For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുഞ്ഞിന് അച്ഛനെ കാണാന്‍ സാധിച്ചില്ല; ദൈവങ്ങളോട് ഞാന്‍ പിണക്കമാണ്, ഇനിയുള്ള ജീവിതം മകനൊപ്പമെന്നും മേഘ്‌ന രാജ്

  |

  തെന്നിന്ത്യന്‍ സിനിമാലോകത്തെ കണ്ണീരില്‍ ആഴ്ത്തി കൊണ്ടാണ് കന്നട നടന്‍ ചിരഞ്ജീവി സര്‍ജ അന്തരിച്ചത്. അന്ന് ചിരഞ്ജീവിയുടെ ഭാര്യയും നടിയുമായ മേഘ്‌ന രാജ് ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്ത ആരാധകരെയും വേദനിപ്പിച്ചു. കുഞ്ഞിന്റെ മുഖം ഒന്ന് കാണാന്‍ പോലും സാധിക്കാതെ ചിരു യാത്രയായി. പ്രിയതമന്റെ വേര്‍പാടുണ്ടാക്കിയ തീരാവേദനയില്‍ കഴിയുകയാണ് മേഘ്‌ന ഇപ്പോള്‍. എങ്കിലും മകന്‍ റയാന്റെ വരവ് കാര്യങ്ങളില്‍ മാറ്റം വരുത്തിയെന്നാണ് നടിയിപ്പോള്‍ പറയുന്നത്. കുറച്ച് നാളുകളായി മേഘ്‌നയുടെ പേരില്‍ ഉയര്‍ന്ന് വന്നിരുന്ന വാര്‍ത്തകള്‍ക്കുള്ള മറുപടിയാണ് വനിത മാഗസിന് നല്‍കിയ പുതിയ അഭിമുഖത്തിലൂടെ നടി പങ്കുവെച്ചിരിക്കുന്നത്. വിശദമായി വായിക്കാം...

  മേഘ്‌ന കുഞ്ഞിന് എന്ത് പേരിടുമെന്ന ആകാംഷയിലായിരുന്നു ആരാധകര്‍. ഒടുവില്‍ അതിന്റെ അര്‍ഥം എന്താണെന്ന് നടി തന്നെ വെളിപ്പെടുത്തുകയാണിപ്പോള്‍. 'അതുവരെ താന്‍ സങ്കടപ്പെട്ടതിനെല്ലാം മറുപടിയായിട്ടാണ് റയാന്‍ വന്നത്. രാജാവ് എന്നാണ് റയാന്‍ എന്ന പേരിന്റെ അര്‍ഥം. ചിരു മരിക്കുമ്പോള്‍ അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. പിന്നീട് ഓരോ നിമിഷവും ചിരു വീണ്ടും ജനിക്കുമെന്ന മട്ടില്‍ ആരാധകരുടെ മെസേജുകളും കമന്റുകളും വന്നിരുന്നു. പ്രസവം കഴിഞ്ഞ് കുഞ്ഞിനെ കൈയ്യില്‍ വാങ്ങിയപ്പോള്‍ ഞാന്‍ ഡോക്ടറോട് പറഞ്ഞത് ആണ്‍കുട്ടിയല്ല എന്ന് പറയല്ലേ എന്നാണ്. എന്നെ പറ്റിക്കാനായി ഡോക്ടര്‍ കുറച്ച് സസ്‌പെന്‍സ് ഇട്ടു. മോനെ ആദ്യമായി കൈയ്യില്‍ വാങ്ങിയ നിമിഷം താന്‍ പൊട്ടിക്കരഞ്ഞ് പോയെന്നാണ് മേഘ്‌ന പറയുന്നത്.


  'ജൂനിയര്‍ ചിരു' എന്ന് ആരാധകര്‍ പറയുന്നത് അത്ര മാത്രം കേട്ടിരുന്നു. മോന്റെ ഓരോ ഫോട്ടോയിലും ചിരുവിനെ കുറിച്ചുള്ള കമന്റുകള്‍ കാണാന്‍ പറ്റും. ഫോട്ടോഷൂട്ട് റയാനും ഇപ്പോള്‍ ഇഷ്ടമാണ്. എല്ലാ ദിവസവും എഴുന്നേല്‍പ്പിച്ച് ചിരുവിന്റെ ഫോട്ടോയുടെ മുന്നില്‍ കൊണ്ട് പോയി അപ്പയെ കാണിച്ച് കൊടുക്കും. നാലോ അഞ്ചോ മാസം മുതലുള്ള ശീലമാണത്. അങ്ങനെ ഇരിക്കെ ഒരു ദിവസം ടിവിയില്‍ ചിരുവിന്റെ പാട്ട് കണ്ടതോടെ റയാന്‍ അപ്പയെ തിരിച്ചറിഞ്ഞു. ഇപ്പോള്‍ എവിടെ കണ്ടാലും അപ്പ എന്ന് പറഞ്ഞ് അവന്‍ എക്‌സൈറ്റഡ് ആവുമെന്നും നടി സൂചിപ്പിക്കുന്നു.

  അമാലിനെ ആദ്യമായി കണ്ടത് സ്‌കൂളിൽ വെച്ച്; തന്റെ എല്ലാ കാര്യവും അറിയാവുന്നത് അവള്‍ക്കാണെന്ന് ദുൽഖർ

  മേഘ്‌നയുടെയും ചിരുവിന്റെയും പ്രണയകഥ ചോദിച്ചാല്‍ ഒരു സിനിമാക്കഥയാണ് നടിയ്ക്ക് പറയാനുള്ളത്. 2008 ല്‍ ഫിലിം ചേംബറിന്റെ നേതൃത്വത്തില്‍ ഒരു ഇവന്റ് നടന്നു. അതിന് വേണ്ടി ഡാന്‍സ് റിഹേഴ്‌സല്‍ ചെയ്യുന്നുണ്ട്. അവിടേക്ക് ചിരു കയറി വന്നത് ഇപ്പോഴും മേഘ്‌നയുടെ ഓര്‍മ്മയില്‍ ഉണ്ട്. റിഹേഴ്‌സലിന് ശേഷം അമ്മയാണ് ചിരുവിനെ എനിക്ക് പരിചയപ്പെടുത്തി തരുന്നത്. ഷേക്ക് ഹാന്‍ഡ് ചെയ്യാന്‍ നീട്ടിയപ്പോള്‍ എന്റെ കൈയ്യില്‍ നിന്നും ചിരു പിടി വിട്ടില്ല. ചിരുവിന് എന്നോട് എന്തോ ഒരു ഫീലിങ് ഉണ്ടെന്ന് ആ നിമിഷം തന്നെ മനസിലായി. പിന്നെ ആറ് വര്‍ഷം പ്രണയിച്ചു. ശേഷം ഒരു മാഗസിനില്‍ വാര്‍ത്ത വന്നത് കണ്ട് അച്ഛനും അമ്മയുമടക്കം എല്ലാവരും ചിരിച്ചു. പിന്നെയും ആറ് വര്‍ഷം കഴിഞ്ഞായിരുന്നു വിവാഹമെന്ന് നടി പറയുന്നു.

  'ഭർത്താവ് എവിടെ... കുഞ്ഞിന്റെ അച്ഛനെന്തിയെ?', പുതിയ കഥയിറക്കേണ്ട മറുപടിയുണ്ടെന്ന് നവ്യ നായരുടെ ആരാധകർ!

  നടി മേഘ്‌ന കാത്തിരുന്ന ആ സന്തോഷ ദിവസം | FilmiBeat Malayalam

  ഇനിയുള്ള ജീവിതത്തില്‍ മേഘ്‌ന വിവാഹം കഴിക്കുമോ എന്നറിയാനും ചിലര്‍ കാത്തിരിക്കുകയാണ്. അത്തരത്തില്‍ ഗോസിപ്പ് പ്രചരിപ്പിക്കുന്നവര്‍ക്കുള്ള തക്ക മറുപടിയും നടി കൊടുത്തിരിക്കുകയാണ്. 'അയ്യക്കാര്‍ അച്ഛന്റെയും ക്രിസ്ത്യന്‍ അമ്മയുടെയും മകളായിട്ടാണ് ഞാന്‍ ജനിച്ചത്. എല്ലാ മതങ്ങളുടെയും ആഘോഷം വീട്ടിലുണ്ടാവും. ദൈവത്തില്‍ വലിയ വിശ്വാസമുള്ള ആളായിരുന്നു. പക്ഷേ ഒരു ദൈവവും എന്നെ തുണച്ചില്ല. ദൈവത്തോട് ഞാന്‍ പണക്കമാണ്. എന്തിനാണ് എന്റെ കുഞ്ഞിന് അച്ഛനെ കാണാനുള്ള ഭാഗ്യം ഇല്ലാതാക്കിയത്. എല്ലാ സുഹൃത്തുക്കളുടെയും മക്കള്‍ കൂട്ടുകൂടിയിരുന്നത് ചിരുവിനോടാണ്. പക്ഷേ മകനോടൊപ്പം കൂട്ടുകൂടാന്‍ പോയിട്ട് ആ മുഖം കാണാന്‍ പോലും ചിരുവിനായില്ല. ഇന്നും നാളെയും കുറിച്ച് ചിന്തിക്കരുത്, ഈ മൊമന്റിലാണ് ജീവിക്കേണ്ടതെന്ന് ചിരു പറയും. ഇനി റയാന്റെ ഒപ്പമുള്ള മൊമന്റ് മതിയെന്നാണ് മേഘ്‌ന പറയുന്നത്.

  ശാലിനിയെ കാണാനുള്ള തിരക്കിൽ വീടിൻ്റെ മതിൽ ഇടിഞ്ഞ് വീണു; മമ്മൂട്ടിയേക്കാളും ആളുകള്‍ വന്നത് ശാലിനിയെ കാണാൻ

  English summary
  Meghana Raj Opens Up About Her Son Rayaan And Chiranjeevi Sarja
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X