ആ ഷോട്ടിനിടെ കയ്യില്‍ പട്ടി കടിച്ചു, നല്ലത് പറയുമെന്ന് കരുതിയ മുരളി ചേട്ടന്‍ എന്നെ വഴക്ക് പറഞ്ഞു: വിനീത്
സിനിമകള്‍ റിലീസാകുന്നത് ഇന്നത്തെ കാലത്ത് പുതിയൊരു സംഭവമല്ല. പല ഹിറ്റ് സിനിമകളും വര്‍ഷങ്ങള്‍ക്ക് ശേഷം റീറിലീസ് ചെയ്യാറുണ്ട്. സ്ഫടികം മുതല്‍ തമിഴ് ചിത്രം ഗില്ലി വരെയുള്ള സിനിമകളുടെ റീറിലീസുകള്‍ ആഘോഷമാക്കിയിട്ടുണ്ട് ആരാധകര്‍. എന്നാല്‍ ഇതില്‍ അധികവും ഹിറ്റുകളോ സൂപ്പര്‍ ഹിറ്റുകളോ ആയിരിക്കും. തീയേറ്ററില്‍ പരാജയപ്പെട്ടൊരു സിനിമ രണ്ടര പതിറ്റാണ്ടുകള്‍ക്ക് ശേഷം റീറിലീസ് ചെയ്യുന്നുവെന്നത് അസാധാരണമാണ്.
പക്ഷെ റീറിലീസ് ചെയ്യപ്പെടുന്ന തീയേറ്ററുകളുടെ അന്തരീക്ഷം പറയുന്നത് മറ്റൊന്നാണ്. ഈ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നുവെന്ന് പുതുതലമുറയോട് പറഞ്ഞാല്‍ അവരത് വിശ്വസിക്കണമെന്നില്ല. അത്രത്തോളമാണ് മോഹന്‍ലാല്‍-സിബി മലയില്‍ കോമ്പോയില്‍ ഇറങ്ങിയ ദേവദൂതന്റെ റീറിലീസിന് ലഭിക്കുന്ന സ്വീകരണം.

മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ ഒരുക്കിയ സിനിമ തീയേറ്ററില്‍ വലിയ പരാജമായിരുന്നു നേരിട്ടത്.പക്ഷെ പതിയെ കാലം മാറിയപ്പോള്‍ ദേവദൂതന്റെ അതിന്റെ ആരാധകരെ കണ്ടെത്തി. പതിയെ പതിയെ ദേവദൂതന്‍ ഒരു കള്‍ട്ട് ക്ലാസിക്കായി മാറുകയായിരുന്നു. മോഹന്‍ലാലിന്റെ പ്രകടനം മുതല്‍ വിദ്യാസഗറിന്റെ സംഗീതവും സിബി മലയിലിന്റെ സംവിധാനവും സന്തോഷ് തുണ്ടിയിലിന്റെ ഛായാഗ്രഹണവും സിനിമാപ്രേമികള്‍ക്ക് മുന്നിലൊരു മായിക കാഴ്ച തന്നെയായിരുന്നു ഒരുക്കിയത്.
ദേവദൂതനില്‍ നിഖില്‍ മഹേശ്വര്‍ എന്ന ഐക്കോണിക് കഥാപാത്രമായി എത്തിയത് നടന്‍ വിനീത് കുമാര്‍ ആയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ദേവദൂതന്‍ വീണ്ടും ബോക്‌സ് ഓഫീസിലേക്ക് എത്തുമ്പോള്‍ ദേവദൂതന്റെ ചിത്രീകരണ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് വിനീത് കുമാര്‍. സിനിമയില്‍ നിഖില്‍ മഹേശ്വറിനെ പട്ടികള്‍ കടിക്കുന്ന രംഗത്തെക്കുറിച്ചാണ് മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ വിനീത് പങ്കുവെക്കുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
''പട്ടികള്‍ കടിയ്ക്കുന്ന രംഗം ഷൂട്ട് ചെയ്ത ദിവസം എനിക്കിപ്പോഴും ഓര്‍മയുണ്ട്. ഒരു സോങ് ഷൂട്ട് ഉണ്ടെന്നാണ് എന്നോടു പറഞ്ഞിരുന്നത്. ആ ധാരണയിലാണ് ഞാന്‍ തയാറായി പോകുന്നത്. അവിടെ എത്തിയപ്പോള്‍ പട്ടികള്‍ റെഡിയായി നില്‍ക്കുന്നു. ഡ്യൂപ്പ് ഉണ്ടായിരുന്നു. പക്ഷേ, മേജര്‍ സീക്വന്‍സ് ഞാന്‍ തന്നെയാണ് ചെയ്തത്. സിനിമ എന്നു പറയുമ്പോള്‍ ഉണ്ടാകുന്ന ഒരു എനര്‍ജിയും ധൈര്യവും ഇല്ലേ! അതിന്റെ പുറത്താണ് ഇത്തരം രംഗങ്ങള്‍ ചെയ്യുന്നത്.'' വിനീത് പറയുന്നു.
എന്നാല്‍ ആ സമയത്ത് തനിക്ക് പട്ടികളെ ശരിക്കും പേടിയായിരുന്നു എന്നാണ് വിനീത് പറയുന്നത്. ആദ്യത്തെ ടേക്ക് ഓക്കെയായി. പക്ഷെ ഫ്രെയിമില്‍ ആരോ കയറി വന്നതിനാല്‍ രണ്ടാമതും ചിത്രീകരിച്ചു. പക്ഷെ രണ്ടാമത്തെ ടേക്ക് എടുക്കുന്നതിനിടെ പട്ടി വിനീതിന്റെ കയ്യില്‍ കടിക്കുകയായിരുന്നു. പട്ടി കടിച്ചതിനെക്കുറിച്ച് വിനീതിന് ഇഞ്ചക്ഷനെടുക്കുകയും ചെയ്തിരുന്നു. പിറ്റേദിവസം തന്നെ നടന്‍ മുരളി വഴക്ക് പറഞ്ഞതിനെക്കുറിച്ചും വിനീത് സംസാരിക്കുന്നുണ്ട്.

''പട്ടികളുമായുള്ള സീന്‍ ഷൂട്ട് ചെയ്തതിനു അടുത്ത ദിവസം മുരളി ചേട്ടനെ കണ്ടു. അദ്ദേഹം ആ സീനിനെക്കുറിച്ച് നല്ലതു പറയുമെന്ന് ഞാന്‍ കരുതി. പക്ഷേ, അദ്ദേഹം എന്നോട് ദേഷ്യപ്പെടുകയാണ് ഉണ്ടായത്. 'നീയാരാണ്? ജയനാണോ? ആ പട്ടി ഏതെങ്കിലും ഒരെണ്ണം നിന്റെ മുഖത്തു കടിച്ചിരുന്നെങ്കിലോ? പിന്നെ നീയെങ്ങനെ അഭിനയിക്കും? പിന്നെ എന്താണ് നിന്റെ ഭാവി? അതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ?' എന്നൊക്കെ പറഞ്ഞ് എന്നോടു ചൂടായി.'' എന്നാണ് വിനീത് പറയുന്നത്.
മുരളി തനിക്കൊരു ചേട്ടനെ പോലെയായിരുന്നുവെന്നും തന്നെ വഴക്ക് പറയാനുള്ള ആത്മബന്ധവും സ്വാതന്ത്ര്യവും തങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു എന്നാണ് വിനീത് പറയുന്നത്. ദേവദൂതന്‍ വീണ്ടും ബോക്‌സ് ഓഫീസിലെത്തുമ്പോള്‍ മുരളിയില്ലെന്ന വസ്തുത ആരാധകരേയും ദേവദൂതന്റെ അണിയറ പ്രവര്‍ത്തകരേയും വേദനിപ്പിക്കുന്നതാണ്. ജയപ്രദയാണ് ചിത്രത്തിലെ നായിക വേഷത്തിലെത്തിയത്. ജഗദീഷ്, ജഗതി, ജനാര്‍ദ്ധനന്‍, ശരത്, വിജയലക്ഷ്മി, നിര്‍മല ശ്യാം തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയ ദേവദൂതനിലെ ചില ഭാഗങ്ങളില്‍ മാറ്റം വരുത്തിയാണ് റീറിലീസ് നടത്തിയിരിക്കുന്നത്.


Click it and Unblock the Notifications











