'നല്ല കുടുംബിനിയോ അത് എന്താണ്? അതൊക്കെ അളക്കാന്‍ ചേട്ടന്‍ ആരാണ്?'; വിമർശകന്റെ വായടപ്പിച്ച് അനുമോൾ

ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാള സിനിമയിൽ തന്റേതായൊരു ഇടം കണ്ടെത്തിയ നടിയാണ് അനുമോൾ. കരിയറിന്റെ ആദ്യകാലം മുതൽ തന്നെ കലാമൂല്യമുള്ള നിരവധി സിനിമകളുടെ ഭാഗമാകാനും വ്യത്യസ്തമാർന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാനും അനുമോൾക്ക് സാധിച്ചു. മലയാളത്തിന് പുറമെ തമിഴിലും അനുമോൾ തിളങ്ങിയിട്ടുണ്ട്. തമിഴിലൂടെ ആയിരുന്നു അനുമോളുടെ തുടക്കവും. പിന്നീടാണ് മലയാളത്തിലേക്ക് എത്തുന്നത്.

തുടർന്ന് ചായില്യം, വെടിവഴിപാട്, അകം, റോക്‌സ്‌റ്റാർ, അമീബ, ഞാൻ, പദ്മിനി, ഉടലാഴം, തുടങ്ങിയ ഒരുപിടി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചാണ് അനുമോൾ സിനിമാ പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. അടുത്തിടെയായി വെബ് സീരീസുകളിലൊക്കെ സജീവമാണ് താരം. ഈയ്യടുത്ത് ഇറങ്ങിയ അയലി എന്ന തമിഴ് സീരീസിലൂടെ അനുമോൾക്ക് വലിയ പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു.

anumol

സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് അനുമോൾ. അനുയാത്ര എന്ന പേരിലുള്ള അനുവിന്റെ യൂട്യൂബ് ചാനല്‍ ആരാധകര്‍ക്കിടയില്‍ ഹിറ്റായിരുന്നു. തന്റെ സിനിമാ വിശേഷങ്ങളൊക്കെ അനുമോൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. അതേസമയം സിനിമയിലെന്ന പോലെ ജീവിതത്തിലും ശക്തയായ സ്ത്രീയാണ് അനുമോൾ. തന്റെ അഭിപ്രായങ്ങളും നിലപാടുകളും തുറന്നു പറയാൻ താരം മടികാണിക്കാറില്ല. പലപ്പോഴും ഇത്തരത്തിൽ‌ അനുമോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്.

ഇപ്പോഴിതാ തന്റെ നിലപാടുകളെ വിമർശിച്ച് എത്തിയവർക്ക് അനുമോൾ നൽകിയ മറുപടിയാണ് സമൂഹ മാധ്യമത്തിൽ ചർച്ചയാക്കുന്നത്. അടുത്തിടെ ധന്യ വര്‍മയുമായുള്ള അഭിമുഖത്തിൽ താരം പറഞ്ഞ കാര്യങ്ങളെ വിമർശിച്ച് രംഗത്തെത്തിയവർക്കാണ് അനുമോൾ സോഷ്യൽ മീഡിയയിൽ മറുപടി നൽകിയത്. അഭിമുഖത്തിന്റെ ചില ഭാഗങ്ങൾ അനുമോൾ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിരുന്നു.

പെണ്‍കുട്ടികള്‍ വിവാഹത്തേക്കുറിച്ച് കേട്ടാണ് വളരുന്നതെന്ന് താരം അഭിമുഖത്തില്‍ പറയുന്നത്. ചെറുപ്പത്തിലെ എന്ത് ചോദിച്ചാലും കല്യാണം കഴിച്ചിട്ട് ഭര്‍ത്താവ് സമ്മതിക്കുകയാണെങ്കില്‍ അത് ചെയ്‌തോളൂ എന്നാണ് വീട്ടുകാർ പറയാറുള്ളത്. ഭര്‍ത്താവായാല്‍ രണ്ട് തല്ലിയാലും കുഴപ്പമില്ല എന്നൊക്കെ കേട്ടാണ് നമ്മള്‍ വളരുന്നത് എന്നായിരുന്നു അനുമോളുടെ വാക്കുകൾ. അതിനു താഴെയാണ് വിമര്‍ശിച്ചുകൊണ്ട് ഒരു വിഭാഗം എത്തിയത്.

anumol

'ഒരു കുടുംബം നല്ല രീതിയില്‍ കൊണ്ടുപോകുന്നത് സ്ത്രീയുടെ കഴിവാണ്. അതിനു കഴിയില്ല എന്ന പരാജയ ബോധം ഉള്ളവര്‍ ഇതുപോലെ പല ഞൊട്ടി ഞായങ്ങളും പറയും' എന്നായിരുന്നു ഒരാളുടെ വിമര്‍ശം. "അത് മാത്രം അല്ലല്ലോ കഴിവ്. കല്യാണം കഴിച്ചാലും ഇല്ലെങ്കിലും സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാന്‍ പറ്റുന്നു എന്നുള്ളതല്ലേ കാര്യം? കുടുംബം നല്ല രീതിയില്‍ കൊണ്ടുപോവുന്നത് സ്ത്രീയുടെ മാത്രം കഴിവല്ല. സ്ത്രീകളും പുരുഷന്മാരും കുട്ടികളും എല്ലാവരും നല്ല രീതിയില്‍ ആയാലേ കുടുംബം നന്നാവൂ. അല്ലാതെ സ്ത്രീയുടെ മാത്രം കഴിവ് അല്ല" എന്നാണ് അനുമോള്‍ മറുപടി നല്‍കിയത്.

'അതൊക്കൊ നല്ല കുടുംബിനികള്‍ക്ക് പറഞ്ഞതാ നീ അതൊന്നു നോക്കണ്ട'. എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. നല്ല കുടുംബിനിയോ അത് എന്താണ്? അതൊക്കെ അളക്കാന്‍ ചേട്ടന്‍ ആരാണ്? എന്നാണ് കമന്റിന് താഴെ താരം മറുപടി നല്‍കിയത്. ലാസ്റ്റ് വീട്ടില്‍ തന്നെ ഇരിക്കും എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ഇതിനു താരം മറുപടി നല്‍കി. അത് നല്ലത് അല്ലേ? സന്തോഷം എവിടെ ആണുള്ളത് അവിടെ നില്‍ക്കണം എന്നായിരുന്നു അനുമോളുടെ മറുപടി. നിരവധിപേർ അനുമോളുടെ വാക്കുകൾക്കും മറുപടികൾക്കും കയ്യടിക്കുന്നുണ്ട്.

Read more about: anumol
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X