For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എനിക്കൊരു പെണ്‍കുട്ടിയെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ തന്നെ അച്ഛന്‍ ഇന്ന ആളല്ലേ എന്ന് ചോദിച്ചു: വിനീത്‌

  |

  മലയാളികളുടെ പ്രിയപ്പെട്ട താരമാണ് വിനീത് ശ്രീനിവാസന്‍. ഗായകനായും നടനായും സംവിധായകനായും തിരക്കഥാകൃത്തായുമെല്ലാം കയ്യടി നേടിയ താരമാണ് വിനീത്. ഇപ്പോഴിതാ പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം റിലീസിന് തയ്യാറെടുക്കുകയാണ്. വിനീതിനെ അറിയുന്നവര്‍ക്കെല്ലാം ഭാര്യ ദിവ്യയേയും അറിയാം. സിനിമയുടെയും ഗ്ലാമറിന്റേയുമെന്നും വെള്ളി വെളിച്ചത്തിലേക്ക് വരാന്‍ താല്‍പര്യമില്ലാതെ മാറി നില്‍ക്കാനാണ് ദിവ്യ ഇഷ്ടപ്പെടുന്നത്. എങ്കിലും ദിവ്യയും സിനിമയിലേക്ക് എത്തിയിരിക്കുകയാണ്. ഹൃദയത്തിലെ ഉണക്കമുന്തിരി എന്ന ദിവ്യ പാടിയ പാട്ട് ഇതിനോടകം തന്നെ വന്‍ ഹിറ്റായി മാറിയിരുന്നു. നേരത്തെ സാറാസിലും ദിവ്യ പാടിയിരുന്നു.

  ധനുഷിന്റെ വാക്കുകൾ വളരെ ശരിയും പക്വതയുളളതുമാണ്, വെറുതെ വിടു, വേർപിരിയലിനെ പിന്തുണച്ച് നടി...

  പ്രണയ വിവാഹമായിരുന്നു ദിവ്യയുടേയും വിനീതിന്റേയും. തങ്ങളുടെ പ്ര്ണയത്തെക്കുറിച്ച് പലപ്പോഴും വിനീത് വാചാലനായിട്ടുണ്ട്. ഇപ്പോഴിതാ തന്റെ പ്രണയത്തെക്കുറിച്ച് അച്ഛന്‍ ശ്രീനിവാസനോട് പറഞ്ഞതിനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് വിനീത്. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിനീത് മനസ് തുറന്നത്. വിനീതിന്റെ വാക്കുകള്‍ വിശദമായി വായിക്കാം.

  അച്ഛനെ ഫോണ്‍ വിളിച്ചാണ് പ്രണയത്തെ പറ്റി പറയുന്നത്. മൂന്നാല് ദിവസത്തെ റിഹേഴ്സലിന് ശേഷമാണ് പറയാന്‍ തീരുമാനിച്ചത്. നേരിട്ട് പറയേണ്ടത് എങ്ങനെയെന്ന് അറിയാത്തത് കൊണ്ടാണ് ഫോണ്‍ വിളിച്ചത് എന്നാണ് വിനീത് പറയുന്നത്. ഫോണ്‍ വിളിച്ച ശേഷം താന്‍ അച്ഛാ എനിക്ക് ഒരു പെണ്‍കുട്ടിയെ ഇഷ്ടമാണ് എന്ന് പറയുകയായിരുന്നുവെന്നാണ് വിനീത് പറയുന്നത്. പക്ഷെ അച്ഛന്റെ മറുപടിയായിരുന്നു ഞെട്ടിക്കുന്നത്. രണ്ട് വര്‍ഷം മുമ്പേ വീട്ടില്‍ വന്ന പെണ്‍കുട്ടിയല്ലേ എന്ന് കറക്ടായിട്ട് ചോദിക്കുകയായിരുന്നു ശ്രീനിവാസന്‍. അച്ഛന്റെ മറുപടി കേട്ട് ഞെട്ടിയ താന്‍ അച്ഛനെങ്ങനെ മനസിലായി എന്ന് ചോദിച്ചുപ്പോള്‍ പ്രണയത്തില്‍ പെട്ട ആണിനെ കണ്ടാലറിയാം എന്നായിരുന്നു അച്ഛന്റെ മറുപടി എന്നാണ് വിനീത് ഓര്‍ക്കുന്നത്. ശരി നമുക്ക് പിന്നെ സംസാരിക്കാം എന്ന് പറഞ്ഞ് ഞാന്‍ ഫോണ്‍ വെക്കുകയായിരുന്നുവെന്നും വിനീത് പറയുന്നു.

  ചെന്നൈയിലെ എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുമ്പോഴായിരുന്നു വിനീതും ദിവ്യയും തമ്മില്‍ പ്രണയത്തിലാകുന്നത്. ഇരുവരും 2012 ലാണ് വിവാഹിതരാകുന്നത്. ദിവ്യ ഹൃദയത്തിലെ പാട്ട് പാടിയതിനെക്കുറിച്ചും വിനീത് സംസാരിക്കുന്നുണ്ട്. ഹൃദയത്തിന്റെ സംഗീത സംവിധായകന്‍ ആയ ഹിഷാം അബ്ദുള്‍ വഹാബ് ആണ് ദിവ്യയുടെ പേര് സജസ്റ്റ് ചെയ്യുന്നത്. ആദ്യം മടിച്ചുവെങ്കിലും പിന്നീട് ദിവ്യ പാടാന്‍ തയ്യാറാവുകായയിരുന്നു. എന്തായാലും പാട്ട് വന്‍ ഹിറ്റായി മാറുകയായിരുന്നു. സംഗീതത്തിന് ഏറെ പ്രാധാന്യം നല്‍കിയാണ് വിനീത് ഹൃദയം ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ 15 പാട്ടുകളാണുള്ളത്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിംഗ്. വര്‍ഷങ്ങള്‍ക്ക് ശേഷം കാസറ്റ് പുറത്തിറക്കുന്ന ചിത്രമായി മാറിയിരിക്കുകയാണ് ഹൃദയം.

  പ്രണവിന്റെ ‘ഹൃദയം’ റിലീസില്‍ മാറ്റമില്ലെന്ന് വിനീത് ശ്രീനിവാസന്‍. | Filmibeat Malayalam


  പ്രണവ് നായകനായി എത്തുന്ന ഹൃദയത്തില്‍ കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് നായികമാര്‍. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതും വിനീത് ശ്രീനിവാസന്‍ തന്നെയാണ്. അജു വര്‍ഗ്ഗീസ്,അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. 40 വര്‍ഷത്തിന് ശേഷം മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ഹൃദയം. പ്രണവ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന അരുണ്‍ എന്ന യുവാവിന്റെ കോളേജ് ജീവിതം മുതല്‍ 30 വയസ് വരെയുള്ള കഥയാണ് ചിത്രം പറയുന്നത്. കോളേജ് കാലത്തെ പ്രണയത്തിലാണ് ദര്‍ശന എത്തുന്നത്.

  2016 ല്‍ പുറത്തിറങ്ങിയ ജേക്കബിന്റെ സ്വര്‍ഗ രാജ്യം ആണ് വിനീത് അവസാനമായി സംവിധാനം ചെയ്ത ചിത്രം. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വിനീത് സംവിധാനം ചെയ്‌തൊരു സിനിമ തീയേറ്ററുകളിലേക്ക് എത്തുന്നത്. ജനുവരി 21 നാണ് സിനിമയുടെ റിലീസ്.

  Read more about: vineeth sreenivasan
  English summary
  Vineeth Sreenivasan Reveals What Was His Father's Response When He Said He Was In Love
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X