For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഓസീസ് ഇതിഹാസം മൈക്കല്‍ ബെവനെ പോലെയാണ് ഹൃദയത്തിലെ കല്യാണി; വിനീതിന്റെ രസികന്‍ മറുപടി

  |

  സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു ദര്‍ശന സോങ്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയം എന്ന ചിത്രത്തിലെ ഗാനമായിരുന്നു ഇത്. പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഇപ്പോള്‍ ചര്‍ച്ചയായി മാറിയ ദര്‍ശന ഗാനത്തില്‍ പ്രണവും ദര്‍ശനയുമാണുള്ളത്. നേരത്തെ സിനിമ പ്രഖ്യാപിച്ചപ്പോള്‍ കല്യാണി പ്രധാന നായികയാണെന്നായിരുന്നു അറിഞ്ഞിരുന്നത്. ഇതിന് പിന്നാലെ ദര്‍ശന ഗാനം വന്നതോടെ ദര്‍ശനയുടെ കഥാപാത്രവും ചിത്രത്തിലെ നായിക തന്നെയാണെന്ന് വ്യക്തമായിരിക്കുകയാണ്.

  വെള്ളയണിഞ്ഞ് സുന്ദരിയായി ശിവദ; ചിത്രങ്ങള്‍ കാണാം

  അതേസമയം കല്യാണി എവിടെയാണെന്നും ചിലര്‍ ചോദിക്കുന്നുണ്ട്. ഈ ചോദ്യത്തിന് മറുപടി നല്‍കുകയാണ് വിനീത്. 'ദര്‍ശന സോങ് എന്ന് പറഞ്ഞിട്ടാണ് ഹൃദയത്തിലെ ആദ്യത്തെ പാട്ട് തന്നെ വരുന്നത്, പക്ഷേ സിനിമയെക്കുറിച്ച് ആദ്യം പറഞ്ഞ് കേട്ടത് കല്യാണി പ്രിയദര്‍ശനും പ്രണവ് മോഹന്‍ലാലും ഒരുമിച്ചുള്ള സിനിമയെന്നാണ്. നിങ്ങള്‍ കല്യാണിയെ സൈഡ് ആക്കിയോ' എന്ന മാത്തുക്കുട്ടിയുടെ ചോദ്യത്തിന് വിനീത് നല്‍കിയ മറുപടിയാണ് ചര്‍ച്ചയായി മാറിയിരിക്കുന്നത്.

  Vineeth Sreenivasan

  'അയ്യോ, ഒരിക്കലുമില്ല. വെറുതെ ഓരോന്ന് പറയണ്ട. ഞങ്ങള്‍ നല്ല ഹാപ്പി ആയിട്ട് ഇരിക്കാണ്. നിങ്ങള് വെറുതെ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാക്കരുത്'' എന്നാണ് വിനീത് പറയുന്നത്. പിന്നാലെ താരം രസകരമായൊരു ഉപമയും പങ്കുവെക്കുന്നുണ്ട്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഫിനിഷര്‍മാരില്‍ ഒരാളായ, മാച്ച് ഫിനിഷിംഗ് എന്ന റോള്‍ ക്രിക്കറ്റ് ലോകത്തിന് പരിചയപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഓസീസ് താരം മൈക്കല്‍ ബെവനെക്കുറിച്ച് പറഞ്ഞു കൊണ്ടാണ് വിനീത് കല്യാണിയുടെ വരവിനെക്കുറിച്ച് പറയുന്നത്. 'പണ്ട് ഓസ്ട്രേലിയന്‍ ടീം ക്രിക്കറ്റ് കളിക്കുമ്പോള്‍ മൈക്കല്‍ ബെവനെ നമ്മള്‍ ആദ്യം ഇറക്കില്ല. ഒരു നാലാമതോ അഞ്ചാമതോ ആയിട്ടേ ഗ്രൗണ്ടില്‍ ഇറക്കൂ. ഞങ്ങടെ മൈക്കല്‍ ബെവനാണ് കല്യാണി. മെല്ലെ വരും,'' എന്നായിരുന്നു വിനീതിന്റെ രസകരമായ മറുപടി.

  'എനിക്ക് തോന്നുന്നു വിനീതേട്ടന്‍ ഈ ഉത്തരം പറയാന്‍ വേണ്ടി മാത്രം കാത്തിരിക്കുകയായിരുന്നു' എന്ന് മാത്തുക്കുട്ടി പറഞ്ഞപ്പോള്‍ 'നീ ഇത് ചോദിക്കും എന്നെനിക്കറിയാമായിരുന്നു' എന്നായിരുന്നു വിനീതിന്റെ മറുപടി. നേരത്തെ ഹൃദയത്തെക്കുറിച്ചും തന്റെ കഥാപാത്രത്തെക്കുറിച്ചുമുള്ള ദര്‍ശനയുടെ വാക്കുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. പൊതുവെ തന്റേത് വളരെ സീരിയസ് കഥാപാത്രങ്ങളായിരിക്കുമെന്നതിനെക്കുറിച്ചായിരുന്നു ദര്‍ശന മനസ് തുറന്നത്. ഈ ചിത്രത്തില്‍ പ്രത്യേകിച്ച് അസുഖങ്ങളൊന്നുമില്ല'' എന്നാണ് ദര്‍ശന പറയുന്നത്.

  ''കുറച്ച് കാലമായി സീരിയസായ, ആശുപത്രിയില്‍ കിടക്കുന്ന കഥാപാത്രങ്ങളായിരുന്നു. ഈ പടത്തില്‍ കുറച്ച് കരയുന്നുണ്ട് എന്നല്ലാതെ എനിക്ക് പ്രത്യേകിച്ച് അസുഖങ്ങളൊന്നുമില്ല. ആദ്യം വിനീതേട്ടന്‍ വിളിച്ചപ്പോള്‍ ചിരിച്ചുകൊണ്ടൊക്കെ അഭിനയിക്കണമല്ലോ എന്ന് വിചാരിച്ചിരുന്നു. ജീവിതത്തില്‍ ഞാന്‍ ചിരിക്കുന്ന ആളാണ്. ആ വശവും സിനിമയില്‍ കാണാനാവുന്നതില്‍ സന്തോഷമുണ്ടെന്ന് '' ദര്‍ശന പറയുന്നു.അതേസമയം, ഷൂട്ടിങ് സെറ്റിലെ അനുഭവത്തെക്കുറിച്ചും ദര്‍ശന മനസ് തുറക്കുന്നുണ്ട്.

  വലിയ നഷ്ടങ്ങള്‍ വലിയ പാഠങ്ങള്‍ പഠിപ്പിക്കും; ഭര്‍ത്താവ് സോഷ്യല്‍ മീഡിയ ഉപേക്ഷിച്ചതിന് പിന്നാലെ ശില്‍പ

  യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതായി പ്രണവിന്റെ ദര്‍ശനാ പാട്ട് | FilmiBeat Malayalam

  'ഇത് ശരിക്കും ഒരു സെലിബ്രേഷന്‍ ആയിരുന്നു. ഇത്രേം ദിവസം യങ് ആയ ടീമിന്റെ കൂടെ ഒരു കോളേജ് ഫീല്‍ ആയിരുന്നു. എനിക്ക് തോന്നുന്നു ഒരു എണ്‍പത് വയസായാലും വിനീതേട്ടന്‍ 15 വയസുള്ള ഒരു കോളേജ് ബോയ് ആയിരിക്കും. ആ എനര്‍ജി സെറ്റില്‍ ഷൂട്ടില്‍ മുഴുവനും ഉണ്ടായിരുന്നു,' ദര്‍ശന പറയുന്നു. ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ദര്‍ശനയുടെ പാട്ട് ഹിറ്റായി മാറിയതിന് പിന്നാലെ കല്യാണിയുടെ പാട്ടിനും എന്‍ട്രിയ്ക്കുമായി കാത്തിരിക്കുകയാണ് ആരാധകര്‍. അതേസമയം ചിത്രത്തിലെ പ്രണവിന്റെ ലുക്കും ചര്‍ച്ചയായി മാറിയിട്ടുണ്ട്. പതിനാല് പാട്ടുകളുള്ള ചിത്രമാണ് ഹൃദയം എന്നതും ശ്രദ്ധേയമാണ്.

  English summary
  Vineeth Sreenivasan Opens Up About Kalayani Priyadarshan's Role In Hridayam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X