twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആക്ഷൻ ചെയ്തു മടുത്തു, വീണ്ടും മാമച്ചൻ ആവാനുള്ള പ്ലാനിലാണ്; വെള്ളിമൂങ്ങ രണ്ടാംഭാഗം ആലോചനയിലെന്ന് ബിജു മേനോൻ

    |

    മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബിജു മേനോൻ. ഇരുപത് വർഷത്തിലേറെയായി സഹനടനായും വില്ലനായും നായകനായുമെല്ലാം തിളങ്ങി നിൽക്കുകയാണ് താരം. ബിജു മേനോന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു 2014 പുറത്തിറങ്ങിയ വെള്ളിമൂങ്ങ. ജിബു ജേക്കബ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.

    ഒരിടവേളയ്ക്ക് ശേഷം ബിജു മേനോന് നായക പ്രതിഛായ സമ്മാനിച്ച ചിത്രം കൂടിയായിരുന്നു വെള്ളിമൂങ്ങ. ജോജി തോമസിന്റെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രത്തിൽ മാമച്ചൻ എന്ന രാഷ്ട്രീയക്കാരന്റെ വേഷത്തിൽ ആണ് ബിജു മേനോൻ എത്തിയത്. അടിമുടി ഒരു പൊളിറ്റിക്കൽ കോമഡി ചിത്രമായി എത്തിയ സിനിമയിൽ ബിജു മേനോന്റെ അഴിഞ്ഞാട്ടമാണ് കണ്ടത്. മാമച്ചനെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു.

    Also Read: ആരെങ്കിലും ഒന്ന് കൂട്ടിയോജിപ്പിച്ചാൽ തീരുന്ന പ്രശ്‌നങ്ങളായിരുന്നു; ജയറാം - രാജസേനൻ വഴക്കിനെ കുറിച്ച് നിർമാതാവ്Also Read: ആരെങ്കിലും ഒന്ന് കൂട്ടിയോജിപ്പിച്ചാൽ തീരുന്ന പ്രശ്‌നങ്ങളായിരുന്നു; ജയറാം - രാജസേനൻ വഴക്കിനെ കുറിച്ച് നിർമാതാവ്

    തന്ത്രങ്ങളിലൂടെ മന്ത്രിസ്ഥാനം നേടിയെടുക്കുന്ന കഥാപാത്രമായിരുന്നു ബിജു മേനോന്റെ മാമച്ചൻ

    നാട്ടില്‍ അങ്ങനെ ജനപിന്തുണയൊന്നും ഇല്ലാത്ത പാര്‍ട്ടിയുടെ നേതാവായിട്ടുകൂടി തന്റെ തന്ത്രങ്ങളിലൂടെ മന്ത്രിസ്ഥാനം നേടിയെടുക്കുന്ന കഥാപാത്രമായിരുന്നു ബിജു മേനോന്റെ മാമച്ചൻ. ആസിഫ് അലിയും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തിയിരുന്നു. നിക്കി ഗൽറാണി, അജു വർഗീസ്, കെപിഎസി ലളിത, ടിനി ടോം, കലാഭവൻ ഷാജോൺ, വീണ, സജു നവോദയ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.

    ബോക്സ് ഓഫീസിലും വമ്പൻ കളക്ഷനാണ് ചിത്രം നേടിയത്. ഏകദേശം 20 കോടിയോളം രൂപ ചിത്രം നേടിയെന്നാണ് റിപ്പോർട്ട്. അതേസമയം, ചിത്രത്തിന്റെ രണ്ടാം ഭാഗം വരുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മന്ത്രിയായ മാമച്ചന്റെ കഥയാകും ചിത്രം പറയുക എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇത് സംബന്ധിച്ച് സംവിധായകൻ ജിബു ജേക്കബോ ബിജു മേനോനോ ഔദ്യോഗകമായി പ്രതികരിച്ചിട്ടുണ്ടായിരുന്നില്ല.

    'വെള്ളിമൂങ്ങ'യുടെ രണ്ടാംഭാഗം ആലോചിക്കുന്നുണ്ട്

    എന്നാൽ ഇപ്പോഴിതാ, വീണ്ടും മാമച്ചൻ അവനുള്ള ആലോചനയിലാണ് താനെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബിജു മേനോൻ. മനോരമ ആഴ്ചപ്പതിപ്പിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. ആക്ഷൻ സിനിമകൾ ചെയ്തു മടുത്തെന്നും കോമഡിയിലേക്ക് മാറ്റി പിടിച്ചാലോ എന്ന ചിന്തയിലാണെന്നും ബിജു മേനോൻ പറഞ്ഞു.

    'ആക്ഷൻ സിനിമകൾ എനിക്കു ബോറടിച്ചു തുടങ്ങി. തമാശയിലേക്ക് ഒന്നു മാറ്റിപ്പിടിച്ചാലോ എന്ന ചിന്തയിലാണ്. 'വെള്ളിമൂങ്ങ'യുടെ രണ്ടാംഭാഗം ആലോചിക്കുന്നുണ്ട്. പക്ഷേ, വരുന്ന സ്ക്രിപ്റ്റ് ഒന്നും വിചാരിച്ചതുപോലെ ആകുന്നില്ല. 'വെള്ളിമൂങ്ങ' ഒട്ടും പ്രതീക്ഷിക്കാതെ ഹിറ്റ് ആയ സിനിമയാണ്. രണ്ടാംഭാഗം വരുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷ അതിനും മുകളിലായിരിക്കും.

    Also Read: ക്ഷേത്രത്തിൽ വെച്ച് പുരുഷന്റെ ശബ്ദത്തിൽ സംസാരിച്ച അഭിരാമി; 16-ാം വയസിൽ നടന്ന സംഭവം പറഞ്ഞ് അമ്മAlso Read: ക്ഷേത്രത്തിൽ വെച്ച് പുരുഷന്റെ ശബ്ദത്തിൽ സംസാരിച്ച അഭിരാമി; 16-ാം വയസിൽ നടന്ന സംഭവം പറഞ്ഞ് അമ്മ

    വിജയത്തിൽ ഏറെ നിർണായകമായത് അഭിനേതാക്കളുടെ പ്രകടനം തന്നെ ആയിരുന്നു

    അതുകൊണ്ട് കുറച്ചുകൂടി ശ്രദ്ധിക്കണം. എന്റെ മോന് ഞാൻ നർമം ചെയ്യുന്നതിഷ്ടമാണ്. എനിക്കും അത്തരം സിനിമകളിൽ അഭിനയിക്കാൻ ഇഷ്ടമാണ്. പൊലീസ് വേഷങ്ങൾ ശരിക്കും മടുത്തു. ഐപിസി വകുപ്പുകൾ, 24 മണിക്കൂറിനുള്ളിൽ സിറ്റി വിട്ട് പോയിട്ടില്ല സാർ എന്നൊക്കെയുള്ള സ്ഥിരം ഡയലോഗുകൾ... ഒരേ കാര്യങ്ങളുടെ ആവർത്തനമാണ്. തമാശയാകുമ്പോൾ ആകെ ഒരു പോസിറ്റിവിറ്റിയാണ്,' ബിജു മേനോൻ പറഞ്ഞു.

    വെള്ളിമൂങ്ങ ഒന്നഭാഗത്തിന്റെ തിരക്കഥകൃത്തായ ജോജി തോമസ് തന്നെയാണ് തിരക്കഥ എഴുന്നത് എന്നാണ് നേരത്തെ വന്ന റിപ്പോർട്ടുകൾ. ചിത്രത്തിലെ പഴയ താരങ്ങൾ ഒക്കെ തന്നെയാകുമോ രണ്ടാം ഭാഗത്തിലും എന്നതൊന്നും വ്യക്തമല്ല. ചിത്രത്തിന്റെ വിജയത്തിൽ ഏറെ നിർണായകമായത് അഭിനേതാക്കളുടെ പ്രകടനം തന്നെ ആയിരുന്നു. എന്നാൽ രണ്ടാം ഭാഗത്തിനായുള്ളു ഒരുക്കങ്ങൾ അണിയറയിൽ തകൃതിയായി നടക്കുന്നുണ്ടെന്ന് വ്യകതമായിരിക്കുകയാണ് ബിജു മേനോന്റെ വാക്കുകളിലൂടെ.

    Read more about: biju menon
    English summary
    Viral: Actor Biju Menon Reveals That Vellimoonga Movie Sequel Is Under Consideration - Read in Malayalam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X