ചെയ്യാത്ത തെറ്റിന് പത്തുവർഷമായിട്ടും അനുഭവിക്കുന്നു! കാൻസറാണെന്ന് പറഞ്ഞപ്പോൾ നീ ചാകുമെന്ന് പറഞ്ഞു; സുധീർ

മലയാള സിനിമയിൽ വില്ലനായും സഹനടനായുമെല്ലാം തിളങ്ങിയിട്ടുള്ള നടനാണ് സുധീര്‍ സുകുമാരന്‍. സിഐഡി മൂസയടക്കം ഒരുപിടി ഹിറ്റ് സിനിമകളുമായിട്ടുണ്ട് നടൻ. അതിനിടെ ജീവിതത്തിൽ നിരവധി വെല്ലുവിളികളും സുധീറിന് നേരിടേണ്ടി വന്നിട്ടുണ്ട്. അടുത്തിടെയാണ് കാൻസറിനെ അതിജീവിച്ച് ജീവിതത്തിലേക്കും സിനിമയിലേക്കും നടൻ തിരിച്ചുവന്നത്. അതിനു മുൻപ് ഒരു പീഡന ആരോപണവും സുധീറിന് നേരിടേണ്ടി വന്നിരുന്നു.

ഇപ്പോഴിതാ ഒരു തെറ്റും ചെയ്യാതിരുന്നിട്ടും ആ സംഭവത്തിന്റെ പേരിൽ ആളുകൾ ഇപ്പോഴും തന്നെ വേദനിപ്പിക്കാറുണ്ടെന്ന് പറയുകയാണ് സുധീർ. ഒരു പെണ്ണിനെയും റോഡിൽ തടഞ്ഞു നിർത്തി തട്ടിക്കൊണ്ടുപോകാനോ വിവാഹം കഴിക്കാനോ ശ്രമിച്ചിട്ടില്ലെന്നും പത്തു വർഷമായിട്ടും ഇന്നും ആ ചീത്തപ്പേര് കേട്ടുകൊണ്ടിരിക്കുകയാണെന്നും സുധീർ പറയുന്നു. ക്ലാസ് ബൈ എ സോള്‍ജ്യര്‍ എന്ന പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഫിലിമിഹുഡ്സ് എന്ന ചാനലിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

Sudhir Sukumaran

''ഗൂഗിളിൽ നടൻ സുധീർ സുകുമാരൻ എന്നു തിരഞ്ഞാൽ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചു, കൊല്ലാൻ ശ്രമിച്ചു എന്നൊക്കെയാണ് വരുന്നത്. എന്റെ കുഞ്ഞുങ്ങൾ സത്യമായി പറയുകയാണ്, ഞാനിങ്ങനെ ഒരു പെണ്ണിനെയും റോഡിൽ തടഞ്ഞു നിർത്തി തട്ടിക്കൊണ്ടുപോകാനോ ഭാര്യ ഇരിക്കെത്തന്നെ വേറൊരു പെണ്ണിനെ കല്യാണം കഴിക്കാനോ പോയിട്ടില്ല.

അന്ന് ഇങ്ങനെയൊരു ആരോപണം വന്നപ്പോൾ ഞാനതിനെതിരെ പ്രതികരിക്കാൻ പോയതാണ്. അന്ന് എന്റെ ഗുരുതുല്യനായ വിനയൻ സർ പറഞ്ഞു, 'എടാ നീ അഭിനയിക്കുന്ന സിനിമയാണ് ഡ്രാക്കുള, അതിൽ അഭിനയിക്കുന്ന ആളാണ് നിനക്കെതിരെ ഇങ്ങനെ പറഞ്ഞിരിക്കുന്നത്. ഇപ്പോള്‍ നീ വാ പൊളിച്ചാൽ ഫസ്റ്റ് ഷോട്ടിൽ ആളുകൾ കൂവും. അത് നിനക്കുള്ള കൂവലല്ല, അങ്ങനെ കൂവിയാൽ സിനിമ താഴെ വീഴും, നിന്റെ ഈ രണ്ട് വർഷത്തെ കഷ്ടപ്പാട് ഇല്ലാതാകും. അതുകൊണ്ട് മിണ്ടാതിരിക്ക്, ഇതങ്ങനെയങ്ങ് പൊയ്ക്കോളും' എന്ന് പറഞ്ഞു.

പക്ഷേ പോയില്ല. പത്ത് വർഷമായിട്ടും ഇന്നും ആ ചീത്തപ്പേര് കേൾക്കുന്നു. ഞാൻ വയ്യാതിരുന്നപ്പോൾ, കാൻസർ ആണെന്ന് തുറന്നു പറഞ്ഞ സമയത്ത്. ഞാൻ തിരിച്ചുവരും, നിങ്ങളുടെ പ്രാർഥന വേണമെന്ന് സമൂഹമാധ്യമത്തിൽ കുറിച്ചപ്പോൾ, 'നീ ചാകുമെടാ, പണ്ടൊരു പെണ്ണിനെ പീഡിപ്പിച്ചവനല്ലേ, അവളുടെ കണ്ണുനീരിന്റെ ശാപമാടാ' എന്നായിരുന്നു കമന്റ്. ഇതൊക്കെ കേൾക്കുന്ന എന്റെ മാനസികാവസ്ഥ എന്തായിരിക്കും? തെറ്റു ചെയ്യാതെയാണ് ഇങ്ങനെ കേൾക്കേണ്ടി വരുന്നത്," സുധീർ പറയുന്നു.

"ഇന്നും ഞാനൊരു പോസ്റ്റ് ഇട്ടാൽ ഒരു ശതമാനം ആളുകൾ നെഗറ്റീവുമായി എത്തും. ഒരു നിമിഷം കൊണ്ട് എനിക്കെല്ലാം തെളിയിക്കാൻ പറ്റും. അതിനുള്ള തെളിവും എന്റെ കയ്യിലുണ്ട്. പക്ഷേ ഞാൻ അതൊക്കെ പുറത്തുവിട്ടാൽ നശിക്കാൻ പോകുന്നത് ഒരു സ്ത്രീയുടെ ജീവിതമാണ്. ഈ സമയത്ത് ഞാനവരെ തേച്ചൊട്ടിച്ച് ആ ഒരു ശാപം കൂടി എനിക്കു വേണ്ട. പക്ഷേ വെല്ലുവിളിച്ചാൽ ചിലപ്പോൾ ചെയ്തുപോകും. എനിക്ക് സിനിമയിൽ ആരും ശത്രുക്കളില്ല. അതെന്നെ മനഃപൂർവം ടാർഗറ്റ് ചെയ്തതാണ്. ഇതിനുശേഷം ഉള്ളിന്റെ ഉള്ളിൽ പലരും ശത്രുക്കളായി.

Sudhir Sukumaran

കാൻസർ വന്നിട്ട് വരെ ദൈവം എന്നെ ഉയർത്തെഴുന്നേൽപിച്ച് ഇതുവരെ എത്തിച്ചു. എന്നെ ഒന്നും തളർത്തുന്നില്ല. അടുത്തറിയാവുന്നവർക്ക് എന്നെ അറിയാം. ഡ്രാക്കുള നല്ല രീതിയിൽ വിജയിച്ചിട്ടും എന്റെ ഗ്രാഫ് മുകളിലേക്കു പോകാത്തിനു കാരണം ആ ബ്ലാക്ക്മാര്‍ക്ക് ആയിരുന്നു. ഒരു കുഴപ്പവുമില്ല, എന്റെ മക്കൾ നല്ല നിലയിലായി. ഭാര്യ ഒരു സ്ഥാപനം നടത്തുന്നു. ദൈവം സഹായിച്ച് എനിക്ക് ഒരു വർഷം പത്ത് സിനിമയെങ്കിലും ലഭിക്കുന്നുണ്ട്. ഒരുപാട് പേരെ സഹായിക്കാൻ കഴിയുന്നുണ്ട്. അതുമതി എനിക്ക്.

പക്ഷെ ആ വാര്‍ത്ത വന്നശേഷം എന്റെ കുഞ്ഞുങ്ങള്‍ ഒരാഴ്ച സ്‌കൂളില്‍ പോയില്ല. 'നിന്റെ അച്ഛന്‍ വേറെ കല്യാണം കഴിക്കാന്‍ പോകുവാന്നോടാ, നിന്റെ അച്ഛന്‍ ഒരു പെണ്ണിനെ പീഡിപ്പിച്ചോടാ' എന്നൊക്കെ ചോദിച്ചു കഴിഞ്ഞാല്‍ അവര്‍ക്ക് വല്ലതും അറിയാമോ. അന്ന് ഞാനൊരു കല്യാണത്തിന് പോയാപ്പോൾ, സിഐഡി മൂസയൊക്കെ കണ്ട് ഇഷ്ടം തോന്നിയ ഒരു കൊച്ചു കുട്ടി ഫോട്ടോ എടുക്കാനായി എന്റടുത്തേക്ക് ഓടിവന്നു. അപ്പോള്‍ അതിന്റെ അമ്മ, ഇവന്റെ അടുത്തൊന്നും നില്‍ക്കരുതെന്ന് അതിന് പിടിച്ചു വലിച്ചു കൊണ്ടുപോയി. അതെല്ലാം അതിജീവിച്ചാണ് വന്നത്," സുധീര്‍ സുകുമാരൻ വികാരാധീനനായി പറഞ്ഞു.

More from Filmibeat

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X