വര്‍ഷങ്ങള്‍ക്ക് ശേഷവും ആ ഹിറ്റ് സിനിമയും തമ്മിലുള്ള ബന്ധം? ധ്യാന്‍ ഡയറ്റിലാണ്! വിനീത് പറയുന്നു
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് വിനീത് ശ്രീനിവാസന്‍. നടന്‍, സംവിധായകന്‍, ഗായകന്‍, തിരക്കഥാകൃത്ത് എന്നീ നിലകളിലൊക്കെ മലയാള സിനിമയില്‍ തന്നെ അടയാളപ്പെടുത്തിയിട്ടുള്ള താരമാണ് വിനീത് ശ്രീനിവാസന്‍. വിനീതിന്റെ സിനിമകള്‍ക്ക് അതുകൊണ്ട് എല്ലാകാലത്തും ആരാധകര്‍ കാത്തിരിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ് വിനീത്.
ഹൃദയത്തിലൂടെ വന്‍ ഹിറ്റൊരുക്കിയ വിനീത് അതേ ചിത്രത്തിലെ ജോഡിയായ പ്രണവ് മോഹന്‍ലാലിനേയും കല്യാണി പ്രിയദര്‍ശനേയും നായകനും നായികയുമാക്കിയാണ് പുതിയ സിനിമ ഒരുക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. നിവിന്‍ പോളിയും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്.

ഈ ചിത്രത്തിന്റെ കഥയെക്കുറിച്ച് പല തരത്തിലുള്ള അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതിനോട് പ്രതികരിക്കുകയാണ് വിനീത് ഇപ്പോള്‍. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് വിനീത് മനസ് തുറന്നത്. എണ്‍പതുകളില്‍ ഇറങ്ങിയ ഒരു സിനിമയുടെ തുടര്‍ച്ചയാണോ വര്‍ഷങ്ങള്‍ക്ക് ശേഷം എന്നാണ് അവതാരക ചോദിച്ചത്. എന്നാല്‍ അല്ലെന്നും വളരെ സിമ്പിളായൊരു കഥയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം പറയുന്നതെന്നും വിനീത് പറഞ്ഞു.
തന്നെ ചെന്നൈ സൂപ്പര്‍ സ്റ്റാര്‍ എന്ന് കളിയാക്കുന്നതിനോടും അഭിമുഖത്തില്‍ ധ്യാന്‍ പ്രതികരിക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം എന്തായാലും ചെന്നൈയില്‍ ഷൂട്ട് ചെയ്യുന്നില്ലെന്നാണ് ധ്യാന്‍ പറഞ്ഞത്. എന്നാല്‍ ചെന്നൈയുടെ ചെറിയൊരു ഫ്‌ളേവര്‍ കാണുമെന്നും വിനീത് പറഞ്ഞു. ചിത്രത്തില്‍ സംഗീത സംവിധായകന്‍ ഷാന്‍ റഹ്‌മാന്‍ അഭിനയിക്കുന്നുണ്ടെന്നും വിനീത് പറഞ്ഞു.
ചിത്രത്തിനായി ധ്യാന്‍ ശ്രീനിവാസന്‍ പട്ടിണി കിടക്കുന്നുവെന്ന് കേട്ടുവല്ലോ എന്ന് അവതാരക ചോദിച്ചപ്പോള്‍ ധ്യാന്‍ ഡയറ്റ് നോക്കുന്നുണ്ടെന്നാണ് അറിഞ്ഞതെന്നാണ് ധ്യാന്‍ പറഞ്ഞത്. എന്നാല്‍ അവന്‍ പട്ടിണി കിടക്കില്ലെന്നും വിനീത് പറഞ്ഞു. തനിക്ക് സ്വന്തം പേര് മാറ്റാന്‍ പറ്റിയാല്‍ വിനീത് എന്നിടുമെന്ന് ധ്യാന്‍ പറഞ്ഞത് ചൂണ്ടിക്കാണിച്ചപ്പോള്‍ അങ്ങനെ പേരിട്ട് തന്നെ നാറ്റിക്കാം എന്നായിരിക്കും അവന്‍ ആലോചിക്കുന്നതെന്നായിരുന്നു വിനീതിന്റെ പ്രതികരണം.

വന്‍ പ്രതീക്ഷയോടെയാണ് ആരാധകര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിനായി കാത്തിരിക്കുന്നത്. ബേസില്‍ ജോസഫ്, നീരജ് മാധവ്, അജു വര്‍ഗീസ്, നീത പിള്ള തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. വിശാഖ് സുബ്രഹ്‌മണ്യം ആണ് സിനിമയുടെ നിര്‍മ്മാണം. ഹൃദയത്തിന്റെ വിജയത്തിന് ശേഷം അതേ ജോഡി വീണ്ടും ഒരുമിക്കുന്ന ചിത്രമാണിത്. കൂടാതെ മോഹന്‍ലാല്‍-ശ്രീനിവാസന്‍-പ്രിയദർശന്‍ കോമ്പോയുടെ മക്കള്‍ ഒരുമിച്ചെത്തുന്നുവെന്നതും വർഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിന്റെ പ്രത്യേകതയാണ്.
2018 ആണ് വിനീത് അഭിനയിച്ച് ഇയ്യടുത്ത് പുറത്തിറങ്ങിയ സിനിമ. ജൂഡ് ആന്റണി ജോസഫ് ഒരുക്കിയ സിനിമ വലിയ വിജയം നേടിയിരുന്നു. പിന്നാലെ പൂക്കാലം എന്ന ചിത്രത്തിലും വിനീത് അഭിനയിച്ചിരുന്നു. കുറുക്കന്‍ ആണ് വിനീതിന്റെ പുതിയ സിനിമ. വിനീത് ശ്രീനിവാസന്‍ പോലീസ് വേഷത്തിലെത്തുന്ന ചിത്രത്തില്‍ ശ്രീനിവാസനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. അച്ഛന്‍ വീണ്ടും അഭിനയിക്കുന്നുവെന്നതാണ് ഈ സിനിമയിലെ ഏറ്റവും വലിയ സന്തോഷം എന്നാണ് കുറുക്കനെക്കുറിച്ച് വിനീത് പറഞ്ഞത്.


Click it and Unblock the Notifications











