'ഗോപി സുന്ദർ മോശം മനുഷ്യൻ; അയാൾ എനിക്ക് ചെയ്ത ദ്രോഹങ്ങൾ പറഞ്ഞാൽ മലയാളികൾ തിരിഞ്ഞുനോക്കില്ല': ബാല
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ബാല. ജന്മം കൊണ്ട് തമിഴ്നാട്ടുകാരനാണെങ്കിലും മലയാളികൾക്ക് തങ്ങളിൽ ഒരാളായാണ് ബാലയെ കാണുന്നത്. ഒരു തുറന്ന പുസ്തകം പോലെയാണ് നടന്റെ ജീവിതം. അതുകൊണ്ട് തന്നെ ബാലയുടെ വ്യക്തിജീവിതം എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഗായിക അമൃത സുരേഷുമായുള്ള വിവാഹമോചനം മുതലാണ് ബാലയുടെ വ്യക്തി ജീവിതം സംബന്ധിച്ച ചർച്ചകൾ സജീവമായി തുടങ്ങിയത്.
ഡോക്ടറായ എലിസബത്തിനെ വിവാഹം കഴിച്ച് ബാല പുതിയൊരു ജീവിതം ആരംഭിച്ചെങ്കിലും ഇപ്പോഴും ഇവരുടെ വേർപിരിയലും മകളുടെ കാര്യങ്ങളുമൊക്കെ വാർത്തകളിൽ നിറയാറുണ്ട്. ഈയ്യടുത്ത് അമൃതയും ഗോപി സുന്ദറും ഒരുമിച്ച സമയത്തും ബാല വാർത്തകളിൽ നിറഞ്ഞിരുന്നു. അന്ന് ബാലയുടെ പ്രതികരണവും വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ഗോപി സുന്ദറിനെതിരെ ബാല നടത്തിയ ഒരു പ്രതികരണം വൈറലാവുകയാണ്.

ഗോപി സുന്ദറിനെ തനിക്ക് ഇഷ്ടമല്ലെന്നും അയാളൊരു തെറ്റായ മനുഷ്യൻ ആണെന്നും ബാല പറയുന്നു. ന്യൂസ് 18 ചാനലിന് നൽകിയ ക്യൂ18 എന്ന പരിപാടിയിലാണ് ബാല ഗോപി സുന്ദറിനെതിരെ തുറന്നടിച്ചത്. നടൻ തന്നെയാണ് അഭിമുഖയിൽ നിന്നുള്ള വീഡിയോ ശകലം തന്റെ ഫേസ്‌ബുക്ക് പേജിലൂടെ പങ്കുവെച്ചത്.
അമൃത സുരേഷിനെ സംബന്ധിച്ചിടത്തോളം ഗോപി സുന്ദറിനെ തിരഞ്ഞെടുത്തത് ഒരു റോങ്ങ് ചോയ്സ് ആണെന്ന് ബാലയ്ക്ക് തോന്നുന്നുണ്ടോ? എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ബാല. "എന്നെ സംബന്ധിച്ചിടത്തോളം ഐ ഡോണ്ട് ലൈക് ഗോപി സുന്ദർ. ഹീ ഈസ് എ റോങ്ങ് പേഴ്സൺ. അയാൾ ശരിക്കും ഒരു മോശം മനുഷ്യനാണ്. അത് ഡയറക്ട് ആയിട്ട് ആരോട് വേണമെങ്കിലും പറയാൻ എനിക്ക് സാധിക്കും. ഒരു തെറ്റായിട്ടുള്ള മനുഷ്യൻ," ബാല പറഞ്ഞു.
"ഗോപി സുന്ദറിനെയും അമൃതയും കുറിച്ച് സംസാരിക്കാനുള്ള റൈറ്റ്സ് എനിക്കുമില്ല നിങ്ങൾക്കുമില്ല. പക്ഷേ ഗോപി സുന്ദറിനെ കുറിച്ച് മാത്രം ചോദിച്ചാൽ ഞാൻ പറയും അയാൾ ഒരു തെറ്റായ മനുഷ്യനാണെന്ന്. പേഴ്സണലിയും പ്രൊഫഷണലിയും എനിക്ക് ഒരുപാട് ദ്രോഹം ചെയ്തിട്ടുണ്ട്. ഈ കല്യാണത്തിന് മുൻപാണ് അതൊക്കെ. ഞാൻ അതൊക്കെ തുറന്നു പറഞ്ഞാൽ ഒരു മലയാളി പോലും അയാളെ തിരിഞ്ഞുനോക്കില്ല," ബാല കൂട്ടിച്ചേർത്തു.
ഈയ്യിടെ കരൾ രോഗത്തെ തുടർന്ന് ബാല ആശുപത്രിയിൽ ചികിത്സയിലയിരുന്നപ്പോൾ അമൃതയ്ക്കും മകൾക്കുമൊപ്പം ഗോപി സുന്ദറും കാണാൻ എത്തിയിരുന്നു. അതിനു മുൻപ് ഗോപി സുന്ദറും അമൃതയും പ്രണയത്തിലാണെന്ന വാർത്തകൾ പുറത്തുവന്നപ്പോൾ ബാല നടത്തിയ പ്രതികരണം ശ്രദ്ധ നേടിയിരുന്നു. അതെന്റെ ലൈഫ് അല്ല, ഞാൻ എന്റെ പുതിയ ജീവിതത്തിൽ സന്തോഷവാനാണ്. അവരും നന്നായി ഇരിക്കട്ടെ എന്നായിരുന്നു ബാല പ്രതികരിച്ചത്.

അമൃതയുടെ ജീവിതത്തെ കുറിച്ച് താൻ അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും ബാല മുൻപ് പറഞ്ഞിട്ടുണ്ട്. അമൃത സുരേഷിനും തനിക്കുമിടയിലെ ബന്ധം ഇരുവരുടെയും മകൾ പാപ്പു (അവന്തിക) മാത്രമാണെന്ന് ആയിരുന്നു ബാല പറഞ്ഞത്. "പാപ്പു എന്റെ മകളാണ്, ഞാനാണ് അച്ഛൻ. അത് ഈ ലോകത്ത് ആർക്കും മാറ്റാൻ പറ്റില്ല. എന്നെ കാണിക്കുന്നുണ്ടോ, കാണിക്കുന്നില്ലേ എന്നതൊന്നുമല്ല, പാപ്പു എന്റെ മകൾ തന്നെയാണ്.
ദൈവത്തിന് പോലും അവകാശമില്ല ഒരു അച്ഛനെയും മകളെയും പിരിക്കാൻ. ആ ഒരു കാര്യത്തിൽ മാത്രമാണ് ഒരു ചെറിയ ബന്ധമുള്ളത്. ബാക്കിയുള്ളതൊക്കെ അവരവരുടെ കാര്യങ്ങളാണ്. അന്നും ഇന്നും എല്ലാ കാര്യത്തിലും നല്ലത് ചെയ്താൽ നല്ലത് വരും. മോശം ചെയ്താൽ മോശം വരും" എന്നായിരുന്നു ബാലയുടെ വാക്കുകൾ.


Click it and Unblock the Notifications