നീ ഡ്രൈവറുടെ മോളാണ്, ഐശ്വര്യ റായ് ഒന്നുമല്ല! ഒരു ദയയുമില്ലാതെ പറഞ്ഞു; അതെനിക്ക് വാശിയായി

വളരെ കുറച്ചു സിനിമകള്‍ കൊണ്ട് തന്നെ ശ്രദ്ധ നേടിയ നടിയാണ് വിന്‍സി അലോഷ്യസ്. റിയാലിറ്റി ഷോയിലൂടെയാണ് വിന്‍സി സിനിമയിലെത്തുന്നത്. സിനിമാ പാരമ്പര്യമോ ഗോഡ് ഫാദറോ വിന്‍സിയ്ക്കുണ്ടായിരുന്നില്ല. സാധാരണക്കാരിയായ വിന്‍സിയുടെ സിനിമയിലേക്കുള്ള യാത്ര അതിനാല്‍ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. ഇപ്പോഴിതാ ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ സിനിമാ മോഹത്തെക്കുറിച്ചും റിയാലിറ്റി ഷോയെക്കുറിച്ചുമൊക്കെ വിന്‍സി മനസ് തുറക്കുകയാണ്.

ഞങ്ങളുടേത് ഒരു സാധാരണ കുടുംബമാണ്. അച്ഛന്‍ അലോഷ്യസ് ഡ്രൈവറായിരുന്നു. അമ്മ സോണി. ചേട്ടന്‍ വിപിന്‍. സിനിമയായിരുന്നു എന്റെ സ്വപ്നം. സിനിമയില്‍ നിന്നും നല്ല പ്രതിഫലം കിട്ടും. അതുകൊണ്ട് നല്ല വീട് വെക്കാം. നന്നായി ജീവിക്കാം എന്നായിരുന്നു ചിന്ത. ഇതൊക്കെ മനസില്‍ വച്ച് പഠിച്ച പണി പതിനെട്ടും പയറ്റി. നടിയാവാനാണ് പോരാട്ടമെന്ന് അബദ്ധത്തിലെങ്ങാനും അമ്മയോട് പറഞ്ഞാല്‍ തീര്‍ന്നു. നീ ഒരു സാധാരണ ഡ്രൈവറുടെ മോളാണ്, ഐശ്വര്യ റായ് ഒന്നുമല്ല എന്ന് ഒരു ദയയുമില്ലാതെ പറയുമെന്നാണ് വിന്‍സി പറയുന്നത്.

Vincy Aloshious

അതെനിക്ക് വാശിയായി. ഡ്രൈവറുടെ മകള്‍ക്ക് നടിയായിക്കൂടേ എന്ന് തിരിച്ച് ചോദിക്കും. സദാസമയം ഈ സ്വപ്‌നവും ചുമന്നാണ് നടപ്പ്. അതിന്റെ ഭാഗമായി ചില്ലറ കള്ളത്തരങ്ങളുമുണ്ട്. വീട്ടിലെ ഇസ്തിരിപ്പെട്ടി ചൂടാക്കി മുടി നിവര്‍ത്തും. എന്നിട്ട് സ്‌കൂളില്‍ വലിയ ഗമയില്‍ ഒരു പോക്കാണ്. ഞാന്‍ ഫോട്ടോഷൂട്ട് ഒക്കെ ചെയ്യുന്നുണ്ട്. ഇന്നലെ ഷൂട്ടായിരുന്നു. അതിന് വേണ്ടി മുടി സ്‌ട്രെയ്റ്റന്‍ ചെയ്തതാണെന്ന് കൂട്ടുകാരോട് പറയുമെന്നാണ് വിന്‍സി പറയുന്നത്.

പ്ലസ് ടു കഴിഞ്ഞ് ബിആര്‍ക്ക് പഠിക്കാന്‍ കൊച്ചിയില്‍ പോയി. പഠിത്തം ഒരു വശത്തു കൂടെ നടക്കുന്നുണ്ടെങ്കിലും തല മുഴുവന്‍ സിനിമയാണ്. അങ്ങനെയിരിക്കുമ്പോള്‍ ഒരു റിയാലിറ്റി ഷോയുടെ ഓഡിഷന് പോയി പുറത്തായി. പക്ഷെ ഒരു അവസരം കൂടെ കിട്ടി. അതില്‍ കടന്നു കൂടി. ഇതൊന്നും വീട്ടില്‍ പറഞ്ഞിരുന്നില്ല. ഷോയില്‍ ലാല്‍ ജോസ് സാറാണ് വിധി കര്‍ത്താവ്. പരിപാടി ടിവിയില്‍ ഉടന്‍ വരും. വീട്ടില്‍ ഇതെങ്ങനെ പറയുമെന്നായിരുന്നു ടെന്‍ഷനെന്നും താരം ഓര്‍ക്കുന്നുണ്ട്.

ഒടുവില്‍ രണ്ടും കല്‍പ്പിച്ച് ടെലികാസ്റ്റ് ചെയ്യുന്നതിന്റെ തലേദിവസം വീട്ടില്‍ അറിയിക്കുകയായിരുന്നു. പഠിക്കാന്‍ വിട്ടിട്ട് ഇതാണോ പണി എന്ന് ചോദിച്ച് അപ്പച്ചനും അമ്മയും വഴക്കോട് വഴക്കായിരുന്നുവെന്നും വിന്‍സി പറയുന്നു. പരിപാടി ശ്രദ്ധിക്കപ്പെട്ടതോടെ നാട്ടുകാരും ബന്ധിക്കളുമൊക്കെ നല്ല അഭിപ്രായം പറഞ്ഞു. അതോടെ അവര്‍ ഹാപ്പിയായെന്നാണ് താരം പറയുന്നത്.

ആ റിയാലിറ്റി ഷോയില്‍ രണ്ടാം സ്ഥാനത്തെത്താന്‍ വിന്‍സിയ്ക്ക് സാധിച്ചിരുന്നു. ആളുകള്‍ തിരിച്ചറിയാനും തുടങ്ങി. ഇനി എന്തായാലും സിനിമയിലേക്ക് വിളി വരുമെന്നായിരുന്നു കരുതിയത്. എന്നാല്‍ ആ കാത്തിരിവ്വ് ഒരു വര്‍ഷത്തോളം നീണ്ടു പോയി. ഇതിനിടെയാണ് മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ പരസ്യം ലഭിക്കുന്നത്. ഒപ്പം അഭിനയിക്കുന്നത് മഞ്ജു വാര്യരും. ക്യാമറ ജോമോന്‍ ടി ജോണും വസ്ത്രാലങ്കാരം സമീറ സനീഷും. അതോടെ തനിക്ക് പേടിയായെന്നും വിന്‍സി പറയുന്നു.

Vincy Aloshious

തന്നെ ടിവിയില്‍ കണ്ടിട്ടുണ്ടെന്ന് മഞ്ജു വാര്യര്‍ പറഞ്ഞുവെന്നും ആ പരിപാടി മഞ്ജുവിനും അമ്മയും ഇഷ്ടമാണെന്നും പറഞ്ഞുവെന്നും വിന്‍സി പറയുന്നു. അത് സന്തോഷം നല്‍കി. അതേസമയം സ്‌റ്റേജില്‍ പതര്‍ച്ചയില്ലാതെ അഭിനയിച്ച വിന്‍സിയ്ക്ക് ക്യാമറയ്ക്ക് മുന്നില്‍ പതറി. 24 ടേക്ക് വരെ എടുക്കേണ്ടി വന്നുവെന്നും എല്ലാവരുടേയും ക്ഷമയും പരീക്ഷിച്ചുവെന്നും വിന്‍സി പറയുന്നു. പേടിയായിരുന്നു കാരണമെന്നാണ് താരം പറയുന്നത്.

രേഖയാണ് വിന്‍സി അഭിനയിച്ച് പുറത്തിറങ്ങിയ ഒടുവിലത്തെ സിനിമ. വിന്‍സി ടൈറ്റില്‍ റോളിലെത്തിയ ചിത്രം കയ്യടി നേടിയിരുന്നു. പദ്മിനി, പഴഞ്ചന്‍ പ്രണയം തുടങ്ങിയ സിനിമകളാണ് അണിയറയിലുള്ളത്. പിന്നാലെ ബോളിവുഡിലും അരങ്ങേറുകയാണ് വിന്‍സി. സിസ്റ്റര്‍ റാണി മരിയയുടെ ജീവിതം പറയുന്ന ദ ഫേസ് ഓഫ് ദ ഫേസ്ലെസിലൂടെയാണ് വിന്‍സിയുടെ ബോളിവുഡ് അരങ്ങേറ്റം.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X