വിജയോട് അന്ന് യെസ് പറയാതിരുന്നത് ഇന്നും ആളുകൾ ചോദിക്കാറുണ്ട്; അന്ന് അദ്ദേഹം പോപ്പുലർ അല്ല; അഞ്ജു അരവിന്ദ്

മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിയിട്ടുള്ള നടിയാണ് അഞ്ജു അരവിന്ദ്. മലയാളം, തമിഴ്, കന്നഡ ഭാഷകളിലെയെല്ലാം ശ്രദ്ധേയ സിനിമകളുടെ ഭാഗമാകാൻ അഞ്ജുവിന് കഴിഞ്ഞു. ദോസ്ത്, അഴകിയ രാവണൻ, സ്വപ്നലോകത്തെ ബാലഭാസ്കർ, കല്യാണപ്പിറ്റേന്ന് തുടങ്ങിയ സിനിമളിലെ അഞ്ജുവിന്റെ വേഷങ്ങൾ പ്രേക്ഷകർക്ക് ഇന്നും ഓർത്തിരിക്കുന്നവയാണ്. തമിഴിൽ വിജയ്, രജനീകാന്ത് എന്നിവർക്കൊപ്പമെല്ലാം അഭിനയിക്കാനുള്ള ഭാഗ്യവും അഞ്ജുവിന് ഉണ്ടായിട്ടുണ്ട്.

എന്നാൽ ഇടക്കാലത്ത് സിനിമകൾ വിട്ട് കൂടുതലും സീരിയലിലേക്ക് താരം ശ്രദ്ധകേന്ദ്രീകരിച്ചിരുന്നു. ഇപ്പോൾ സീരിയലിനൊപ്പം സിനിമകളിലും സജീവമാവുകയാണ് അഞ്ജു. അതിനിടെ മാസ്റ്റർ ബിൻ ചാനലിന് നൽകിയ താരത്തിന്റെ പുതിയ അഭിമുഖവും ശ്രദ്ധനേടുകയാണ്. സിനിമ വിട്ട് സീരിയലിലേക്ക് പോയതിനെ കുറിച്ചും വിജയുടെ നായികയായി അഭിനയിച്ചതിനെ കുറിച്ചും അഭിമുഖത്തിൽ അഞ്ജു മനസുതുറന്നു.

anju aravind

സീരിയലിലേക്ക് പോയതിൽ തനിക്കൊരു വിഷമവുമില്ലെന്ന് അഞ്ജു പറയുന്നു. 'വരുന്ന സിനിമകളെല്ലാം ചെയ്യുന്നുണ്ട്. അവസാനമായി ആന്റോ ജോസഫിന്റെ മരതകം എന്ന സിനിമയിലാണ് അഭിനയിച്ചത്. ബിബിൻ ജോർജ്, വിഷ്ണു ഉണികൃഷ്ണൻ, സനുഷ, ജഗദീഷ് ഏട്ടൻ എന്നിവരൊക്കെയുണ്ട്. ജഗദീഷേട്ടന്റെ ഭാര്യയുടെ വേഷമാണ് ഞാൻ ചെയ്യുന്നത്. നല്ലൊരു കഥാപാത്രമാണ്. ഞാൻ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ്. ഒരുപാട് പ്രതീക്ഷയുണ്ട്. അതുകൊണ്ട് തന്നെ സിനിമ ഞാൻ മിസ് ചെയ്യുന്നില്ല. വരാനുള്ള നമുക്ക് വരും', അഞ്ജു പറയുന്നു.

ഇതുവരെ ഒരാളോടും അവസരം ചോദിച്ച് പോയിട്ടില്ല. പക്ഷേ അത് ചെയ്യണം. അതാണ് താൻ അനുഭവങ്ങളിൽ നിന്ന് മനസ്സിലാക്കിയിട്ടുള്ളത്. എന്നാൽ അപ്രോച്ച് ചെയ്യണ്ടത് എങ്ങനെയാണെന്ന് അറിയില്ല. അക്കാര്യത്തിൽ താൻ ഇപ്പോഴും കുട്ടിയാണെന്നും അഞ്ജു പറഞ്ഞു. തുടർന്ന് തമിഴിലെ ആദ്യ സിനിമയിൽ തന്നെ വിജയുടെ നായികയാകാൻ കഴിഞ്ഞതിനെ കുറിച്ചും അഞ്ജു സംസാരിച്ചു. അവിചാരിതമായാണ് താൻ ആ സിനിമയിലേക്ക് എത്തിയതെന്ന് താരം പറഞ്ഞു.

'ഗുരുവായൂരിൽ ഞാൻ പാർവതി പരിണയം സിനിമയുടെ ഷൂട്ടിൽ ആയിരിക്കുമ്പോൾ അവിടെ മറ്റൊരു ഫോട്ടോഷൂട്ടിന് വന്നതാണ് ആ സിനിമയുടെ നിർമ്മാതാക്കൾ. അപ്പോൾ എന്നെ കണ്ടു എന്റെയൊരു ഫോട്ടോ എടുത്തുകൊണ്ട് പോയി. പിന്നീടാണ് സംവിധായകൻ വിക്രമൻ സാർ സെലക്ട് ചെയ്തു എന്ന് പറഞ്ഞ് എന്നെ വിളിക്കുന്നത്. അങ്ങനെയാണ് പൂവേ ഉനക്കാഗ എന്ന എന്റെ ആദ്യ തമിഴ് സിനിമ ചെയ്യുന്നത്',

'കുറച്ചു പേർക്ക് ഒക്കെ ഞാൻ അതിൽ അഭിനയിച്ചത് അറിയാം. ഒരു കോളേജിൽ ഷൂട്ടിന് പോയപ്പോൾ ഇളയദളപതി വിജയുടെ നായികയാണെന്ന് പറഞ്ഞ് ഒരുപാട് പേർ ഫോട്ടോ എടുക്കാൻ വന്നു. രജനീകാന്തിന്റെ സഹോദരി ആയിട്ടൊക്കെ അഭിനയിച്ചിട്ടുണ്ടല്ലേ എന്നെല്ലാം പലരും ചോദിച്ചു. അതെനിക്ക് നല്ല അനുഭവം ആയിരുന്നു',

anju aravind

'ഞാൻ വിജയിക്ക് ഒപ്പം അഭിനയിക്കുമ്പോൾ വിജയ് അത്ര പോപ്പുലർ അല്ല. ഞങ്ങളുടെ സിനിമ ഇറങ്ങിയതിന് പിന്നാലെയാണ് വിജയുടെ ഗ്രാഫ് വളരുന്നത്. അതിനു മുൻപ് ചില പടങ്ങൾ നന്നായി ഓടിയിരുന്നു. എന്നാൽ ഈ പടം അത്ര ഹിറ്റാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. തമിഴിൽ ഒരു പടം ചെയ്യാൻ പോകുന്നു എന്നല്ലാതെ ഞാൻ അതിന് വലിയ പ്രാധാന്യം കൊടുത്തിരുന്നില്ല. പക്ഷേ ദൈവം അത് വലിയ ഹിറ്റാക്കി. നൂറ് ദിവസം ഓടിയതിന്റെ വലിയ ആഘോഷങ്ങളൊക്കെ നടന്നു',

'വിജയ് എന്നെ പ്രണയിക്കുന്നു. പക്ഷേ അതറിയാതെ ഞാൻ മറ്റൊരാളെ പ്രണയിക്കുന്നത് ആയിരുന്നു കഥ. അതിൽ ഞാൻ വിജയോട് യെസ് പറയാതിരുന്നത് ഇന്നും ആളുകൾ ചോദിക്കാറുണ്ട്. ചെന്നൈയിൽ പോയാൽ ഇപ്പോഴും ആളുകൾ ഈ സിനിമ വെച്ചാണ് എന്നെ ഓർമ്മിക്കുന്നത്. അവരൊന്നും മറന്നിട്ടില്ല. ഇപ്പോഴും ആ സിനിമ ചർച്ച ചെയ്യപ്പെടുന്നതൊക്കെ വലിയ ഭാഗ്യമാണ്', അഞ്ജു അരവിന്ദ് പറഞ്ഞു.

More from Filmibeat

Read more about: anju aravind
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X