For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അല്ലു അർജുന് കിട്ടിയതിനേക്കാൾ മൂന്നിരട്ടി കയ്യടി ഫഹദിന്; രോമാഞ്ചം തോന്നിയ അനുഭവം പറഞ്ഞ് വിനീത് ശ്രീനിവാസൻ

  |

  മലയാളത്തിലെ മുൻനിര നായകന്മാരിൽ ഒരാളാണ് ഇന്ന് ഫഹദ് ഫാസിൽ. മലയാളവും തെന്നിന്ത്യവും എല്ലാം കടന്ന് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന നടനായി ഫഹദ് ഇതിനകം മാറിയിട്ടുണ്ട്. തമിഴിലും തെലുങ്കിലുമെല്ലാം സാന്നിധ്യമറിയിച്ച ഫഹദിന്റെ ബോളിവുഡ് എൻട്രിക്കായി കാത്തിരിക്കുകയാണ് ആരാധകർ.

  കഴിഞ്ഞ വർഷങ്ങളിൽ പുറത്തിറങ്ങിയ പുഷ്‌പ, വിക്രം തുടങ്ങിയ സിനിമകളിലെ പ്രകടനമാണ് ഫഹദിന്റെ കരിയറിൽ വലിയ വഴിത്തിരിവുണ്ടാക്കിയത്. ഇന്ത്യയിലെ സിനിമാ പ്രേമികൾ തിരിച്ചറിയുന്ന നടനായി ഫഹദ് മാറുന്നത് ഈ ചിത്രങ്ങളിലൂടെയാണ്. തന്റെ സ്വാഭാവിക അഭിനയം കൊണ്ടാണ് ഫഹദ് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്. കണ്ണുകൾ കൊണ്ട് പോലും വിസ്മയിപ്പിക്കുന്ന നടൻ എന്നാണ് ഫഹദിനെ വിശേഷിപ്പിക്കാറുള്ളത്.

  Also Read: 'ആ ​ഗായകന്റെ പാട്ട് ലഭിക്കാൻ എംജി ശ്രീകുമാർ ശ്രമിച്ചു'; കണ്ണീർ പൂവ് പിറന്നതിന് പിന്നിലെ അറിയാക്കഥ

  ഇപ്പോഴിതാ, ഫഹദിനെ കുറിച്ച് നടൻ വിനീത് ശ്രീനിവാസൻ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. ചെന്നൈയിൽ അല്ലു അർജുനെക്കാൾ ആരാധകർ ഫഹദിനുണ്ടെന്ന് തെളിയിക്കുന്ന തനിക്കുണ്ടായ ഒരു അനുഭവമാണ് വിനീത് പങ്കുവച്ചത്.

  ചെന്നൈയിലെ തിയേറ്ററിലിരുന്ന് പുഷ്പ സിനിമ കണ്ടപ്പോൾ അല്ലു അർജുനെ കാണിച്ചപ്പോൾ കിട്ടിയതിന്റെ ഇരട്ടി കയ്യടിയാണ് ഫഹദ് ഫാസിലിനെ കാണിച്ചപ്പോൾ തിയേറ്ററിൽ ലഭിച്ചതെന്നാണ് വിനീത് പറഞ്ഞത്. പിന്നീട് ഇക്കാര്യം താൻ ഫഹദിനെ വിളിച്ച് പറഞ്ഞെങ്കിലും ചിരിച്ചുവിട്ടതേയുള്ളൂ എന്നും വിനീത് പറഞ്ഞു. ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ. വിശദമായി വായിക്കാം.

  'ചെന്നൈയിലെ ഒരു തിയേറ്ററിൽ നിന്നാണ് ഞാൻ പുഷ്പ സിനിമ കണ്ടത്. റിലീസ് ചെയ്ത ദിവസം തന്നെയാണ് കാണുന്നത്. അല്ലു അർജുൻ വരുമ്പോൾ ഒരു കയ്യടി ഉണ്ട്. അതുകഴിഞ്ഞ് പടം മുന്നോട്ട് പോയി ക്ലൈമാക്സിനോടടുക്കുമ്പോഴാണല്ലോ ഷാനുവിനെ (ഫഹദ് ഫാസിൽ) കാണിക്കുന്നത്. ഷാനുവിനെ കാണിക്കുമ്പോൾ തിയേറ്റർ അങ്ങ് ഇളകി മറിഞ്ഞു,'

  'ഞാൻ വിചാരിച്ചത് അല്ലു അർജുന് കയ്യടി കിട്ടുമെന്നാണ്. തെലുങ്കിൽ അദ്ദേഹത്തിനായിരിക്കും കയ്യടി. പക്ഷേ ഞാൻ തമിഴ്നാട്ടിലാണ് സിനിമ കാണുന്നത്. അല്ലു അർജുന് കിട്ടിയതിനെക്കാളും ഡബിൾ, ട്രിപ്പിൾ കയ്യടിയാണ് ഷാനുവിന് അവിടെ കിട്ടിയത്. എനിക്കപ്പോൾ മൈ ഫ്രണ്ട് എന്ന് പറഞ്ഞ ഫീലാണ് തോന്നിയത്. ഒരു രോമാഞ്ചമൊക്കെ,'

  'അന്ന് ഷോ കഴിഞ്ഞ ഉടനെ ഞാൻ ഷാനുവിനെ വിളിച്ചു. സംഭവം പറഞ്ഞപ്പോൾ ഷാനു ചിരിച്ചുവിട്ടതേയുള്ളൂ. അവർക്ക് ആ ഫിലീങ് മനസിലാവില്ല. തിയേറ്ററിലിരിക്കുന്നതു കൊണ്ട് നമ്മുക്കത് കിട്ടുമല്ലോ. അങ്ങനെ കയ്യടി കിട്ടുന്ന ഒരു ലെവലിലേക്ക് ഷാനു വളർന്നു,' വിനീത് ശ്രീനിവാസൻ പറഞ്ഞു.

  Also Read: മോഹൻലാലിനെ ഒരു തമ്പ്രാനും വളർത്തിയതല്ല; അടൂരിന്റെ സിനിമയിൽ മോന്ത കാണിക്കാൻ നിൽക്കുന്ന മണ്ടൻമാർ; ശാന്തിവിള

  2021 ഡിസംബർ 17ന് ആണ് പുഷ്പ തിയേറ്ററുകളിൽ എത്തുന്നത്. ഫഹദ് ഫാസിലിന്റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രമായിരുന്നു ഇത്. മൂന്നാഴ്ച കൊണ്ട് മൂന്നൂറ് കോടിയാണ് ചിത്രം ആഗോള ബോക്സ്ഓഫീസിൽ നിന്ന് സ്വന്തമാക്കിയത്. 2021 ലെ ഇന്ത്യയിലെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു ഇത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുകയാണ്.

  അതേസമയം, തങ്കമാണ് വിനീത് ശ്രീനിവാസന്റെ റിലീസിന് ഒരുങ്ങുന്ന ചിത്രം. ഭാവന സ്റ്റുഡിയോസിന്റെ ബാനറിലൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സഹീദ് അറാഫത്താണ്. അപർണ ബാലമുരളി നായികയാവുന്ന ചിത്രത്തിൽ ബിജു മേനോനും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ജനുവരി 26നാണ് തങ്കം റിലീസ് ചെയ്യുന്നത്.

  മുകുന്ദൻ ഉണ്ണിയാണ് വിനീതിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. അഭിനവ് സുന്ദർ നായകിന്റെ സംവിധാനത്തിൽ ഡാർക്ക് കോമഡി ജോണറിലെത്തിയ ചിത്രത്തിന് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. കഴിഞ്ഞ ആഴ്ച ഹോട്ട്സ്റ്റാറിൽ എത്തിയ സിനിമയെ കുറിച്ച് ചർച്ചകൾ സജീവമാണ്.

  Read more about: vineeth sreenivasan
  English summary
  Vineeth Sreenivasan Recalls His Experience Watching Fahadh Faasil Getting More Applause Than Allu Arjun
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X