ദുൽഖർ ഇനിയും പ്രൂവ് ചെയ്യാനുണ്ട്! പൃഥ്വിരാജ് മിടു മിടുക്കൻ, ധ്യാൻ ഉഴപ്പിന്റെ ആളാണ്; താരപുത്രന്മാരെ പറ്റി ബൈജു

മലയാളത്തിലെ താരപുത്രന്മാരുടെ കരിയറിനെ വിലയിരുത്തുകയാണ് നടൻ ബൈജു സന്തോഷ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ബൈജു സന്തോഷ്. 80 കളിൽ ബാലതാരമായിട്ടായിരുന്നു ബൈജുവിന്റെ അരങ്ങേറ്റം. നിരവധി സിനിമകളിൽ സഹനടനായും വില്ലനായും നായകനായുമെല്ലാം ബൈജു പിൽക്കാലത്ത് തിളങ്ങിയിട്ടുണ്ട്. പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയുള്ള നടനാണ് ബൈജു സന്തോഷ്. പുതിയ തലമുറ യുവാക്കൾ വരെ ബൈജുവിന്റെ ആരാധകരാണ്.

മമ്മൂട്ടിക്കും മോഹൻലാലിലും സൂപ്പർ സ്റ്റാർഡം ലഭിക്കുന്നതിനൊക്കെ മുന്നേ അവർക്കൊപ്പം അഭിനയിച്ചിട്ടുള്ള ബൈജു നിരവധി സിനിമകളിലാണ് ഇവർക്കൊപ്പം അഭിനയിച്ചിട്ടുള്ളത്. മലയാളത്തിലെ പുതുമുഖ താരങ്ങൾക്കൊപ്പമെല്ലാം ബൈജു അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ, താരപുത്രന്മാരെ കുറിച്ച് ബൈജു പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്.

baiju santhosh dulquer salmaan

ദുൽഖർ സൽമാൻ, പൃഥ്വിരാജ് സുകുമാരൻ, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ കുറിച്ചൊക്കെ ബൈജു സംസാരിക്കുന്നുണ്ട്. ഇവരാരും മോശക്കാരല്ല എന്നാണ് ബൈജു പറയുന്നത്. ദുൽഖർ ഈ നിലയിൽ വരുമെന്ന് വിചാരിച്ചില്ലെന്നും പൃഥ്വിരാജ് മിടു മിടുക്കനാണെന്നും ബൈജു പറയുന്നുണ്ട്. വിശദമായി വായിക്കാം.

'താരപുത്രന്മാർ ആരും മോശക്കാരല്ല. എല്ലാവരും അവരവരുടെ രീതിയിലുള്ള പ്രകടനങ്ങൾ കാഴ്ചവെക്കുന്നവരാണ്. പിന്നെ ഇത്ര കോടി വാങ്ങുന്ന നടനാണോ എന്നൊക്കെ ചോദിച്ചാൽ ബുദ്ധിമുട്ടാവും. എല്ലാവർക്കും കോടിയൊന്നും വാങ്ങാൻ പറ്റിയെന്ന് വരില്ലല്ലോ. ഒരു കോടി വാങ്ങിയാലും പത്ത് കോടി വാങ്ങിയാലും അത്ഭുതം ഒന്ന് തന്നെയല്ലേ. പത്ത് കോടി കിട്ടി കുറച്ച് കൂടുതൽ അഭിനയിക്കാമെന്ന് വിചാരിച്ച് അഭിനയിക്കാൻ പറ്റുമോ,'

'ദുൽഖർ ഈ നിലയിൽ വരുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല. കാരണം ദുൽഖർ അഭിനയത്തോട് ഒരു പാഷനുള്ള പയ്യനായിട്ട് എനിക്ക് തോന്നിയിട്ടില്ല. ദുൽഖറിന്റെ വരവ് പെട്ടെന്നായിരുന്നു. ദുൽഖർ ഇനിയും പ്രൂവ് ചെയ്യാനുണ്ട്. അത് പറ്റും. പൃഥ്വിരാജ് ഒരു 75 ശതമാനം പ്രൂവ് ചെയ്ത ആളാണ്. ഇനിയും സമയം കിടപ്പുണ്ടല്ലോ. ഇപ്പോൾ 41 വയസ്സല്ലേ ആയുള്ളൂ. ഇപ്പോഴേ നൂറ് ശതമാനം ആയാൽ പിന്നീട് അങ്ങോട്ട് എന്ത് ചെയ്യും,'

'അഭിനേതാവ് എന്ന നിലയിലുമെല്ലാം എല്ലാം മിടു മിടുക്കനാണ്. വിനീത് വേറെ ഒരു പാറ്റേൺ ആണ്. ഒരു പാട്ടുകാരൻ ഒക്കെയായി. വിനീതിന് ചില പരിമിതികൾ ഒക്കെയുണ്ട്. അയാൾക്ക് അയാളുടേതായ റോളുകൾ ചെയ്യാൻ പറ്റൂ. രൂപം കൊണ്ടും ശബ്ദം കൊണ്ടൊക്കെ അങ്ങനെയാണ്. ഇപ്പോൾ പൃഥ്വിരാജ് ചെയ്യുന്ന പല റോളുകളും വിനീതിന് ചെയ്യാൻ പറ്റുന്നതല്ല. ഇവരാരും മോശക്കാരല്ല,'

'കാളിദാസൊക്കെ കയറി വരണം. ധ്യാനും അങ്ങനെയാണ്. ധ്യാൻ ഇപ്പോൾ ഒരുപാട് സിനിമകൾ ചെയ്യുന്നുണ്ടെങ്കിലും ഒരു ഉഴപ്പിന്റെ ആളായി തോന്നിയിട്ടുണ്ട്. അവരുടെ ഒരു രീതിയൊക്കെ വെച്ചിട്ട്. അവൻ കാര്യങ്ങളെ ഒന്നും വലിയ സീരിയസ് ആയിട്ട് കാണുന്നില്ല ധ്യാൻ. അങ്ങനെയാണ് എനിക്ക് തോന്നിയിട്ടുള്ളത്,'

'ഇന്റർവ്യൂന്റെ കാര്യത്തിലൊക്കെ ആൾ മിടുക്കനാണ്. ധ്യാനിന്റെ ഇന്റർവ്യൂന് ഒക്കെ ഭയങ്കര മാർക്കറ്റാണ്. സ്വതസിദ്ധമായ രീതിയിലുള്ള ഒന്നാണ്. ശ്രീനിയേട്ടന്റെ വേറെയൊരു ലൈനാണ്. പക്ഷെ കുറച്ചൂടെ നല്ല കഥാപാത്രങ്ങൾ ധ്യാൻ തിരഞ്ഞെടുക്കണം എന്നതാണ് എന്റെ ഒരു അഭിപ്രായം. അഭിനയിക്കുന്ന സിനിമകൾ കുറച്ചു വ്യത്യസ്തമായി ചെയ്താൽ കരിയറിൽ അത് നല്ലതായിരിക്കും,'

baiju santhosh

'ഫഹദ് ഫാസിൽ, ഇന്ദ്രജിത് ഇവരാരും മോശമല്ല. ഇന്ദ്രജിതൊക്കെ ഗംഭീര നടനാണ്. പക്ഷെ വലിയൊരു ഹീറോ ആയിട്ട് വന്നില്ല. ചിലപ്പോൾ നാളെ സംഭവിച്ചേക്കാം. സിനിമയിൽ ഒന്നും പറയാൻ പറ്റില്ല. ജോജു ജോസഫ് എന്നൊരു പടം ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് കാണുന്ന ലെവലിൽ എത്തുമായിരുന്നോ. എപ്പോഴാണ് അത് സംഭവിക്കുക എന്ന് നമുക്ക് പറയാൻ പറ്റില്ല. ചിലപ്പോൾ മറ്റൊരാൾ ചെയ്യാൻ ഇരിക്കുന്ന കഥാപാത്രമാവാം,'

'ഇവർ എല്ലാവരും എന്റെ പുറകെ വന്നവരാണ്. പക്ഷെ അവരെല്ലാം ഇപ്പോൾ എന്നെക്കാൾ ഏറെ മുന്നിലാണ്. ഞാൻ ഇങ്ങനെ അവരുടെ പുറകെ പതിയെ പൊക്കോളാം,' ബൈജു സന്തോഷ് പറഞ്ഞു.

More from Filmibeat

Read more about: baiju santhosh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X