For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബാലയ്ക്ക് എന്തുപറ്റി, അസുഖം എന്തെങ്കിലും! ക്ഷീണിച്ചു പോയല്ലോ; പുതിയ ലുക്ക് ചർച്ചയാക്കി ആരാധകർ

  |

  മലയാളി പ്രേക്ഷകരുടെ ഇഷ്ട നടന്മാരിൽ ഒരാളാണ് ബാല. തമിഴ്, മലയാളം സിനിമകളിൽ സജീവമായിട്ടുള്ള ബാല ഒരു സംവിധായകൻ കൂടിയാണ്. 2003 ൽ അൻപ് എന്ന തമിഴ് സിനിമയിലൂടെയാണ് ബാലയുടെ അഭിനയ ജീവിതം ആരംഭിക്കുന്നത്. തുടർന്ന് മൂന്ന് സിനിമകൾ കൂടി തമിഴിൽ ചെയ്ത ബാല 2006 ൽ കളഭം എന്ന സിനിമയിലൂടെ മലയാളത്തിലേക്കും എത്തുകയായിരുന്നു.

  പിന്നീട് ബിഗ് ബി, പുതിയ മുഖം, ഹീറോ, എന്ന് നിന്റെ മൊയ്‌ദീൻ തുടങ്ങി നിരവധി മലയാള സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിൽ ബാല തിളങ്ങി. വില്ലനായും നായകനായും സ്വഭാവ നടനായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്താൻ ബാലയ്ക്കായി. എന്നാൽ അടുത്ത കാലത്തായി താരം മലയാള സിനിമകളിൽ അത്ര സജീവമല്ലായിരുന്നു. എന്നാൽ ഇപ്പോൾ ഉണ്ണി മുകുന്ദൻ നായകനായ ഷഫീഖിന്റെ സന്തോഷത്തിലൂടെ വീണ്ടും മലയാള പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താൻ ഒരുങ്ങുകയാണ്.

  Also Read: ഈ കോലം സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിടണം; വീട്ടിലെ സ്വഭാവത്തെ കുറിച്ച് ഭാര്യ അമാല്‍ പറഞ്ഞതിനെ പറ്റി ദുല്‍ഖര്‍

  സിനിമകൾ ഇല്ലെങ്കിലും അടുത്തിടെയായി സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ച ചെയ്യപ്പെട്ടിട്ടുള്ള വ്യക്തികൂടിയാണ് ബാല. ബാലയുടെ വ്യക്തിജീവിതമാണ് പലപ്പോഴും ചർച്ച ആയിട്ടുള്ളത്. ബാലയുടെ രണ്ടാം വിവാഹവും അതിന് പിന്നാലെ മാധ്യമങ്ങൾക്ക് നൽകിയ ചില പ്രതികരണവുമൊക്കെ സോഷ്യൽ മീഡിയ വലിയ രീതിയിൽ ചർച്ച ചെയ്തിരുന്നു. കുന്ദംകുളം സ്വദേശിനി എലിസബത്തിനെയാണ് ബാല വിവാഹം ചെയ്തത്.

  അതേസമയം, ഒരുപാട് സൈബർ ആക്രമങ്ങൾക്കും ട്രോളുകൾക്കും താരം ഇരയായിട്ടുണ്ട്. തമിഴ് കലർന്ന ബാലയുടെ ഉച്ചാരണമാണ് ട്രോളന്മാർ പലപ്പോഴും ആയുധമാക്കിയത്. രമേശ് പിഷാരടിയും ടിനി ടോമും അടുത്തിടെ ഒരു ടെലിവിഷൻ വേദിയിൽ ബാലയെ അനുകരിച്ചതും താരത്തിനെതിരെയുള്ള ട്രോളുകൾ വർധിപ്പിച്ചിരുന്നു.

  Also Read: പാഞ്ഞുവന്ന പാമ്പ് കാലിൽ ചുറ്റി, പിറ്റേന്ന് ബാഗിനുള്ളിലും പാമ്പ്; സെറ്റിലെ മറക്കാനാവാത്ത അനുഭവം പറഞ്ഞ് സീനത്ത്

  പിന്നീട് പങ്കെടുത്ത അഭിമുഖങ്ങളിലെല്ലാം ബാല ഇതിനോടുള്ള അമർഷം വെളിപ്പെടുത്തുകയുണ്ടായി. ബാലയുടെ വ്യക്തിജീവിതം സംബന്ധിച്ച ചില ചോദ്യങ്ങളും അതിനിടയിൽ ഉയർന്നിരുന്നു. അതിനും താരം അഭിമുഖങ്ങളിൽ വ്യക്തമായ മറുപടി നൽകി. എന്നാൽ ബാല ഇതുസംബന്ധിച്ച് നൽകിയ പ്രതികരണങ്ങളെക്കാൾ ചില ആളുകൾ ശ്രദ്ധിച്ചത് ബാലയുടെ പുതിയ ലുക്കാണ്.

  ഒരുകാലത്ത് ലുക്ക് കൊണ്ടും സ്റ്റൈൽ കൊണ്ടും മലയാളത്തിലെ യുവ താരങ്ങൾക്ക് മുകളിൽ നിന്നിരുന്ന ബാലയ്ക്ക് ഇപ്പോൾ എന്തുപറ്റി എന്നാണ് എല്ലാവരും ചോദിക്കുന്നത്. താടിയും മുടിയും നീട്ടി വളർത്തി അൽപം മെലിഞ്ഞ ലുക്ക് എന്ത് കൊണ്ടാണ് എന്നാണ് ആരാധകർ ചോദിക്കുന്നത്. കുറച്ചു നാളുകളായി ബാലയുടേതായി പുറത്തുവരുന്ന അഭിമുഖങ്ങൾക്ക് താഴെയെല്ലാം ആരാധകരുടെ ഈ കമന്റുകൾ കാണാം.

  Also Read: 'സുരേഷിനെ ആദ്യം കണ്ടത് ആ വേഷത്തിലാണ്, കൊള്ളാമല്ലോ നല്ലൊരു ഐറ്റമാണല്ലോയെന്ന് അപ്പോഴെ തോന്നി'; ഷാജി കൈലാസ്

  കഴിഞ്ഞ ദിവസം ബാല ബിഹാൻഡ്‌വുഡ്സ് എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിന് താഴെയും ബാലയ്ക്ക് എന്തു പറ്റി, ആകെ മെലിഞ്ഞ് പോയല്ലോ, എന്തെങ്കിലും രോഗാവസ്ഥയാണോ, മനസിലെ വിഷമമാണോ മുഖത്ത് കാണുന്നത്, നേരത്തെ എന്ത് ഭംഗി ആയിരുന്നു എന്നിങ്ങനെയുള്ള കമന്റുകളാണ് നിറയുന്നത്.

  അടുത്തിടെ ഒരു അഭിമുഖത്തിൽ ബാല തന്നെ ഇതിന് മറുപടി പറഞ്ഞിരുന്നു. താൻ ശരീര ഭാരം കുറച്ചത് ആന്നെന്നാണ് ബാല വ്യക്തമാക്കിയത്. സിനിമയ്ക്കായാണ് താടിയും മുടിയും വളർത്തിയ ലുക്കെന്നും നടൻ പറഞ്ഞിരുന്നു. 'ലാലേട്ടൻ തടി കുറച്ചാൽ കഥാപാത്രം, പൃഥ്വിരാജ് തടി കുറച്ചാൽ കഥാപാത്രം ബാല തടി കുറച്ചാൽ ഷു​ഗർ രോ​ഗി. ഇത് എന്ത് ന്യായം' എന്നും ബാല ചോദിച്ചിരുന്നു.

  Also Read: പ്രധാന താരങ്ങൾക്ക് മാത്രം 35 കോടി കൊടുത്ത സിനിമകളുണ്ട്, ഇവിടെ ആകെ ചെലവായത് ഒന്നരക്കോടി: വിനയൻ

  ബാലയുടെ പുതിയ ചിത്രമായ ഷെഫീഖിന്റെ സന്തോഷം സംവിധാനം ചെയ്യുന്നത് നവാഗതനായ അനൂപ് പന്തളം ആണ്. ബാല, ഉണ്ണി മുകുന്ദൻ എന്നിവരെ കൂടാതെ, മനോജ് കെ ജയൻ, ദിവ്യ പിള്ള. ആത്മിയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഇതുകൂടാതെ, തമിഴിൽ നടൻ സൂര്യയെ നായകനാക്കി പുതിയൊരു സിനിമ ബാല സംവിധാനം ചെയ്യുന്നുണ്ട്. അതിന്റെ പ്രീപ്രൊഡക്ഷൻ വർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണ്.

  Read more about: bala
  English summary
  Viral: Actor Bala's New Look From Latest Interview Being Discussed In Social Media - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X