ്ടിയാല്‍ രക്തം വരുന്നതിന് മുന്‍പ് മേച്ചാതിവിഷം പുറം തള്ളുന്ന വര്‍ ചവിട്ടി താഴ്ത്തിയ ചരിത്ര സിംഹത്തെ പുതു തലമുറക്ക് ആരാധിക്കാന്‍ ഈ സിനിമ തയ്യാറാക്കുന്നത്. ശ്രീനാരായണ ഗുരു ആണ് ക്ഷേത്ര പ്രതിഷ്ഠ നടത്തിയതെന്ന് പറയുന്ന കാലത്തിന് മുന്‍പ് ആറാട്ട് പുഴ വേലായുധപണിക്കര്‍ ക്ഷേത്ര പ്രതിഷ്ഠ നടത്തി വെല്ലുവിളിച്ച യോദ്ധാവാണ്. കേരളത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ സിംഹ ഗര്‍ജ്ജനം നടത്തിയ രണ്ടോ മൂന്നോ പേരില്‍ മുന്നില്‍ നില്‍ക്കുന്നത് വേലായുധപണിക്കരാണ്. ഈഴവ ജാതിയില്‍ പിറന്ന ഒറ്റ കാരണത്താല്‍ മാത്രം മൂടി കളഞ്ഞു. ശ്രീനാരായണ ഗുരുവിനേയും ഇവര്‍ തമസ്‌ക്കരിച്ചു കളയും കാരണം മറ്റൊന്നുമല്ല അദ്ദേഹവും ഈഴവ ജാതിയില്‍ പിറന്നു പോയത് കൊണ്ടു മാത്രം. സിനിമാ രംഗം ജാതി കോമരതാവളമല്ലേ.. എന്നാണ് ഒരു ആരാധകന്‍ ചോദിക്കുന്നത്.

Read more about: vinayan വിനയന്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X