'ഞങ്ങളുടേത് ലവ് അറ്റ് ഫസ്റ്റ് ഫൈറ്റ് ആണ്! വീട്ടിൽ പറഞ്ഞപ്പോൾ പ്രാങ്ക് ആണെന്നാണ് കരുതിയത്'; നിരഞ്ജും നിരഞ്ജനയും

മലയാളി പ്രേക്ഷകർക്ക് സുപരിചിതനാണ് നടൻ നിരഞ്ജ് മണിയൻപിള്ള രാജു. മലയാളികളുടെ പ്രിയപ്പെട്ട നടൻ മണിയൻപിള്ള രാജുവിന്റെ മകനായ നിരഞ്ജ് അച്ഛന്റെ പാത പിന്തുടർന്നാണ് സിനിമയിൽ എത്തുന്നത്. 2013ൽ പുറത്തിറങ്ങിയ ബ്ലാക്ക് ബട്ടർ‌ഫ്ലൈ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച നടൻ ഒരുപിടി ചിത്രങ്ങളിലൂടെ ഇതിനകം പ്രേക്ഷക ശ്രദ്ധനേടിയിട്ടുണ്ട്.

ഈ മാസം ആദ്യമാണ് നടൻ വിവാഹിതനായത്. ചെറുപ്പം മുതൽ തന്റെ ആത്മ സുഹൃത്തായ നിരഞ്ജനയെ ആണ് നടൻ വിവാഹം ചെയ്തത്. വിവാഹ ചടങ്ങിലും റിസപ്‌ഷനിലുമെല്ലാം മലയാള സിനിമയിലെ പ്രമുഖർ അടക്കം പങ്കെടുത്തിരുന്നു.

സൗഹൃദത്തെ കുറിച്ചും വിവാഹിതരാകാൻ തീരുമാനിച്ചതിനെ കുറിച്ചുമെല്ലാം മനസ് തുറക്കുകയാണ് ഇരുവരും

പാലിയത്ത് വിനോദ് ജി. പിള്ളയുടെയും സിന്ധു വിനോദിന്റെയും മകളാണ് നിരഞ്ജന. ഫാഷൻ ഡിസൈനറായ നിരഞ്ജനയും നിരഞ്ജും സ്‌കൂൾ കാലം മുതൽ സുഹുത്തുക്കളാണ് ഇപ്പോഴിതാ, തങ്ങളുടെ സൗഹൃദത്തെ കുറിച്ചും വിവാഹിതരാകാൻ തീരുമാനിച്ചതിനെ കുറിച്ചുമെല്ലാം മനസ് തുറക്കുകയാണ് ഇരുവരും. ജാങ്കോ സ്‌പേസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരങ്ങൾ.

വീട് മാത്രമേ മാറിയിട്ടുള്ളു

ബെസ്റ്റ് ഫ്രണ്ടിനെ വിവാഹം കഴിച്ചിട്ട് ഞങ്ങൾ എങ്ങനെ ആയിരുന്നോ അത് പോലെ തന്നെയാണ് ഇപ്പോഴും എന്നാണ് ഇരുവരും പറയുന്നത്. അടിയൊക്കെ ഉണ്ടാക്കി കോമഡിയൊക്കെ പറഞ്ഞ് അങ്ങനെ ഒക്കെ തന്നെയാണെന്ന് നിരഞ്ജ് പറഞ്ഞു. വീട് മാത്രമേ മാറിയിട്ടുള്ളു എന്നായിരുന്നു നിരഞ്ജനയുടെ മറുപടി. വീട് അടുത്ത് തന്നെയാണ് അതുകൊണ്ട് മാതാപിതാക്കളെ മിസ് ചെയ്യുകയൊന്നും ചെയ്യുന്നില്ലാണെന്നും താരപത്നി പറഞ്ഞു.

അങ്ങനെയാണ് വിവാഹത്തിലേക്ക് എത്തിയത്

വിവാഹതരാകാൻ തീരുമാനിച്ചതിനെ കുറിച്ച് ചോദിച്ചപ്പോൾ ഇങ്ങനെ ആയിരുന്നു മറുപടി, 'ഞങ്ങൾക്ക് പരസ്‌പരം കംഫർട്ടബിൾ ആയിരുന്നു. ഇഷ്ടമുണ്ടായിരുന്നു. അപ്പോൾ കുടുംബക്കാർ തമ്മിൽ സംസാരിച്ചു അങ്ങനെയാണ് വിവാഹത്തിലേക്ക് എത്തിയത്. പരസ്‌പരം എല്ലാ കാര്യങ്ങളും അറിയാം. അതുകൊണ്ട് തന്നെ കംഫർട്ട് ലെവൽ ഭയങ്കരമാണ്,'

'ഞങ്ങൾ ഫ്രണ്ട്സ് ആണെങ്കിലും സ്‌കൂൾ തൊട്ട് അടിയായിരുന്നു. ഞങ്ങളുടെ കാര്യത്തിൽ ലവ് അറ്റ് ഫാസ്റ്റ് സൈറ്റ് അല്ല. ഫൈറ്റാണ്. ഒരുപാട് അഭിപ്രയ വ്യത്യാസങ്ങൾ ഉണ്ടാവാറുണ്ട്. അതിന്റെ പേരിലുള്ള തർക്കങ്ങൾ ഒക്കെ എപ്പോഴും ഉണ്ടാവാറുണ്ട്. അങ്ങനെ ആയത് കൊണ്ട് തന്നെ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ഒന്നും ഉണ്ടായിട്ടില്ല. തനിയെ അങ്ങനെ വന്നതാണ്,'

ഒരു രണ്ടു മൂന്ന് മിനിറ്റിന്റെ വഴക്കെ ഉള്ളു

'അറിയാത്ത ഒരാളെ കല്യാണം കഴിക്കുന്നതിന്റെ ടെൻഷൻ എല്ലാം ഒഴിവാക്കാം എന്നതായിരുന്നു ചിന്ത. ഞങ്ങളുടെ വീട്ടിലും അറിയാം. രണ്ടുപേരും രണ്ടു വീട്ടിലും പോയിട്ടുണ്ട്. ഞങ്ങൾ ഒരുമിച്ച് ഹൈഡ് ആൻഡ് സീക്ക് കളിക്കാറൊക്കെ ഉണ്ടായിരുന്നു. അത്രയും വീട് ആയിട്ട് പരിചയം ഉണ്ടായിരുന്നു, ' ഇരുവരും പറഞ്ഞു.

ഒരു സിനിമാ കുടുംബത്തിലേക്ക് ആണ് പോകുന്നത് എന്ന ചിന്ത ഒന്നും ഉണ്ടായിട്ടില്ലെന്നും നിരഞ്ജന പറഞ്ഞു. നടനാകുന്നതിന് മുന്നേ അറിയുന്നതാണ് നിരഞ്ജിനെ. സുഹൃത്തായി തന്നെയാണ് കണ്ടിട്ടുള്ളത്.

ഞങ്ങൾ അടിയൊക്കെ ഉണ്ടാകും. പക്ഷെ അതൊക്കെ വേഗം മാറ്റാൻ എനിക്ക് കഴിയും. ഒരു രണ്ടു മൂന്ന് മിനിറ്റിന്റെ വഴക്കെ ഉള്ളു. പിന്നെ എനിക്ക് വിഷമമാകും. അപ്പോൾ ഞാൻ സംസാരിക്കും. നിരഞ്ജ് പറഞ്ഞു.

നിരഞ്ജനയെ ഇഷ്ടമായിരുന്നു

നിരഞ്ജനയ്ക്ക് വീട്ടിൽ വിവാഹം ആലോചിച്ച് തുടങ്ങിയ സമയത്താണ് ഞങ്ങൾ പറയുന്നത്. എന്റെ വീട്ടിൽ പറഞ്ഞപ്പോൾ വേറെ ഒന്നുമുണ്ടായിരുന്നില്ല വീട്ടിൽ അറിയാമായിരുന്നു. നിരഞ്ജനയെ ഇഷ്ടമായിരുന്നു നടൻ പറഞ്ഞു. എന്റെ വീട്ടിൽ അച്ഛനും അമ്മായും പ്രാങ്ക് ചെയ്യുകയാണ് എന്നാണ് കരുതിയത്.

'നിങ്ങൾ ചുമ്മാ കളിക്ക് പറയുന്നതാണോ എന്നായിരുന്നു ചോദ്യം. പിന്നെ ഞാൻ സീരിയസ് ആണെന്ന് പറഞ്ഞു. ഫ്രണ്ട്സ് ആണല്ലോ. എപ്പോഴും കൂടെ കറങ്ങുന്ന ആൾ വീട്ടിലൊക്കെ പോയിട്ടുണ്ട്. അപ്പോൾ അവർക്ക് ഒന്നും തോന്നിയിട്ടില്ല ഫ്രണ്ട്സ് ആയിട്ട് തന്നെയാണ് തോന്നിയത്. പെട്ടെന്ന് പറഞ്ഞപ്പോൾ ചുമ്മാ പറയുകയാണോ എന്നൊരു ഡൗട്ട് വന്നതാണ്, നിരഞ്ജന പറഞ്ഞു.

Read more about: maniyanpilla raju
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X