For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇനി സ്റ്റേജിൽ കയറില്ലെന്ന് ദിലീപ് അന്ന് ശപഥം ചെയ്തു; ഞങ്ങളുടെ ആദ്യത്തെയും അവസാനത്തെയും ഷോ: സലിം കുമാർ

  |

  മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് സലിം കുമാര്‍. മിമിക്രി വേദിയില്‍ നിന്നും സിനിമയിലെത്തി പിന്നീട് എഴുത്തുകാരനും സംവിധായകനുമൊക്കെയായി മലയാള സിനിമയിൽ നിറസാന്നിധ്യമായ നടനാണ് അദ്ദേഹം. ആദ്യം ഹാസ്യ വേഷങ്ങളിലൂടെ തന്റേതായ ഇടം കണ്ടെത്തിയ സലിം കുമാർ പിൽകാലത്ത് സീരിയസ് വേഷങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഉൾപ്പെടെ നടനെ തേടി എത്തിയിരുന്നു.

  ദിലീപ് നായകനായ നിരവധി ചിത്രങ്ങളിൽ കോമഡി വേഷങ്ങളിൽ എത്തി മിന്നും പ്രകടനം കാഴ്ച്ചവെച്ചിട്ടുണ്ട് സലിം കുമാർ. ദിലീപിന്റെ മികച്ച ഹാസ്യ കൂട്ടുകെട്ടുകളിൽ ഒന്നായിരുന്നു സലിം കുമാർ. ഇവരുടെ ഓൺ സ്ക്രീൻ കോമഡി കൗണ്ടറുകളും ടൈമിംഗുകളുമൊക്കെ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുള്ളതാണ്.

  Also Read: 'എന്നെ ആശ്വസിപ്പിക്കാൻ മാജിക്ക് കാണിക്കുന്നപോലെ ചെയ്തു പിറ്റേദിവസം ലാലേട്ടന് പനി പിടിച്ചു'; ഗീതു മോഹൻദാസ്

  സലിം കുമാർ സിനിമയിൽ എത്തുന്നതിന് ഏറെ മുൻപ് സിനിമയിലെത്തുകയും നായകനാവുകയും ചെയ്ത ആളാണ് ദിലീപ്. എന്നാലും ഇവർ നേരത്തെ തന്നെ സൗഹൃദം ഉണ്ടായിരുന്നു. എന്നാൽ കേരളത്തിൽ ഒരേയൊരു സ്റ്റേജ് ഷോയിലെ ഇവർ ഒരുമിച്ച് പങ്കെടുത്തിട്ടുള്ളു. അതാണെങ്കിൽ ദിലീപിന്റെ അവസാന സ്റ്റേജ് ഷോയും ആയിരുന്നു.

  ആ സ്റ്റേജ് ഷോയുടെ കഥ പങ്കുവെക്കുകയാണ് സലിം കുമാർ ഇപ്പോൾ. സൈന സൗത്ത് പ്ലസ്സിന് നല്‍കിയ അഭിമുഖത്തിലാണ് ദിലീപുമായുള്ള തന്റെ സൗഹൃദത്തിനെ കുറിച്ചും ഒരുമിച്ചുള്ള ആദ്യത്തെയും അവസാനത്തെയും സ്റ്റേജ് ഷോയെ കുറിച്ചും നടൻ വാചാലനായത്.

  'അന്ന് ഞാനും ദിലീപും മിമിക്രി രംഗത്ത് ഉണ്ടായിരുന്നെങ്കിലും ഞങ്ങൾ ഒരുമിച്ച് അധികം ഷോകള്‍ ഒന്നും ചെയ്തിരുന്നില്ല. വിദേശത്ത്, അമേരിക്കയിലും ഗൾഫ് രാജ്യങ്ങളിലും ഒക്കെയായി ചില ഷോകള്‍ ചെയ്തിരുന്നെങ്കിലും കേരളത്തില്‍ ആകെ ഒരു ഷോ മാത്രമാണ് ഞങ്ങള്‍ ഒരുമിച്ച് ചെയ്തത്. അത് ദിലീപിന്റെ അവസാനത്തെ സ്റ്റേജ് ഷോ ആയിരുന്നു. ഇനിയൊരു സ്‌റ്റേജ് ഷോയ്ക്ക് കയറില്ല എന്ന് ശപഥം ചെയ്താണ് ദിലീപ് അന്ന് കയറിയത്,'

  'ഞങ്ങളെ ഷോ ചെയ്യാന്‍ വിളിച്ച പരിപാടിയുടെ ഉദ്ഘാടനത്തിനായി എത്തിയതായിരുന്നു ദിലീപ്. ദിലീപ് അന്ന് മാനത്തെ കൊട്ടാരം സിനിമ കഴിഞ്ഞ് ഹിറ്റായി നില്‍ക്കുന്ന സമയമായിരുന്നു. മുഖ്യാതിഥിയായി നാദിര്‍ഷയും ഉണ്ടായിരുന്നു. ആദ്യം ഞങ്ങളുടെ ഷോ ആണ് നടക്കുന്നത്. വേദിയുടെ മുന്‍ നിരയില്‍ തന്നെ ദിലീപും നാദിർഷയും ഉണ്ട്. പക്ഷെ ഷോ അവതരിപ്പിക്കാനുള്ള അബിയും നാരായണൻകുട്ടിയും എത്തിയിട്ടില്ല. അബി വന്നില്ലെങ്കിൽ പ്രശ്‌നമാണ്. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും അബി വരുന്നില്ല,'

  'പ്രോഗ്രാം വൈകിയതോടെ ജനങ്ങള്‍ പ്രശ്‌നം ഉണ്ടാക്കാന്‍ തുടങ്ങി. ഞാൻ നോക്കുമ്പോൾ അതുവരെ മുന്നില്‍ നിന്നിരുന്ന ദിലീപും നാദിര്‍ഷയും എഴുന്നേറ്റ് ബാക്ക് സ്റ്റേജിലേക്ക് വന്നു. പോലീസുകാർ വന്ന് പരിപാടി ചെയ്യണം ആളുകൾ പ്രശ്‌നം ഉണ്ടാക്കുകയാണെന്ന് പറഞ്ഞു. ജനത്തിന്റെ ക്ഷമ നശിച്ചിരുന്നു. അവസാനം പോലീസുകാർ ഭീഷണി പെടുത്തി ഞങ്ങളെ സ്റ്റേജിൽ കയറ്റി. ദിലീപ് ഒക്കെ ഞങ്ങൾക്ക് ഒപ്പമാണെന്ന് ഞാൻ ഒരു പൊലിസുകാരനോട് വെറുതെ പറഞ്ഞു,'

  'അവരെ ലാത്തി കാണിച്ച് സ്റ്റേജിൽ കയറ്റി. ദിലീപുമായി എനിക്ക് അപ്പോള്‍ വലിയ പരിചയം ഒന്നും ഇല്ല. ചില സ്‌റ്റേജുകളില്‍ ഒന്നിച്ചിട്ടുണ്ട്, കാസറ്റുകള്‍ ചെയ്തിട്ടുണ്ട് എന്നല്ലാതെ വലിയ അടുപ്പം ഇല്ല. എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിലായിരുന്നു അപ്പോൾ ഞങ്ങള്‍. അന്നാണ് ദിലീപ് ഇനി താൻ സ്റ്റേജിൽ കേറിലെന്ന് ശപഥം ചെയ്തത്,'

  'പിന്നെ വേറെ രക്ഷയില്ലാതായി. പരിപാടി വിജയിച്ചില്ലെങ്കിൽ നമ്മൾ തീർന്നു. കര്‍ട്ടന്‍ പൊങ്ങി. പ്രാർത്ഥിച്ചു കൊണ്ട് ഞങ്ങൾ ചെയ്തു. രണ്ടര മണിക്കൂർ ഞാനും ദിലീപുമൊക്കെ സ്റ്റേജിൽ നിന്ന് കോമ്പിനേഷൻ ചെയ്തു, ആദ്യമായിട്ട്. പക്ഷെ പരിപാടി സൂപ്പര്‍ ഹിറ്റ് ആയിരുന്നു. അതുവഴി എനിക്ക് സിനിമയിലും അവസരം ലഭിച്ചു. റോബിൻ തിരുമലയാണ് എനിക്ക് അവസരം തന്നത്. ഞാനും ദിലീപും ഒന്നിച്ച് ഹിറ്റായ ആദ്യത്തെ ഷോ അതായിരുന്നു. പിന്നീടൊരു സ്റ്റേജ് ഷോ ദിലീപ് ചെയ്തിട്ടില്ല,' സലിം കുമാര്‍ പറഞ്ഞു

  Read more about: salim kumar
  English summary
  Viral: Actor Salim Kumar Recalls About His One And Only Stage Show Experience With Dileep
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X