ആശാനു കോളായല്ലോ, ശരീരം കാണിക്കാനാണോ ജിമ്മില്‍ വരുന്നത്? മറുപടി നല്‍കി അഭയ ഹിരണ്‍മയി

മലയാളികള്‍ക്ക് സുപരിചിതയാണ് ഗായിക അഭയ ഹിരണ്‍മയി. തന്റെ ആലാപന മികവിലൂടെ ആരാധകരെ കയ്യിലെടുത്ത അഭയ മോഡലിംഗിലൂടേയും കയ്യടി നേടിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അഭയ. അതേസമയം തന്റെ വസ്ത്രധാരണത്തിന്റെ പേരില്‍ നിരന്തരം സോഷ്യല്‍ മീഡിയയുടെ സദാചാര ആക്രമണം നേരിടുന്ന വ്യക്തികൂടിയാണ് അഭയ.

ഇപ്പോഴിതാ തനിക്കെതിരെയുള്ള സാദാചര ആക്രമണങ്ങള്‍ക്കെതിരെ തുറന്നടിക്കുകയാണ് അഭയ. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് അഭയ മനസ് തുറന്നിരിക്കുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ഞാന്‍ എന്തു ധരിക്കുന്നു

ഞാന്‍ എന്തു ധരിക്കുന്നു എന്നത് ഒരു സദാചാരത്തെയും ബാധിക്കുന്ന കാര്യമല്ല എന്നാണ് അഭയ വ്യക്തമാക്കുന്നത്. എന്റെ ഇഷ്ടത്തെ ചോദ്യം ചെയ്യാന്‍ പറ്റുന്നത് എങ്ങനെയാണെന്ന് എനിക്കു മനസ്സിലാവുന്നില്ലെന്നും താരം പറയുന്നു. എന്റെ ഉടുപ്പിന്റെ നീളം നിങ്ങളുടെ പ്രശ്‌നമല്ല എന്നാണ് സദാചാര വാദികളോടായി അഭയ പറയുന്നത്.

താന്‍ ബോധം വച്ച കാലം മുതലേ ഞാന്‍ ഷോര്‍ട്‌സ് ധരിക്കാറുണ്ട്, അന്ന് ചുറ്റുമുള്ളവരാണ് കുറ്റം പറഞ്ഞിരുന്നതെങ്കില്‍ ഇന്ന് അതൊരു ജനസമൂഹമായി മാറിയിട്ടുണ്ടെന്നാണ് അഭയ ചൂണ്ടിക്കാണിക്കുന്നത്. അതിനര്‍ഥം എന്നും നിങ്ങളെ കുറ്റം പറയാന്‍ ആളുകളുണ്ട് എന്നാണെന്നും അഭയ അഭിപ്രായപ്പെടുന്നു. ഒരു സാരി ധരിച്ചാല്‍ അതിലും പ്രശ്‌നം കണ്ടെത്താന്‍ കഴിവുള്ളവരുണ്ടെന്നും അതിനാല്‍ ആകെ ചെയ്യാന്‍ പറ്റുന്നത്, ഇതൊന്നും ശ്രദ്ധിക്കാതെ ഇഷ്ടമുള്ള ജീവിതം ജീവിക്കുക എന്നതാണെന്നും അഭയ പറയുന്നു.

വര്‍ക്കൗട്ട് വീഡിയോ

ഈയ്യടുത്തായിരുന്നു അഭയയുടെ വര്‍ക്കൗട്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മറിയത്. ഇതിന് പിന്നാലെ താരത്തോട് അശ്ലീല ചോദ്യങ്ങളുമായി നിരവധി പേര്‍ എത്തിയിരുന്നു. ശരീരം കാണിക്കാനാണോ വര്‍ക്കൗട്ട് ചെയ്യാനാണോ ജിമ്മില്‍ വരുന്നതെന്നായിരുന്നു പലരുടേയും ചോദ്യം. ഇതിനും അഭയ വ്യക്തമായ മറുപടി നല്‍കുന്നുണ്ട്.

താന്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന കമന്റാണിതെന്നാണ് ആ ചോദ്യത്തെക്കുറിച്ച് അഭയ പറയുന്നത്. ആശാനു കോളായല്ലോ, ശരീരം കാണിക്കാനാണോ വര്‍ക്കൗട്ട് ചെയ്യാനോണോ ജിമ്മില്‍ വരുന്നത്? ജിമ്മിലെന്തിനാ ഇത്തരം വസ്ത്രം ധരിക്കുന്നത്? ഇതൊക്കെയാണ് തനിക്ക് ലഭിക്കുന്ന കമന്റുകള്‍ എന്നാണ് അഭയ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഇതൊക്കെ ചോദ്യം ചെയ്യാനുള്ള അവകാശം ഇവര്‍ക്കെവിടുന്നു കിട്ടി എന്നറിയില്ലെന്നും അഭയ പറയുന്നു.

സ്ത്രീക്കു മാത്രം പ്രശ്‌നം

ആണും പെണ്ണും ഒരുമിച്ച് ചെയ്യുന്ന കാര്യങ്ങളില്‍ സ്ത്രീക്കു മാത്രം പ്രശ്‌നം വരുന്ന രീതിയാണ് ഇവിടെ എന്നും അഭയ അഭിപ്രായപ്പെടുന്നുണ്ട്. അത് കേള്‍ക്കുമ്പോള്‍ ആണുങ്ങള്‍ ഗന്ധര്‍വന്മാരോണോ എന്നൊക്കെ ചിന്തിക്കാറുണ്ടെന്നും താരം പറയുന്നു. അതേ കണ്ണിലൂടെയാണ് സ്ത്രീകള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളെയും നോക്കിക്കാണുന്നത്. സ്വന്തം അധ്യാപകനെ ചേര്‍ത്തു പറയുക, വസ്ത്രധാരണത്തെ ചോദ്യം ചെയ്യുക, ഇതിനൊക്കെ എന്തവകാശമാണ് ആളുകള്‍ക്കുള്ളത്? എന്ന് തുറന്നടിക്കുകയാണ് അഭയ.

സീറോ സൈസാകാനല്ല

അതേസമയം, അവരോടായി, നിങ്ങള്‍ക്കിത്രയധികം സമയമുണ്ടെങ്കില്‍ നല്ല രീതിയില്‍ അതുപയോഗിച്ചൂടെ എന്നും അഭയ ചോദിക്കുന്നുണ്ട്. എല്ലാ മനുഷ്യരും വ്യത്യസ്തരാണെന്നാണ് അഭയ പറയുന്നത്. ദൈവം എല്ലാവരെയും വ്യത്യസ്തമായാണ് സൃഷ്ടിച്ചിട്ടുള്ളതെന്നാണ് അഭയ പറയുന്നത്. വിരലുകളുടെ നീളം, പല്ലിന്റെ ഭംഗി, കഴുത്തിന്റെ നീളം, മുടിയുടെ നിറം, ഇവയൊക്കെ ഓരോരുത്തര്‍ക്കും വ്യത്യസ്തമാണെന്നും താരം ചൂണ്ടിക്കാണിക്കുന്നു.

എന്നാല്‍ എല്ലാത്തിനും അതിന്റേതായ ഭംഗിയുണ്ടെന്നും അഭയ പറയുന്നു. ഇതൊന്നും മാറ്റാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. ആരോഗ്യകരമായി ജീവിക്കുക എന്നുമാത്രമേ ഉള്ളൂവെന്നും അഭയ പറയുന്നു. അല്ലാതെ സീറോ സൈസാകാനല്ല ജിമ്മില്‍ പോകുന്നതെന്നാണ് താരം വ്യക്തമാക്കുന്നത്. തന്റെ കയ്യിലെയും കാലിലെയും മുടി ഞാന്‍ കളയാറില്ല, എനിക്കത് ഇഷ്ടമാണ്. ഒരു കൊച്ചുകുഞ്ഞിന്റെ കൈ പോലെ എനിക്കു തോന്നും. ഇതൊക്കെ എന്റെ ഇഷ്ടമാണ്. എന്റെ ശരീരം എങ്ങനെയായാലും എനിക്കിഷ്ടമാണെന്ന് ഉറപ്പിച്ചു പറയുകയാണ് അഭയ.

Read more about: abhaya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X