For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബാലയുടെ തളർച്ചയ്ക്ക് കാരണക്കാരായ ചില ആളുകളുണ്ട്; മകളെ ആരെങ്കിലും തൊടുന്നതൊന്നും അവന് ഇഷ്ടമല്ല: ടിനി ടോം

  |

  കഴിഞ്ഞ പത്ത് വർഷത്തിലേറെയായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ടിനി ടോം. മിമിക്രി വേദികളിൽ നിന്നാണ് നടൻ സിനിമയിലേക്ക് എത്തുന്നത്. കലയോടുള്ള അടങ്ങാത്ത ആഗ്രഹവും കൊണ്ട് നടന്ന നടൻ തനിക്ക് ലഭിച്ച അവസരങ്ങളെല്ലാം വിനിയോഗിച്ച് വെള്ളിത്തിരയിൽ തിളങ്ങി നിൽക്കുകയാണ് ഇപ്പോൾ. സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തും ടെലിവിഷൻ ഷോകളിലൂടെയും പ്രേക്ഷകർക്ക് മുന്നിലേക്ക് നടൻ സ്ഥിരമായി എത്തുന്നുണ്ട്.

  അതേസമയം, ടിനി അടുത്തിടെ ഏറെ ശ്രദ്ധനേടിയത് ബാലയെ അനുകരിച്ചുകൊണ്ടുള്ള ഒരു വീഡിയോയിലൂടെയാണ്. രമേശ് പിഷാരടിയുടെ ഫൺസ് അപ് ഓൺ ടൈം എന്ന ടെലിവിഷൻ ഷോയിൽ വെച്ചാണ് ഇരുവരും ചേർന്ന് ബാലയെ അനുകരിച്ചത്. 2012 ല്‍ ബാല തന്നെ നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ഹിറ്റ് ലിസ്റ്റ് എന്ന സിനിമയിലേക്ക് ടിനി ടോമിനെ അഭിനയിക്കാന്‍ ക്ഷണിച്ചതും അപ്പോഴുണ്ടായ രസകരമായ സംഭവവുമാണ് ഇരുവരും തമാശ രൂപേണ ഷോയിൽ അനുകരിച്ചത്.

  Also Read: ഗോഡ്ഫാദറെന്ന് കരുതിയവര്‍ പോലും കുറ്റം പറഞ്ഞു; മനസാക്ഷിയ്‌ക്കെതിരെ ഒന്നും ചെയ്തിട്ടില്ലെന്ന് മീര ജാസ്മിന്‍

  പൃഥിരാജ്, ബാല, അനൂപ് മേനോൻ, ഉണ്ണി മുകുന്ദൻ എന്നിവർ ഒരുമിക്കുന്ന സിനിമയാണെന്ന് പറഞ്ഞ് ബാല വിളിച്ചതും പ്രതിഫലത്തിന്റെ കാര്യം ചോദിക്കുമ്പോൾ ബാല നാന്, പൃഥിരാജ്, അനൂപ് മേനോൻ എന്ന ഡയലോ​ഗ് ആവർത്തിച്ചു കൊണ്ടിരിക്കുമായിരുന്നു എന്നും ഒരു ലെമൺ ടി ചോദിച്ചപ്പോൾ പോലും ബാല ഇതേ ഡയലോഗ് പറഞ്ഞു എന്നുമാണ് ടിനിയും പിഷാരടിയും ബാലയെ അനുകരിച്ചു കൊണ്ട് പറഞ്ഞത്.

  സോഷ്യൽ മീഡിയയിൽ വലിയ രീതിയിലാണ് ഇതിന്റെ വീഡിയോ പ്രചരിച്ചത്. നിരവധി ട്രോളുകളും ഇതിന്റെ ഭാഗമായി വന്നു. എന്നാൽ ഇതിൽ അതൃപ്തി പ്രകടിപ്പിച്ചു ബാല രംഗത്ത് എത്തുയിരുന്നു. ആദ്യം ടിനിയോടും പിഷാരടിയോടുമുള്ള നീരസം പ്രകടമാക്കിയ ബാല പിന്നീട് അതിനെ തമാശയായി തന്നെ എടുക്കുകയും, കഴിഞ്ഞ ദിവസം ടിനി ടോമീനും ഉണ്ണി മുകുന്ദനും ഒപ്പം ഒരു യാത്ര നടത്തുകയും ചെയ്തിരുന്നു.

  ബാലയും ടിനി ടോമുമായുള്ള സൗഹൃദം വെളിവാക്കുന്നത് ആയിരുന്നു ഇവരുടെ യാത്ര. ഇപ്പോഴിതാ, ബാലയെ തളർത്തിയത് തങ്ങളുടെ അനുകരണമോ അതിനെ തുടർന്നുണ്ടായ ട്രോളുകളോ അല്ലെന്ന് പറയുകയാണ് ടിനി ടോം. മകളാണ് ബാലയ്ക്ക് എല്ലാം. മകളെ ബാധിക്കുന്ന വിഷയങ്ങളാണ് നടനെ തളർത്തുന്നത് എന്നുമാണ് ടിനി പറയുന്നത്. സമയം മലയാളത്തിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്.

  Also Read: ഒരു തിരിച്ചു പോക്കുണ്ടെങ്കിൽ തിരുത്താൻ ആഗ്രഹിക്കുന്ന കാര്യം അതാണ്; ദിലീപേട്ടനാണ് അടുത്ത സുഹൃത്ത്: മീര ജാസ്മിൻ

  'ബാലയുടെ ട്രോളായ സംഭവം പിഷാരടി എന്നെകൊണ്ട് നിർബന്ധിച്ച് പറയിച്ചതാണ്. അത് കയറി വൈറലാവുമെന്നൊന്നും ഞങ്ങൾ കരുതിയില്ല. വൈറലായി കഴിഞ്ഞപ്പോൾ ഞാൻ അവനെ വിളിച്ചു. നിന്നെ പറ്റി പറഞ്ഞ ഒരു സംഭവം വൈറലായി എന്ന് പറഞ്ഞു. അവനെ പറ്റി ഒരുപാട് കാര്യങ്ങൾ ഉണ്ട്. അതൊന്നും ഞാൻ പറഞ്ഞിട്ടില്ല. പക്ഷെ ഞങ്ങളുടെ സുഹൃത്ത് സംഗമങ്ങളിൽ നേരം പോക്കിനായി ഇതൊക്കെ പറയാറുണ്ട്,'

  'ബാലയ്ക്ക് ആദ്യം കുറച്ച് വിഷമം ഉണ്ടായിരുന്നു. കാരണം എന്താണ് അവനെ പറഞ്ഞതെന്ന് അവന് കൃത്യമായിട്ട് ഒരു ധാരണ ഉണ്ടായിരുന്നില്ല. പിന്നീട് അവൻ അത് സ്‌പോർട്ടീവായാണ് എടുത്തത്. രണ്ടു ദിവസം മുൻപ് ഞങ്ങൾ കെട്ടിപിടിച്ച് ഒരു യാത്ര പോയി വന്നതേയുള്ളു,'

  'ഇതൊന്നും അല്ല. അവനെ ബാധിക്കുന്ന ചില കാര്യങ്ങൾ ഉണ്ട്. ആ കാര്യത്തിൽ ഒരുപക്ഷെ ഞാനും പിഷാരടിയുമൊക്കെ അവന്റെ കൂടെ തന്നെ നിൽക്കും. അവനെ വേദനിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട്. അതാണ് കുറച്ചെങ്കിലും അവനെ തളർത്തിയിട്ടുള്ളത്. പ്രേക്ഷകർക്ക് അവനിൽ എന്തെങ്കിലും തളർച്ച തോന്നുണ്ടെങ്കിൽ അതിന് കാരണക്കാരായ ചില ആളുകളുണ്ട്. അവരെ നമ്മൾ ചോദ്യം ചെയ്യും. ഞാൻ അങ്ങനെയൊക്കെ നിൽക്കുന്ന ഒരാളാണ്,'

  'അവൻ പറഞ്ഞ അവനെ വിഷമിപ്പിക്കുന്ന കാര്യം എന്താണെന്ന് വെച്ചാൽ, അവന്റെ മുൻ ചരിത്രമൊന്നും അവന് പ്രശ്നമല്ല. പക്ഷെ അവന്റെ മകളെ ബാധിക്കുന്ന എന്തും അവനെയും ബാധിക്കും. അത് അവന്റെയും കൂടെ മകളാണ്. ആ മകളെ ആരെങ്കിലും തൊടുന്നതോ ചുംബിക്കുന്നതോ ഒന്നും അവന് ഇഷ്ടമല്ല. അതിന് ആർക്കും അവകാശമില്ല. അതിന് ഞാൻ അവന്റെ കൂടെ നിക്കും,' ടിനി ടോം പറഞ്ഞു.

  Read more about: tini tom
  English summary
  Viral: Actor Tiny Tom Opens Up That What Makes Bala Weak Are The Things Related To His Daughter
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X