Don't Miss!
- Sports
Odi World Cup 2023: ഇന്ത്യ ലോകകപ്പ് നേടും! ആ ദൗര്‍ബല്യം മാറി-പ്രവചിച്ച് വോണ്‍
- Lifestyle
സ്ത്രീ പാദലക്ഷണങ്ങള്‍ ഇപ്രകാരമെങ്കില്‍ ലക്ഷ്മി ദേവി കനിഞ്ഞനുഗ്രഹിച്ചവര്‍
- News
മധ്യപ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പ്; 11 ഇടത്ത് ബിജെപി ജയം..8 ഇടത്ത് ജയിച്ച് കോൺഗ്രസും
- Finance
2 ലക്ഷത്തിന്റെ കുറവുണ്ടോ? വേഗത്തിൽ പണം കണ്ടെത്താൻ മുടക്ക ചിട്ടികൾ സഹായിക്കും; എങ്ങനെ എന്നറിയാം
- Travel
ബോട്ടിലെ മൂന്നു മണിക്കൂര്‍ യാത്രയ്ക്ക് വെറും 300 രൂപ, കായല്‍ കാണാൻ വേറെങ്ങും പോകേണ്ട! സീ അഷ്ടമുടി വരുന്നു
- Technology
50 നഗരങ്ങൾക്കൊപ്പം ആലപ്പുഴയും...; കേരളത്തിൽ ജിയോ ട്രൂ 5G ലഭിക്കുന്ന നഗരങ്ങൾ എതൊക്കെയാണെന്ന് അറിയാമോ
- Automobiles
ലക്ഷ്വറി കാര്‍ വേണ്ട, വിവാഹത്തിന് അച്ഛന്റെ മാരുതി 800 മതിയെന്ന് വരന്; അനുകരണീയമെന്ന് നെറ്റിസണ്‍സ്
'പണ്ട് എല്ലാം ഭാര്യയോട് തുറന്ന് പറയുമായിരുന്നു, പിന്നെ അത് പ്രശ്‌നമായി; കുടുംബം തകരാൻ ഒരു മെസേജ് മതി': ടിനി!
മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടനാണ് ടിനി ടോം. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി സിനിമകളിലൂടെയും മിമിക്രിയിലൂടെയും സ്റ്റേജ് ഷോകളിലൂടെയും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നുണ്ട് അദ്ദേഹം. മിമിക്രി വേദികളിൽ നിന്നാണ് നിന്നാണ് ടിനി ടോം സിനിമയിലേക്ക് എത്തുന്നത്. ആദ്യം മെഗാസ്റ്റാർ മമ്മൂട്ടിയുടെ ബോഡി ഡബിൾ ആയിരുന്ന ടിനി ഇന്ന് മലയാളത്തിലെ തിരക്കുള്ള നടന്മാരിൽ ഒരാളാണ്.
ഇന്ന് കോമഡി ഷോകളിലെല്ലാം ടിനി എത്താറുണ്ട്. മിനിസ്ക്രീൻ പരിപാടികളിൽ ജഡ്ജായും മെന്ററയുമെല്ലാം നടൻ സജീവമാണ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പത്തൊമ്പതാം നൂറ്റാണ്ട്, പാപ്പൻ ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചും ടിനി കയ്യടി നേടിയിരുന്നു.

ഇപ്പോഴിതാ, ടിനിയുടെ ഒരു അഭിമുഖം ശ്രദ്ധനേടുകയാണ്. എല്ലാ കാര്യങ്ങളും ഭാര്യയോട് നേരത്തെ തുറന്ന് പറഞ്ഞിരുന്നു എന്നാൽ ഇപ്പോൾ പറയാറില്ലെന്ന് പറയുകയാണ് ടിനി ടോം. തന്റെ നല്ല സുഹൃത്താണ് ഭാര്യയെന്നും എന്നാൽ കുടുംബം തകരാൻ ചിലപ്പോൾ ഒരു മെസേജ് മതിയെന്നും ടിനി പറയുന്നു. അതുകൊണ്ട് എല്ലാകാര്യങ്ങളും ഭാര്യയോട് പറയാതിരിക്കുന്നതാണ് നല്ലതെന്ന് താൻ മനസിലാക്കിയെന്ന് അദ്ദേഹം പറഞ്ഞു. സിനിമാ ഡാഡിക്ക് നൽകിയ അഭിമുഖത്തിലാണ് ടിനി ടോം ഇത് പറഞ്ഞത്.

80 ശതമാനവും എന്റെ ജീവിതം എന്റെ ഭാര്യയാണ്. ബാക്കി 20 ശതമാനവും അവൾക്ക് തന്നെയാണ്. അവളുടെ അടുത്താണ് ഞാൻ എല്ലാം ചർച്ച ചെയ്യാറുള്ളത്. എനിക്ക് ഒരു സുഹൃത്തിനെ പോലെയാണ് ഭാര്യ. പക്ഷെ കുടുംബം തകരാൻ ഒരു മെസേജ് മാത്രം മതിയാകും. കുടുംബം എന്ന് പറഞ്ഞാൽ അതൊരു ഭയങ്കര സെറ്റപ്പാണ്. അതാണ് ഞാൻ ഇരുപത് ശതമാനം ബാക്കിവെച്ചത്.
ചില ചീഞ്ഞ കാര്യങ്ങൾ പറയാൻ പറ്റില്ല. പണ്ട് ഞാൻ എല്ലാം എന്റെ ഭാര്യയോട് തുറന്ന് പറയുമായിരുന്നു. അത് പിന്നീട് പ്രശ്നമായി തുടങ്ങി. അതുകൊണ്ട് ചില കാര്യങ്ങൾ കുഴിച്ചു മൂടുന്നതാണ് നല്ലത്. 2023 ൽ ഞാൻ മനസിലാക്കിയ കാര്യമാണിതെന്ന് നടൻ പറഞ്ഞു.

എന്റെ ഫോണിന് ലോക്ക് ഒന്നും വെച്ചിട്ടില്ല. ചിലപ്പോൾ ആരെങ്കിലും വിളിക്കുമ്പോൾ തെറ്റിദ്ധാരണയുണ്ടായേക്കാം. വെറും ഒരു ലവ് ചിഹ്നം വന്നാൽ മതി. അത് ആണുങ്ങൾ അയച്ചതാണോ അതോ വെല്ല പെണ്ണുങ്ങൾ അയച്ചതാണോ എന്നൊന്നും മനസിലാവില്ലല്ലോയെന്നും ടിനി ടോം പറയുന്നു.
തന്റെ കാറിൽ വെച്ചുണ്ടായ ഒരു രസകരമായ സംഭവവും ടിനി അഭിമുഖത്തിൽ പറയുന്നുണ്ട്. ഒരു ദിവസം എന്റെ വണ്ടിയിൽ നോക്കിയപ്പോൾ വലിയൊരു ചെമ്പൻ മുടി. അതായത് എന്റെ ഭാര്യ ഇരിക്കുന്ന സീറ്റിലാണ് മുടി കാണുന്നത്. പെട്ടെന്ന് എനിക്ക് ഒന്നും പറയാൻ കിട്ടിയില്ല.

എന്റെ അസിസ്റ്റന്റ് ജാസിമിന്റെ മുടിയാണെന്ന് അപ്പോഴാണ് എനിക്ക് മനസിലായത്. അവൻ മേക്കപ്പ് ആർട്ടിസ്റ്റാണ്. അതിന് ശേഷം ഞാൻ അവനോട് മുടി വെട്ടിക്കോളാൻ പറഞ്ഞു. ഇത് ജാസിമിന്റെ മുടിയാകും അല്ലേ എന്ന് എന്റെ ഭാര്യ തന്നെ പറഞ്ഞു. അതുകൊണ്ട് വലിയ കുഴപ്പമുണ്ടായില്ല, ടിനി ടോം പറഞ്ഞു.

രൂപയാണ് ടിനി ടോമിന്റെ ഭാര്യ. ഇവർക്ക് ഒരു മകനുണ്ട്. കുടുംബത്തോടൊപ്പം ആലുവയിലാണ് നടൻ താമസിക്കുന്നത്. അതേസമയം, പത്തൊൻപതാം നൂറ്റാണ്ട് ആണ് ടിനിയുടെ അവസാനമിറങ്ങിയ സിനിമ. വിനയൻ സംവിധാനം ചെയ്ത ചിത്രത്തിൽ കുഞ്ഞുപിള്ള എന്ന കഥാപാത്രത്തെയാണ് ടിനി അവതരിപ്പിച്ചത്.
-
ബച്ചന് വേണ്ടി ശബരിമല കയറിയ മധു; പ്രിയപ്പെട്ട സുഹൃത്തിനെ ബച്ചനും മറന്നില്ല; ആ സൗഹൃദ കഥ
-
'അമ്മ ഒറ്റയ്ക്ക് ജീവിക്കുന്നത് എനിക്ക് വിഷമമാണ്, വീണ്ടും വിവാഹം കഴിപ്പിക്കണമെന്ന് ആഗ്രഹമുണ്ട്'; സൗഭാഗ്യ
-
ഫസ്റ്റ് ഇംപ്രഷന്‍ ബെസ്റ്റ് ഇംപ്രഷനായിരുന്നില്ല! വിജയ് യേശുദാസിനെക്കുറിച്ച് ദര്‍ശന അന്ന് പറഞ്ഞത്