For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സത്യം പറ, ശരിക്കും നിങ്ങള്‍ ഫ്രോഡല്ലേ! ബേസില്‍ വിളിച്ച് ചോദിച്ചതിനെക്കുറിച്ച് വിനീത് ശ്രീനിവാസന്‍

  |

  മലയാളികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഹൃദയം. പ്രണവ് മോഹന്‍ലാലിനെ നായികനാക്കി വിനീത് ശ്രീനിവാസന്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ദര്‍ശന രാജേന്ദ്രന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ നായികമാരായി എത്തുന്ന സിനിമ ജനുവരി 21 ന് റിലീസ് ചെയ്യും. ഇതിനിടെ ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ വിനീത് ശ്രീനിവാസനും നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്‌മണ്യവും. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്.

  ധനുഷിന്റെ വാക്കുകൾ വളരെ ശരിയും പക്വതയുളളതുമാണ്, വെറുതെ വിടു, വേർപിരിയലിനെ പിന്തുണച്ച് നടി...

  വിനീത് ശ്രീനിവാസനെക്കുറിച്ച് ആരാധകരുടെ മനസിലുള്ളത് ഒരു നല്ല കുട്ടി ഇമേജാണ്. എന്നാല്‍ ഈ നല്ല കുട്ടിയുടെ പുറകില്‍ ഒരു കള്ളനുണ്ടോ എന്നായിരുന്നു അവതാരകയുടെ ചോദ്യം. ഇതിന് വിനീത് നല്‍കിയ മറുപടി ഒരു സൈക്കോ ഉണ്ട് എന്നായിരുന്നു. പിന്നാലെ വിശാഖ് മറുപടിയുമായി എത്തുകയായിരുന്നു. രസകരമായ മറുപടിയായിരുന്നു അടുത്ത സുഹൃത്ത് കൂടിയായ വിശാഖിന് നല്‍കാനുണ്ടായിരുന്നത്. വിശദമായി വായിക്കാം.

  സുഹൃത്തുക്കളുടെ കൂടെ ഇരിക്കുമ്പോള്‍ ഇതുപോലെ നന്മ മാത്രമൊന്നുമില്ല ഫുള്‍ കോമഡിയൊക്കെയാണ്. വിനീതിന്റെ സിനിമകള്‍ തന്നെ കാണുമ്പോള്‍, വിനീത് കുറേ നന്മ പടങ്ങള്‍ ചെയ്യുമ്പോള്‍ ഞാന്‍ പറയാറുണ്ട് ശരിക്കുമുള്ളത് ചെയ്യെന്ന്. ഉദാഹരണത്തിന് ലവ് ആക്ഷന്‍ ഡ്രാമയിലെ കഥാപാത്രം, തണ്ണീര്‍ മത്തനിലെ കഥാപാത്രം. ഇതാകുമ്പോള്‍ അഭിനയിക്കേണ്ടതില്ലല്ലോ. അങ്ങ് വരുകയാണ്. ആ ക്യാരക്ടറുടെ ഫാന്‍ ബോയ് ആണ്. എന്നായിരുന്നു വിശാഖ് പറഞ്ഞത്. പിന്നാലെ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ക്ക് ശേഷമുണ്ടായൊരു അനുഭവവും വിനീത് പങ്കുവച്ചു. തണ്ണീര്‍ മത്തന്‍ കണ്ടതിന് ശേഷം ബേസില്‍ വിളിച്ചിരുന്നു. സത്യം പറാ അതല്ലേ നിങ്ങള്‍ ശരിക്കും. നമ്മള്‍ കാണുന്ന നിങ്ങള്‍ ഫ്രോഡ് അല്ലേ. എന്ന് ചോദിച്ചു എന്നായിരുന്നു വിനീത് പറഞ്ഞത്.

  പിന്നാലെ ഹൃദയം സിനിമയുണ്ടായതിന് പിന്നിലെ കഥയും വിശാഖ് പങ്കുവച്ചു. ആ വാക്കുകളിലേക്ക്.

  പ്രണവും ഞാനും ഫാമിലി ഫ്രണ്ട്‌സ് ആണ്. മുത്തച്ഛന്മാര്‍ തമ്മിലുള്ള സുഹൃത്തുക്കളാണ്. പ്രണവിനെ വച്ച് വിനീത് ഒരു സിനിമ ചെയ്യണമെന്നത് എന്റെ ആഗ്രഹമായിരുന്നു. മെറിലാന്റ് റീലോഞ്ച് ചെയ്യുമ്പോള്‍ അത് വിനീതിന്റെ സിനിമയിലൂടെ ആകണമെന്നും ആഗ്രഹമുണ്ടായിരുന്നു. ആദി കണ്ടപ്പോള്‍ ഞാന്‍ വിനീതിനോട് പറഞ്ഞിരുന്നു, അപ്പുവിനെ വച്ച് എന്നെങ്കിലും ഒരു സിനിമ ചെയ്യണമെന്ന് തോന്നുകയാണെങ്കില്‍ എന്നോട് പറയണമെന്ന്. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിന്റെ തിരക്കഥ എഴുതിക്കഴിഞ്ഞേ ഉണ്ടായിരുന്നുള്ളൂ. ഇല്ലെടാ ഒരു യാത്രൊയെക്കെ പോകണമെന്ന് പറഞ്ഞു.

  പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ദിവസം. ചെന്നൈയില്‍ എവിഎം സ്റ്റുഡിയോയില്‍ വിനീത് ഡബ് ചെയ്യുകയായിരുന്നു. ഞങ്ങളും ചെന്നൈയിലുണ്ടായിരുന്നു. ഞങ്ങള്‍ വിനീതിനെ കാണാന്‍ പോയി. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ പെട്ടെന്ന് പറയുകയായിരുന്നു അപ്പുവിനെ വച്ചൊരു സിനിമ ആലോചിക്കുന്നുണ്ടെന്ന്. കഴിച്ചു കൊണ്ടിരിക്കുകയായിരുന്ന ഞാന്‍ തലയുയര്‍ത്തി നോക്കി. അടുത്തിരുന്ന അജുവും നോക്കി. നിങ്ങള്‍ ദൈവ് ചെയ്ത് ആരോടും പോയി പറയരുതെന്ന് പറഞ്ഞു. ലവ് ആക്ഷന്‍ ഡ്രാമയുടെ സമയത്ത് ഇടയ്ക്കിടയ്ക്ക് ചോദിക്കുമായിരുന്നു എന്തായി എന്തായി എന്ന്.

  പ്രണവിന്റെ ‘ഹൃദയം’ റിലീസില്‍ മാറ്റമില്ലെന്ന് വിനീത് ശ്രീനിവാസന്‍. | Filmibeat Malayalam

  സുചിത്ര ചേച്ചിയോടും ഞാന്‍ സംസാരിച്ചിരുന്നു. ആദി കഴിഞ്ഞപ്പോള്‍ ആരുടെ കൂടെ പടം ചെയ്യണമെന്ന് ചേച്ചി ചോദിച്ചിരുന്നു. വിനീതിന്റെ കൂടെ പടം ചെയ്യണമെന്നും അതായിരിക്കും അപ്പുവിന്റെ കരിയറിലെ അടുത്തൊരു ചുവടെന്നും ഞാന്‍ പറഞ്ഞിരുന്നു. അങ്ങനെ ഞങ്ങളുടെ ആഗ്രഹം സഫലമാകാന്‍ ഈ പ്രപഞ്ചം കൂടെ നില്‍ക്കുകയായിരുന്നു. സിനിമ കണ്ടപ്പോള്‍ പ്രണവ് അല്ലാതെ വേറൊരാളെ എനിക്ക് ഈ കഥാപാത്രമായി ചിന്തിക്കാനാകില്ല. ഞാന്‍ ചുമ്മ പറഞ്ഞൊരു കാര്യം സംഭവിച്ചതില്‍ ഞാന്‍ വളരെ ഹാപ്പിയാണ്.

  Read more about: vineeth sreenivasan
  English summary
  Vineeth Sreenivasan Opens Up About Basil Joseph's Question After Thanneer Mathan Dinangal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X