മെലിഞ്ഞ് പണ്ടാരമടങ്ങി, എന്തിനിത് ചെയ്തു; സന്തോഷം പങ്കുവച്ച വിന്‍സിയെ പരിഹസിച്ച് സോഷ്യല്‍ മീഡിയ
സോഷ്യല്‍ മീഡിയ എന്നാല്‍ ഇരുതലമൂര്‍ച്ചയുള്ള വാള് പോലെയാണ്. ഒരു ഭാഗത്ത് അവസരങ്ങളും പ്രശസ്തിയും കയ്യടികളും ലഭിക്കുമ്പോള്‍ മറുവശത്ത് അധിക്ഷേപങ്ങളുടേയും സൈബര്‍ ബുള്ളിയിംഗിന്റേതുമൊക്കെയായിരിക്കും. പ്രത്യേകിച്ചും താരങ്ങളെ സംബന്ധിച്ച്. നടിമാര്‍ക്കാണ് സോഷ്യല്‍ മീഡിയയില്‍ നിന്നുമുള്ള ബുള്ളിയിംഗ് കൂടുതല്‍ അനുഭവിക്കേണ്ടി വരാറുള്ളത്.
താരങ്ങളെ സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ നിന്നുമുള്ള ബുള്ളിയിംഗ് പലപ്പോഴും അതിരുകടക്കുന്നതാണ്. ബോഡി ഷെയ്മിംഗും ജഡ്ജമെന്റലോടെയുള്ള വിമര്‍ശനങ്ങളുമൊക്കെ പലര്‍ക്കും നേരിടേണ്ടി വരാറുണ്ട്. ഒരുകാലത്ത് കൊണ്ടു നടന്നവര്‍ തന്നെ താഴെയിടുന്നതും കാണാന്‍ സാധിക്കും. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയുടെ ബോഡി ഷെയ്മിംഗ് ഇരയായി മാറിയിരിക്കുകയാണ് നടി വിന്‍സി അലോഷ്യസ്.

വിന്‍സി പങ്കുവച്ച പുതിയ ചിത്രമാണ് വൈറലായി മാറുന്നത്. ഈ ചിത്രത്തിലെ വിന്‍സിയുടെ ലുക്കാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. ചുരുണ്ട മുടി സ്‌ട്രെയിറ്റ് ചെയ്താണ് വിന്‍സി എത്തിയിരിക്കുന്നത്. മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിച്ചിരിക്കുന്ന വിന്‍സി എന്റെ വലിയ ദിവസത്തിന് അവശ്യമായ മേക്കോവര്‍ എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന് പ്രശംസയുമായി നിരവധി പേരും എത്തിയിട്ടുണ്ട്.
എന്നാല്‍ ചിലര്‍ ചിത്രത്തില്‍ വിന്‍സി മെലിഞ്ഞിരിക്കുന്നുവെന്ന് പറഞ്ഞ് താരത്തിനെതിരെ ബോഡി ഷെയ്മിംഗ് നടത്തുകയാണ്. ചുരുണ്ട മുടി സ്‌ട്രെയിറ്റാക്കിയതിനേയും ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. ആ യുണിക്‌നെസ് പോയി ബാക്കിയുള്ള നടിമാരെ പോലെ തന്നെയായി എന്നാണ് ഒരാളുടെ വിമര്‍ശനം. ഹയ്യോ മെലിഞ്ഞു പണ്ടാരമടങ്ങി എന്നായിരുന്നു മറ്റൊരു കമന്റ്. കറുത്ത മുടി തന്നെയാണ് ചേച്ചിയ്ക്ക് ഭംഗി, ഇത്രയ്ക്ക് വേണ്ടിയിരുന്നില്ല, മുന്നത്തെ മുടിയായിരുന്നു ഭംഗി എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം.
അതേസമയം താരത്തിന് അനുകൂലിച്ചും വിമര്‍ശനങ്ങളെ എതിര്‍ത്തും നിരവധി പേര്‍ എത്തുന്നുണ്ട്. നിങ്ങള്‍ സുന്ദരിയാണ്, നെഗറ്റിവിറ്റിയെ അവഗണിക്കുക, ഇഷ്ടമുള്ളത് പോലെ ചെയ്യുക എന്നൊക്കെയാണ് പിന്തുണയുമായി എത്തുന്നവര്‍ പറയുന്നത്. കമന്റുകളോടൊന്നും വിന്‍സി ഇതുവരേയും പ്രതികരിച്ചിട്ടില്ല. അതേസമയം എന്താണ് താരം ഉദ്ദേശിച്ച വലിയ ദിവസം എന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നുണ്ട്. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങാന്‍ പോവുകയാണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.
ടെലിവിഷനിലൂടെയാണ് വിന്‍സി സിനിമയിലെത്തുന്നത്. നായികാ നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് വിന്‍സിയെ തേടി സിനിമയെത്തുന്നത്. വളരെ ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ താനൊരു നല്ല നടിയാണെന്ന് ബോധ്യപ്പെടുത്താന്‍ വിന്‍സിയ്ക്ക് സാധിച്ചു. സാധാരണക്കാരിയില്‍ നിന്നും മികച്ച നടിയിലേക്കുള്ള വിന്‍സിയുടെ യാത്ര സിനിമക്കാഥ പോലെയാണ്.

വികൃതിയായിരുന്നു ആദ്യ സിനിമ. പിന്നാലെ കനകം കാമിനി കലഹം എന്ന ചിത്രത്തിലെ പ്രകടനവും കയ്യടി നേടി. ഭീമന്റെ വഴി, ജനഗണ മന, സോളമന്റെ തേനീച്ചകള്‍, 1744 വൈറ്റ് ഓള്‍ട്ടോ, സൗദി വെള്ളക്ക എന്നിവയാണ് പിന്നാലെ വന്ന സിനിമകള്‍. ഇതിന് ശേഷം പുറത്തിറങ്ങിയ ചിത്രമാണ് രേഖ. ഈ സിനിമയിലെ പ്രകടനത്തിനാണ് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയത്. ഈ സിനിമയ്ക്ക് തീയേറ്റര്‍ ലഭിക്കാതിരുന്നത് നേരത്തെ വിവാദമായിരുന്നു.
പദ്മിനിയാണ് വിന്‍സിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പഴഞ്ചന്‍ പ്രണയം, മാരിവില്ലിന്‍ ഗോപുരങ്ങള്‍ എന്നീ സിനിമകളാണ് വിന്‍സിയുടേതായി അണിയറയിലുള്ളത്. ഇതിനിടെ ദ ഫേസ് ഓഫ് ദ ഫെയ്‌സ്‌ലെസ് എന്ന ചിത്രത്തിലൂടെ ബോൡുഡിലേക്കും എത്തുകയാണ് വിന്‍സി. വെബ് സീരീസിലും വിന്‍സി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കരിക്കിന്റെ കലക്കാച്ചി എന്ന സീരീസിലാണ് വിന്‍സി അഭിനയിച്ചിട്ടുള്ളത്.


Click it and Unblock the Notifications