എന്തുകൊണ്ട് സിനിമയ്ക്ക് ഹൃദയം എന്ന് പേരിട്ടു? വെളിപ്പെടുത്തി വിനീത് ശ്രീനിവാസന്‍
മലയാളികളുടെ ഹൃദയം കവര്‍ന്നു കൊണ്ട് മുന്നേരുകയാണ് ഹദയം. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ ഒരുക്കിയ സിനിമയാണ് ഹൃദയം. പേരു പോലെ തന്നെ ഹൃദയം കൊണ്ടൊരുക്കിയ സിനിമയായി മാറിയിരിക്കുകയാണ് ഹൃദയം. പ്രണവിന്റെ കരിയറിലെ ഏറ്റവും വലിയ വിജയവുമായി മാറിയിരിക്കുകയാണ് ചിത്രം. തീയേറ്ററുകളില്‍ റിലീസ് ചെയ്ത സിനമ കേരളത്തിന് പുറത്തും വന്‍ വിജയമായി മാറിയിരിക്കുകയാണ്.
ഇതിനിടെ ഇപ്പോഴിതാ ചിത്രത്തിന്റെ പേരിനെക്കുറിച്ചുള്ള വിനീതിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിലാണ് വിനീത് മനസ് തുറന്നത്. ഹൃദയം എന്ന് തന്റെ സിനിമയ്ക്ക് പേരിടാനുണ്ടായ കാരണമാണ് വിനീത് തുറന്ന് പറഞ്ഞിരിക്കുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

ഹൃദയം എന്ന പേര് ഇത്തരമൊരു ചിത്രത്തിന് നല്‍കിയത് എന്തുകൊണ്ടാണ്,' എന്നായിരുന്നു അഭിമുഖം നടത്തിയ ഭരദ്വാജ് രംഗന്റെ ചോദ്യം.. പിന്നാലെ വിനീത് ആ കഥ പറയുകയായിരുന്നു. സിനിമക്കായി ഒരുപാട് പേരുകള്‍ ആലോചിച്ചിരുന്നു. എന്നാല്‍ ഒന്നും തൃപ്തികരമായിരുന്നില്ലെന്നാണ് വിനീത് പറയുന്നത്. 'തട്ടത്തിന്‍ മറയത്ത്' എന്ന പേര് കേള്‍ക്കുമ്പോള്‍ അതൊരു മുസ്ലിം പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നതാണ് എന്ന് ആളുകള്‍ക്ക് മനസിലാവും. 'ജേക്കബിന്റെ സ്വര്‍ഗരാജ്യവും' അങ്ങനെ തന്നെയാണെന്നും തന്റെ മുന്‍ സിനിമകളുടെ പേരിനെക്കുറിച്ച് വിനീത് പറയുന്നു.
അതേസമയം, പ്രിയദര്‍ശന്റെ സിനിമകള്‍ ശ്രദ്ധിച്ചാല്‍ 'ചിത്രം', 'കിലുക്കം' പോലെ സിനിമയുടെ ഫീലിനോട് ചേര്‍ന്നു നില്‍ക്കുന്ന പേരുകളാണെന്നും വിനീത് പറയുന്നു എന്നാല്‍ അതൊന്നും പ്രത്യേകിച്ച് ഒരു വിഷയത്തിലേക്ക് വിരല്‍ ചൂണ്ടുന്നതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. തന്റെ സിനിമയ്ക്ക് ഹൃദയം എന്ന പേരിട്ടത് പ്രേക്ഷകര്‍ക്ക് അതിനോട് കണക്ഷന്‍ കിട്ടാനാണെന്നായിരുന്നു വിനീത് പറഞ്ഞത്. വിശകലനാത്മകമായി കാണുന്നതിന് പകരം ഹൃദയം കൊണ്ട് കാണേണ്ട സിനിമ ആണിതെന്നും വിനീത് പറയുന്നു. ഹൃദയം എന്ന പേര് ഇട്ടതിന് ശേഷം അത് മാറ്റുന്നതിനെക്കുറിച്ച് താന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ലെന്നും വിനീത് നേരത്തെ പറഞ്ഞു.
പ്രണവ് നായകനായി എത്തിയ ചിത്രത്തില്‍ ദര്‍ശന രാജേന്ദ്രന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരായിരുന്നു നായികമാര്‍. ഹിഷാം അബ്ദുള്‍ വഹാബ് ആണ് ചിത്രത്തിലെ പാട്ടുകളൊരുക്കിയിരിക്കുന്നത്. പതിനഞ്ചോളം പാട്ടുകളുള്ള സിനിമയാണ് ഹൃദയം. വിജയ രാഘവന്‍, അജു വര്‍ഗ്ഗീസ്, അശ്വത്ത് ലാല്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നത്. ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന സിനിമ ഒരുക്കി ആറ് വര്‍ഷത്തിന് ശേഷമാണ് വിനീതിന്റെ സിനിമ തീയേറ്ററിലെത്തിയത്.
നേരത്തെ കൊവിഡ് പശ്ചാത്തലത്തില്‍ സിനിമയുടെ റിലീസ് നീട്ടി വെക്കുകയായിരുന്നു. ഒടിടി റിലീസിന് നില്‍ക്കാതെ തീയേറ്ററില്‍ തന്നെ കണ്ടാസ്വദിക്കേണ്ട സിനിയമാണ് ഹൃദയം എന്ന നിലപാടിലായിരുന്നു വിനീതും സംഘവും. ആ വിശ്വാസം കാത്തുവെന്നാണ് ചിത്രത്തിന്റെ വ്ിജയം സൂചിപ്പിക്കുന്നത്.


Click it and Unblock the Notifications