എന്റെ അമ്മയിത് കാണും ചേട്ടാ, ആ യുവ നടന്‍ എന്റെ മുന്നിലിരുന്ന് പൊട്ടിക്കരഞ്ഞു: വിനീത് ശ്രീനിവാസന്‍
മലയാളികളുടെ പ്രിയങ്കരനാണ് വിനീത് ശ്രീനിവാസന്‍. നടനും തിരക്കഥാകൃത്തുമൊക്കെയായ ശ്രീനിവാസന്റെ മകന്‍ സിനിമയിലേക്ക് കടന്നു വരുന്നത് ഗായകന്‍ ആയിട്ടായിരുന്നു. പിന്നീട് നടനായും സംവിധാകനായുമെല്ലാം വിനീത് കയ്യടി നേടുകയാണ്. ഇപ്പോഴിതാ നെപ്പോട്ടിസത്തെക്കുറിച്ചുള്ള വിനീതിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് വിനീത് മനസ് തുറന്നത്. ഔട്ട് സൈഡേഴ്‌സിന്റെ കഷ്ടപ്പാടുകള്‍ തങ്ങളേതില്‍ നിന്നും ഒരുപാട് കൂടുതലാണെന്നാണ് വിനീത് പറയുന്നത്. പിന്നാലെ താരം ഒരു നടനെക്കുറിച്ചും സംസാരിക്കുന്നുണ്ട്. പേര് വെളിപ്പെടുത്താതെയായിരുന്നു വിനീതിന്റെ തുറന്നു പറച്ചില്‍. ആ വാക്കുകള്‍ വായിക്കാം.

ഔട്ട് സൈഡേഴ്‌സിന്റെ സ്ട്രഗിള്‍ നമ്മുടെ സ്ട്രഗിളിനേക്കാളും കൂടുതലാണ്. സത്യസന്ധമായും അതങ്ങനെയാണ്. അവര്‍ വരുമ്പോള്‍ പലരെക്കുറിച്ചും അറിയില്ലായിരിക്കും. പലരക്കെറിച്ചും മുന്‍ ധാരണകളുമായിട്ടാകും വരുന്നത്. പക്ഷെ ആളുകളെ മീറ്റ് ചെയ്യുമ്പോള്‍ അങ്ങനെയായിരിക്കില്ല. അതോടെ അവര്‍ തകര്‍ന്നു പോകും. റിജക്ഷന്‍ കൈകാര്യം ചെയ്യാന്‍ ഭയങ്കര ബുദ്ധിമുട്ടാണെന്നാണ് വിനീത് പറയുന്നത്.
എന്റെ ചെറുപ്പം തൊട്ടു തന്നെ അച്ഛന്റെ ഭയങ്കര സക്‌സ് ആകുന്നതും പരാജയപ്പെടുന്നതും കണ്ടിട്ടുണ്ട്. ചില പടങ്ങളൊക്കെ മോശമാകുമ്പോള്‍ നമ്മളേയും ബാധിക്കും. ഇതൊക്കെ അടുത്തു നിന്ന് കണ്ടിട്ടുള്ളതിനാല്‍ ഇതിലേക്ക് വരുമ്പോള്‍ നമ്മള്‍ കുറേക്കൂടി തയ്യാറായിരിക്കും. ഇതൊക്കെ ഇവിടെ നടക്കും എന്ന ബോധ്യമുണ്ടാകുമെന്നും വിനീത് പറയുന്നു.
ഇയ്യടുത്ത് ഞാന്‍ ഔട്ട്‌സൈഡര്‍ എന്ന് പറയാന്‍ പറ്റുന്ന, നമ്മുടെ സിനിമയില്‍ അഭിനയിച്ചിട്ടുള്ളൊരു നടനുമായി സംസാരിക്കുകയുണ്ടായി. ഞങ്ങള്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. ചേട്ടാ ഒരു പടത്തിന്റെ റിവ്യു കണ്ടിട്ട് ഭയങ്കരമായി വിഷമം തോന്നിയെന്ന് അവന്‍ പറഞ്ഞു. അതില്‍ നിന്നും പുറത്ത് വരാന്‍ പറ്റാത്ത അവസ്ഥ. ആ റിവ്യുവില്‍ പറഞ്ഞ കമന്റ് പേഴ്‌സണല്‍ അറ്റാക്കായിട്ടാണ് അവന് തോന്നിയത്. ആ വിഷമത്തില്‍ നിന്നും പുറത്ത് വരാന്‍ പറ്റുന്നില്ലെന്ന് അവന്‍ പറഞ്ഞു എന്നാണ് താരം പറയുന്നത്.
റിവ്യു കാണാതിരിക്കുകയാണ് ഏറ്റവും നല്ല വഴിയെന്ന് ഞാന്‍ പറഞ്ഞു. നമ്മളെപ്പറ്റി മോശം പറഞ്ഞിട്ടുണ്ടെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ ആ ഏരിയയിലേക്ക് പോകാതിരിക്കുക. കമന്റ് വായിക്കാതിരിക്കുക. ആളുകള്‍ അവരുടെ അഭിപ്രായം പറയും. അതില്‍ വിഷമിച്ചിരുന്നിട്ട് കാര്യമില്ലെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ അവന്‍ പറഞ്ഞൊരു കാര്യമുണ്ട്, വിനീത് പറയുന്നു.

അതല്ല ചേട്ടാ, എന്റെ അമ്മയിത് വായിക്കാം. അമ്മയിത് വായിച്ചിട്ട് കരയുന്നത് ഞാന്‍ കണ്ടു എന്ന് പറഞ്ഞ് അവന്‍ കരയാന്‍ തുടങ്ങി. അവന്റെ പ്രശ്‌നം അവനെപ്പറ്റി പറയുന്നതല്ല. അവന്റെ വീട്ടുകാര്‍ കാണുന്നതാണ്. ചേട്ടന് അറിയാമല്ലോ ഞാന്‍ അത്ര സാമ്പത്തികമുള്ള വീട്ടില്‍ നിന്നല്ല വരുന്നത്. ഞാനിതിന് ഇറങ്ങിത്തിരിക്കുമ്പോള്‍ അവര്‍ക്ക് ടെന്‍ഷനുണ്ടായിരുന്നു. ഞാനിതിന് കൊള്ളാവുന്ന ആളാണെന്നതാണ് അവര്‍ക്കുള്ള പ്രതീക്ഷ. പക്ഷെ ഞാന്‍ ഇതിനും കൊള്ളില്ലെന്ന് ഒരാള്‍ പറയുമ്പോള്‍ അവര്‍ക്ക് താങ്ങാന്‍ പറ്റില്ലല്ലോ എന്ന് ചോദിച്ചു എന്നാണ് വിനീത് പറയുന്നത്.
അതേസമയം വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് വിനീതിന്റെ പുതിയ സിനിമ. പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍, കല്യാണി പ്രിയദര്‍ശന്‍, നിവിന്‍ പോളി, നീരജ് മാധവ്, ബേസില്‍ ജോസഫ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വിഷു റിലീസായാണ് ചിത്രം തീയേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications