For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ക്ഷേത്രത്തിൽ വെച്ച് പുരുഷന്റെ ശബ്ദത്തിൽ സംസാരിച്ച അഭിരാമി; 16-ാം വയസിൽ നടന്ന സംഭവം പറഞ്ഞ് അമ്മ

  |

  മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് ഗായിക അഭിരാമി സുരേഷ്. ഗായിക അമൃത സുരേഷിന്റെ സഹോദരി കൂടിയായ അഭിരാമി ചേച്ചിയ്‌ക്കൊപ്പം ബിഗ് ബോസ് ഷോയിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് ശ്രദ്ധനേടുന്നത്. ബിഗ് ബോസിന് ശേഷം യൂട്യുബിലും സോഷ്യൽ മീഡിയയിലും വളരെയധികം സജീവമാണ് അഭിരാമിയും അമൃതയും.

  അതേസമയം സോഷ്യല്‍ മീഡിയയിൽ നിരന്തരം സൈബര്‍ ആക്രമണങ്ങൾ നേരിടേണ്ടി വരുന്നവരാണ് ഇരുവരും. ഈയിടെ തങ്ങൾക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് അഭിരാമി രംഗത്തെത്തിയിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

  Also Read: 15 വർഷം സിനിമയിൽ ഉണ്ടായിരുന്നില്ല എന്ന ഫീൽ എനിക്കില്ല; മോൾക്ക് ഇത് ഒരു പുതിയ അനുഭവമാവും: നിത്യ ദാസ്

  അതിനു പിന്നാലെ ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി പരിപാടിയിലും അഭിരാമി പങ്കെടുത്തിരുന്നു. അഭിരാമിക്ക് ഒപ്പം അമ്മയും ഷോയിൽ എത്തിയിരുന്നു. തന്റെ വ്യക്തിജീവിതത്തിലെ കാര്യങ്ങളും സോഷ്യൽ മീഡിയയിലുണ്ടാകുന്ന സൈബർ ആക്രമങ്ങളെ കുറിച്ചെല്ലാം നടി പരിപാടിയിൽ സംസാരിക്കുകയുണ്ടായി. അതിൽ അഭിരാമിയുടെ കുട്ടിക്കാലത്ത് ഉണ്ടായ ഒരു സംഭവം അമ്മ പങ്കുവച്ചതാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

  അഭിരാമിയുടെ 16-ാം വയസിൽ ഒരു ക്ഷേത്രം സന്ദർശിച്ചപ്പോൾ കുട്ടി ആയിരുന്ന അഭിരാമി പുരുഷന്റെ ശബ്ദത്തിൽ സംസാരിച്ചു എന്നാണ് അമ്മ പറഞ്ഞത്. പരിപാടിയിൽ റോബോ അവതാരകനായ കുട്ടേട്ടന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു. അഭിരാമി സുരേഷിന്റെ അമ്മയുടെ വാക്കുകൾ ഇങ്ങനെ.

  'ചേർത്തലയിൽ ഉള്ള ഒരു ക്ഷേത്രമാണ്. ഒരുപാട് പേർ പോകുന്നതാണ്. അവിടെയുള്ള സ്വാമി കാലിന്റെ പെരുവിരൽ നോക്കി നമ്മുടെ മുഴുവൻ ചരിത്രവും കുറിക്കും. അങ്ങനെ ഞങ്ങളുടെ എല്ലാവരുടെയും നോക്കി കഴിഞ്ഞ് അഭിരാമിയുടെ ആയി. അഭിരാമിക്ക് എപ്പോഴും തലവേദന വരാറുണ്ട്. പഠിക്കാൻ ഇരിക്കുമ്പോൾ ആണ് കൂടുതൽ. പഠിക്കാനുള്ള മടി കൊണ്ട് ആണെന്നാണ് കരുതിയെ. അവിടെ ചെന്നപ്പോൾ തലവേദന കൂടി,'

  'അങ്ങനെ സ്വാമി അഭിരാമിയുടെ കാൽ നോക്കി വിവരങ്ങൾ ചോദിക്കുന്നതിനിടെ പ്രായം ചോദിച്ചു. അപ്പോൾ അഭിരാമി 13 എന്നാണ് പറഞ്ഞത് 16 ആയിരുന്നു. പുറകിൽ നിന്ന് അമൃത തട്ടി നിനക്കു 16 ആയെന്ന് പറഞ്ഞെങ്കിലും 13 തന്നെ ആവർത്തിക്കുകയായിരുന്നു. അത് കഴിഞ്ഞു സ്വാമി കുട്ടിയെ അകത്തേക്ക് കൊണ്ടുവരാൻ പറഞ്ഞു. ഞങ്ങൾ എന്തിനാവും എന്ന് ഓർത്തു,'

  Also Read: 'മീനാക്ഷിയ്ക്ക് വിവാഹം, വരൻ പ്രശസ്‌ത നടൻ!'; മകളുടെ വൈറലായ വിവാഹ വാർത്തയോട് പ്രതികരിച്ച് ദിലീപ്

  'അങ്ങനെ അകത്തേക്ക് കേറി. അഭിരാമിയോട് തൊഴുത് നിന്നോളാൻ പറഞ്ഞു. എന്നിട്ട് ഓരോ ചോദ്യങ്ങൾ ചോദിച്ചു. പുറകിലായി അമൃതയും സൈഡിൽ ഞങ്ങളും ഉണ്ട്. കിണ്ടിയിൽ തീർത്ഥം എടുത്ത് അഭിരാമിയുടെ മുഖത്തേക്ക് ശക്തമായി അടിച്ചു. ഈ സമയം ഒരു ഭയങ്കര ശബ്ദം ഉണ്ടാക്കാൻ തുടങ്ങി. പുരുഷന്മാരുടെ പോലെ ഒരു ശബ്‌ദം. സ്വാമി ആരാണ് എന്ന് ചോദിച്ചു,'

  'അപ്പോൾ ഒരു ദേവതയാണ്. ഈ കുട്ടിയെ എനിക്ക് ഇഷ്ടമായി പതിമൂന്ന് വയസ് മുതൽ ഇഷ്ടമാണ്. ഞാൻ ഈ കുട്ടിയുടെ അടുത്ത് നിന്ന് പോകില്ല എന്നൊക്കെ. സ്വാമി പറഞ്ഞു, ഈ ശരീരത്തിൽ പറ്റില്ല. വേറെ എങ്ങോട്ടെങ്കിലും പോകാം എന്നൊക്കെ. അഭിരാമി അപ്പോഴൊക്കെ തലയിട്ട് ഇല്ലെന്ന മട്ടിൽ കാണിക്കുകയാണ്. അപ്പോൾ സ്വാമി പോയെ പറ്റു എന്ന് പറഞ്ഞ് തീർത്ഥം എടുത്ത് മുഖത്തേക്ക് ഒഴിച്ചു. അപ്പോഴേക്കും ഞാൻ എന്ന് പറഞ്ഞ് അഭിരാമി ബോധം കെട്ടു,' അമ്മ പറഞ്ഞു.

  തനിക്ക് ഓർമയുള്ളത് കോവിലിൽ കയറിയതും പിന്നെ ഒരു ഇരുട്ട് മൂടിയതും ആണ്. പിന്നെ ഓർമ്മ വന്നപ്പോൾ ചേച്ചിയുടെ മടിയിൽ ആയിരുന്നെന്നും അഭിരാമി പറയുന്നുണ്ട്. ബാക്കി എല്ലാ കാര്യങ്ങളും അമ്മയും ചേച്ചിയും പറഞ്ഞതാണ്. തള്ള് ആണോയെന്ന് അറിയില്ലെന്ന് അഭിരാമി പറയുമ്പോൾ അമ്മ ശരിക്കും സംഭവിച്ചത് ആണെന്നും പറയുന്നുണ്ട്.

  Read more about: abhirami suresh
  English summary
  Viral: Abhirami Suresh's Mother Shares An Incident When Abhirami Talked In Male Voice - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X