For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹൻലാൽ സിംഹം, മമ്മൂട്ടി അങ്കിളിനെ പോലെ, ദുൽഖറിനൊപ്പം മൾട്ടിസ്റ്റാർ സിനിമ ചെയ്യണം: വിജയ് ദേവരകൊണ്ട

  |

  തെന്നിന്ത്യയിലൊന്നാകെ തരം​ഗമായ ശേഷം ഇപ്പോൾ ബോളിവുഡിലും തന്റെ സാന്നിധ്യം അറിയിക്കാൻ ഒരുങ്ങുകയാണ് നടൻ വിജയ് ദേവരകൊണ്ട. അർജ്ജുൻ റെഡ്ഡി എന്ന ചിത്രത്തിലൂടെയാണ് വിജയുടെ തലവര മാറിയത്. വമ്പൻ ഹിറ്റായ ചിത്രം ഹിന്ദിയിൽ കബീർ സിം​ഗ് എന്ന പേരിലും തമിഴിൽ ആദിത്യ വർമ്മ എന്ന പേരിലും റീമേക്ക് ചെയ്യപ്പെട്ടിരുന്നു.

  അർജ്ജുൻ റെഡ്ഡിക്ക് പുറമെ ​ഗീതാ ​ഗോവിന്ദം, വേൾഡ് ഫെയ്മസ് ലൗ, ഡിയർ കംറേഡ് തുടങ്ങിയ ചിത്രങ്ങളും വിജയ് ദേവരെകാണ്ടയുടെ ജനപ്രീതി വർധിപ്പിച്ചു. ഇപ്പോൾ ലൈഗർ എന്ന ചിത്രത്തിലൂടെ പാൻ ഇന്ത്യാ താരമാകാൻ ഒരുങ്ങുകയാണ് വിജയ്. അനന്യ പാണ്ഡെ, രമ്യ കൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

  Also Read: ഭര്‍ത്താവ് തിരിച്ച് വന്നതാണെന്ന് തോന്നി പോയ നിമിഷം; ചിരുവിന്റെ ശബ്ദം കേട്ടതോടെ മേഘ്‌ന രാജ് പറഞ്ഞത്

  ഓഗസ്റ്റ് 25നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് നടനിപ്പോൾ. പ്രൊമോഷന്റെ ഭാഗമായി വിജയ് ദേവരകൊണ്ടയും നടി അനന്യ പാണ്ഡേയും ഇന്നലെ കൊച്ചിയിൽ എത്തിയിരുന്നു. കൊച്ചിയിൽ ആരാധകരെയും മാധ്യമങ്ങളെയും കാണുന്നതിനിടെ നടൻ മലയാളത്തിലെ സൂപ്പർ താരങ്ങളെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

  മോഹന്‍ലാല്‍ എന്ന് കേള്‍ക്കുമ്പോള്‍ തനിക്ക് സിംഹത്തെയാണ് ഓര്‍മ്മവരുതെന്നും മമ്മൂട്ടി തനിക്ക് അങ്കിളിനെ പോലെ ആണെന്നും എന്നുമാണ് വിജയ് ദേവരകൊണ്ട പറഞ്ഞു. അതേസമയം, മമ്മൂട്ടിയെ പുലി എന്നാണ് അനന്യ വിശേഷിപ്പിച്ചത്.

  Also Read: ഉണ്ണിമുകുന്ദൻ്റെ സിനിമയിൽ വില്ലനായി റോബിൻ! സിനിമയിൽ വില്ലനായാലും ഞങ്ങളുടെ ഹീറോയാണ് റോബിനെന്ന് ആരാധകർ

  തനിക്ക് ഈ ലോകത്ത് ഏറ്റവും ഇഷ്ടമുള്ള ഒരാൾ ദുല്‍ഖര്‍ സല്‍മാന് ആണ് അതുകൊണ്ട് അദ്ദേഹത്തിന്റെ പിതാവായ മമ്മൂട്ടി തനിക്ക് അങ്കിളിനേപ്പോലെയാണെന്നാണ് വിജയ് പറഞ്ഞത്. ദുല്‍ഖര്‍ തനിക്ക് കുഞ്ഞിക്കയാണെന്നും നടന്‍ പറഞ്ഞു. കണ്ണ്‌കൊണ്ട് അഭിനയിക്കുന്ന നടനാണ് എന്നാണ് ഫഹദ് ഫാസിലിനെ കുറിച്ച് പറഞ്ഞത്. ടൊവിനോയെ കുറിച്ച് ചോദിച്ചപ്പോൾ ഹാന്‍ഡ്‌സം ആണെന്നായിരുന്നു ഒറ്റവാക്കിലെ മറുപടി.

  വേദിയിൽ ബിഗ് ബിയിലെ മമ്മൂട്ടിയുടെ ഡയലോഗായ 'കൊച്ചി പഴയ കൊച്ചിയല്ല' ഒക്കെ പറഞ്ഞു ആരാധകരെ കയ്യിൽ എടുത്ത് കൊണ്ടായിരുന്നു വിജയ്‌യുടെ സംസാരം. അതേസമയം, ദുൽഖർ തനിക്ക് ഏറെ പ്രിയപ്പെട്ട നടനാണെന്ന് പറഞ്ഞ വിജയ്, ദുൽഖറിനൊപ്പം ഒരു മൾട്ടിസ്റ്റാർ ചിത്രം ചെയ്യാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞിരുന്നു.

  Also Read: 'കാത്തിരുന്ന ആദ്യത്തെ കൺമണി ഇങ്ങെത്തി', മൃദുലക്കും യുവക്കും പെൺകുഞ്ഞ് പിറന്നു

  മഹാനടിയിൽ ഒരുമിച്ച് വന്നിരുന്നു. എന്നാൽ അത് കുറച്ചു മാത്രമായിരുന്നു. ഒരു മുഴുനീള മൾട്ടി സ്റ്റാർ ചിത്രം ചെയ്യണമെന്നാണ് ആഗ്രഹം. നേരത്തെ ഒരുമിച്ചൊരു ചിത്രം പ്ലാൻ ചെയ്തിരുന്നെങ്കിലും അത് നടക്കാതെ പോയെന്നും വിജയ് പറഞ്ഞു.

  'ഞാൻ ദുൽഖറിന്റെ വലിയ ആരാധകനാണ്. എനിക്ക് ഒരുമിച്ച് മൾട്ടി സ്റ്റാർ ചിത്രങ്ങൾ ചെയ്യാൻ താൽപ്പര്യമുള്ള ചുരുക്കം നടന്മാരിൽ ഒരാളാണ് ദുൽഖർ, മഹാനടിയിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. പക്ഷെ അത്തരത്തിലുള്ള ഒരു വേഷമല്ല മറിച്ച് പോലീസ് വേഷങ്ങളും കോമഡിയും ചെയ്യാനാണ് കൂടുതൽ താല്പര്യം,' വിജയ് ദേവരകൊണ്ട പറഞ്ഞു.

  Also Read: 'പുറത്തെ ജീവിതം മറക്കും, സ്വപ്‌നങ്ങളിൽ പോലും ബിഗ് ബോസ് വീടും മത്സരാർത്ഥികളും മാത്രമാകും'; അപർണ മൾബറി പറയുന്നു

  Recommended Video

  Tovino Thomas: ടോവിനോയെ തല്ലുമാലയാക്കി ജനം, ഒടുവിൽ കൂട്ടിൽ കേറി ഒളിക്കുന്ന കണ്ടോ | *

  കരൺ ജോഹറിന്റെ നിർമാണ കമ്പനിയായ ധർമ പ്രൊഡക്ഷൻസാണ് ലൈഗർ നിർമ്മിക്കുന്നത്. ഈ പാൻ-ഇന്ത്യ. മിക്സഡ് മാർഷ്യൽ ആർട്‍സ് താരമായാണ് വിജയ് ദേവെരകൊണ്ട ലൈഗറില്‍ വേഷമിടുന്നത്. ചിത്രം ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് പ്രദര്‍ശനത്തിന് എത്തുക.

  തമിഴിലും കന്നഡയിലും മലയാളത്തിലും ചിത്രം മൊഴിമാറ്റിയും പ്രദര്‍ശനത്തിന് എത്തും. കേരളത്തിൽ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്. വിജയ് ദേവെരകൊണ്ടയുടെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ലൈഗര്‍'. സംവിധാകൻ പുരി ജഗനാഥ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

  Read more about: vijay deverakonda
  English summary
  Viral: Actor Vijay Deverakonda talks about Mammootty, Mohanlal and says he want to work with Dulquer Salman
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X