അതു ശരിയല്ല ഗിരീഷ്, ആ രണ്ട് സിനിമകളും വിജയമായിരുന്നു; പ്രേമലു സംവിധായകനോട് വിനയന്‍
ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായി മാറിയിരിക്കുകയാണ് പ്രേമലു. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ക്കും സൂപ്പര്‍ ശരണ്യയ്ക്കും ശേഷം ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രത്തില്‍ നസ്ലനും മമിത ബൈജുവുമാണ് പ്രധാന വേഷങ്ങളിലെത്തിയത്. ചിത്രം ബോക്‌സ് ഓഫീസില്‍ മികച്ച നേട്ടം കൈവരിച്ചതോടെ ഹാട്രിക് വിജയം നേടിയിരിക്കുകയാണ് ഗിരീഷ്. മമ്മൂട്ടിയുടെ ഭ്രമയുഗത്തെ പോലും കളക്ഷനില്‍ പിന്നിലാക്കുകയാണ് പ്രേമലു.
ഇതിനിടെ ഗിരീഷ് എഡി പഴയ കാല സിനിമകളെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായിരുന്നു. തനിക്ക് ഇഷ്ടപ്പെട്ട ഹാസ്യ സിനിമകളെക്കുറിച്ചായിരുന്നു ഗിരീഷ് സംസാരിച്ചത്. തനിക്ക് ഇഷ്ടപ്പെട്ട സിനിമകളായ ശിപായി ലഹളയും കല്യാണ സൗഗന്ധികവും ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടുവെന്നായിരുന്നു ഗിരീഷ് പറഞ്ഞത്. ഇപ്പോഴാതി ഗിരീഷിന് മറുപടിയുമായി സംവിധായകന്‍ വിനയന്‍ എത്തിയിരിക്കുകയാണ്.

തന്റെ രണ്ട് സിനിമകളും ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടിയവയായിരുന്നുവെന്നാണ് വിനയന്‍ പറയുന്നത്. ഇപ്പോഴും ആളുകള്‍ തന്നെ വിളിച്ച് ആ സിനിമകളെക്കുറിച്ച് സംസാരിക്കാറുണ്ടെന്നും വിനയന്‍ പറയുന്നുണ്ട്. ഫേസ്ബുക്കിലൂടെയായിരുന്നു വിനയന്റെ പ്രതികരണം. ആ വാക്കുകളിലേക്ക്.
എന്റെ കരിയറിന്റെ തുടക്കകാലത്തു ചെയ്ത രണ്ടു സിനിമളാണ് ശിപായി ലഹളയും
കല്യാണസൗഗന്ധികവും പ്രേക്ഷകര്‍ ഇഷ്ടപ്പെടുകയും തീയറ്ററുകളില്‍ ഹിറ്റാവുകയും ചെയ്ത സിനിമകളായിരുന്നൂ രണ്ടും. കല്യാണ സൗഗന്ധികത്തിലൂടെയാണ് അന്ന് ഒന്‍പതാം ക്‌ളാസുകാരി ആയ ദിവ്യ ഉണ്ണി സിനിമയില്‍ നായിക ആവുന്നത്..
ദിലീപിന്റെ കരിയറിലെ വളര്‍ച്ചയ്ക് ഏറെ ഗുണം ചെയ്ത ചിത്രമായിരുന്നു കല്യാണ സൗഗന്ധികം. ശിപായി ലഹളയും കല്യാണ സൗഗന്ധികവും ആരും പറഞ്ഞു കേള്‍ക്കാതെ ശ്രദ്ധിക്കാതെ പോയ സിനമകളാണന്‍കിലും തനിക്ക് ഇഷ്ടപ്പെട്ടവയാണ് എന്ന് സംവിധായകന്‍ ഗിരീഷ് എ ഡി പറഞ്ഞതായി കഴിഞ്ഞദിവസം ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വായിക്കുകയുണ്ടായി ..
അതു ശരിയല്ല ഗിരീഷ് ,അന്ന് കൊമേഴ്‌സ്യല്‍ ഹിറ്റായിരുന്നു എന്നു മാത്രമല്ല റിലീസു ചെയ്തിട്ട് 28 വര്‍ഷമായെന്‍കിലും ഇന്നും ഈ സിനിമകള്‍ക്ക് ചാനലുകളില്‍ പ്രേക്ഷകരുണ്ട് .. ടി വി യില്‍ ഈ സിനിമകള്‍ വരുമ്പോള്‍ ഇപ്പോഴും എന്നെ വിളച്ച് അഭിപ്രായം പറയുന്നവരുണ്ട്.

അന്നത്തെ കോമഡി സിനിമകളില്‍ നിന്നും വ്യത്യസ്ഥമായ ട്രീറ്റ്‌മെന്റ് ആയിരുന്നു ശിപായി ലഹളയുടേത്. അക്കാലത്ത് ഓണ്‍ലൈന്‍ പ്രമോഷനോ റിവ്യുവോ ഒന്നും ഇല്ലല്ലോ? അന്നത്തെ ഫിലിം മാഗസിനുകള്‍ റഫറു ചെയ്താല്‍ ഈ രണ്ടു സിനിമകളേം പറ്റിയുള്ള റിപ്പോര്‍ട്ടുകള്‍ ശ്രീ ഗിരീഷിനു മനസ്സിലാക്കാന്‍ കഴിയും .ഞാന്‍ ചെയ്ത കോമഡി സിനിമകളില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടവയാണ് ഈ രണ്ടു സിനിമകളും എന്നു പറഞ്ഞാണ് വിനയന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.
പത്തൊമ്പതാം നൂറ്റാണ് ആണ് വിനയന്റേതായി ഒടുവില്‍ ബോക്‌സ് ഓഫീസിലെത്തിയ സിനിമ. സിജു വില്‍സണ്‍ നായകനായ സിനിമ ബോക്‌സ് ഓഫീസ് വിജയം നേടുകയും ചെയ്തിരുന്നു. അതേസമയം പ്രേമലു വന്‍ വിജയമായി മാറിയിരിക്കുകയാണ്. നസ്ലനും മമിതയും നായകനും നായികയും ആയപ്പോള്‍ സംഗീത്, ശ്യാം മോഹന്‍, അഖില ഭാര്‍ഘവന്‍ തുടങ്ങിയവര്‍ മറ്റ് പ്രധാന വേഷങ്ങളിലുമെത്തിയ സിനിമ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയാണ്.


Click it and Unblock the Notifications