For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കല്യാണിക്കൊപ്പമുള്ള സിനിമ?; മകളുടെ സിനിമാ പ്രവേശത്തിനെ കുറിച്ച് ബിന്ദു പണിക്കർ പറഞ്ഞത്!

  |

  മലയാള സിനിമയിലെ ഹാസ്യ നായികമാരിൽ മുൻനിരയിൽ ഉള്ള നടിയാണ് ബിന്ദു പണിക്കർ. കോമഡി വേഷങ്ങൾക്ക് പുറമെ ക്യാരക്ടർ റോളുകളിലും തിളങ്ങാൻ ബിന്ദു പണിക്കർക്ക് സാധിച്ചിട്ടുണ്ട്. ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്.

  1992 ൽ സിബി മലയിൽ സംവിധാനം ചെയ്ത കമലദളത്തിലൂടെയാണ് ബിന്ദു പണിക്കർ സിനിമാ ലോകത്തേക്ക് എത്തുന്നത്. പിന്നീട് ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു. ബിന്ദു പണിക്കരുടെ ഭർത്താവ് സായികുമാറും പ്രേക്ഷകരുടെ ഇഷ്ട താരമാണ്.

  Also Read: ജയറാമിന്റെ നായികയായി രമ്യ നമ്പീശനെ കൊണ്ടുവന്നത് അതുകൊണ്ടാണ്; ആനച്ചന്തം സിനിമയെ കുറിച്ച് നിർമാതാവ്

  സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിലും ബിന്ദു പണിക്കരുടെ മകൾ കല്യാണിയും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. ബിന്ദു പണിക്കരുടെ ആദ്യ ഭർത്താവിലുള്ള മകളാണ് കല്യാണി. അദ്ദേഹത്തിന്റെ മരണ ശേഷം 2009 ലാണ് ബിന്ദു പണിക്കർ സായികുമാറിനെ വിവാഹം കഴിച്ചത്.

  സോഷ്യൽ മീഡിയയിലൂടെയാണ്‌ മകൾ കല്യാണി ശ്രദ്ധനേടിയത്. അമ്മയ്‌ക്കൊപ്പമുള്ള കല്യാണിയുടെ ഡബ്‌സ്മാഷ് വീഡിയോ വൈറലായി മാറിയിരുന്നു. നല്ല നർത്തകി കൂടിയായ കല്യാണിയുടെ റീലുകളും ഇപ്പോൾ ഏറെ ശ്രദ്ധനേടാറുണ്ട്. ഒരിക്കല്‍ നടി മഞ്ജു വാര്യര്‍ക്കൊപ്പം കോളേജില്‍ കല്യാണി ഡാന്‍സ് കളിക്കുന്ന വീഡിയോ വലിയ തരംഗമായിരുന്നു.

  Also Read: 'ആ സമയത്ത് ഏറ്റവും കൂടുതൽ വിഷമിച്ചത് ഡാഡിയെ ഓർത്ത്'; കൊല്ലം അജിത്തിന്റെ മകളുടെ സ്വപ്നം സഫലമായപ്പോൾ‌!

  ഡാൻസിലും അഭിനയത്തിലും ഒക്കെ തിളങ്ങുന്ന കല്യാണി എന്നാണ് സിനിമയിലേക്ക് എന്നാണ് ആരാധകരും ചോദിക്കുന്നത്. ഇപ്പോഴിതാ, മകളുടെ സിനിമാ പ്രവേശത്തെ കുറിച്ച് ബിന്ദു പണിക്കർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. മമ്മൂട്ടി നായകനാകുന്ന റോഷാക്ക് എന്ന ബിന്ദു പണിക്കരുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ബിഹൈൻഡ് വുഡ്‌സ് എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ മകളോടൊപ്പമുള്ള സിനിമ എപ്പോഴാണെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ബിന്ദു പണിക്കർ.

  മകളുമായി സിനിമ ചെയ്യുന്നതിനെ കുറിച്ചൊന്നും ആലോചിച്ചിട്ടില്ല എന്നാണ് ബിന്ദു പണിക്കർ പറഞ്ഞത്. 'അതേക്കുറിച്ചൊന്നും ആലോചിച്ചിട്ടേയില്ല. അവള്‍ പഠിക്കാന്‍ പോയിരിക്കുകയാണ്. ഇതേ ചോദ്യം പലരും ചോദിച്ചിട്ടുണ്ട്. പഠനമാണല്ലോ ആദ്യം വേണ്ടത്. അത് നടക്കട്ടെ,' എന്നായിരുന്നു ബിന്ദു പണിക്കരുടെ മറുപടി. പഠനത്തിനായി കഴിഞ്ഞ മാസമാണ് കല്യാണി യുകെയിലേക്ക് പോയത്.

  Also Read: 'തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ധൈര്യമായി ഇരിക്കാമല്ലോ, മനസമാധാനത്തോടെ ഉറങ്ങുന്നവരാണ് ഞാനും ദിലീപും'; നാദിർഷ!

  കല്യാണി സുഹൃത്തുകൾക്ക് ഒപ്പം ചെയ്യുന്ന ഡാൻസ് വീഡിയോകൾ അതിവേഗം വൈറലാകാറുണ്ട്. മകളുടെ വീഡിയോകൾ കാണാനായി മാത്രം താൻ ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങിയിട്ടുണ്ടെന്നും അല്ലാതെ മറ്റു സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഒന്നും തനിക്ക് ഇല്ലെന്നും ബിന്ദു പണിക്കർ അഭിമുഖത്തിൽ പറയുന്നുണ്ട്.

  തന്നെ കാണുമ്പോൾ പലരും കല്യാണിയുടെ അമ്മയല്ലേ എന്നാണ് ചോദിക്കുന്നത്. അതും ഞാന്‍ എന്‍ജോയ് ചെയ്യുന്നുണ്ട്. ഇപ്പോഴത്തെ കുട്ടികളൊക്കെ അങ്ങനെയാണ് ചോദിക്കുന്നതെന്നും ബിന്ദു പണിക്കർ പറഞ്ഞു.
  അതേസമയം, ഒരു രസകരമായ സംഭവം പങ്കുവച്ചു കൊണ്ടാണ് താൻ ഫെയ്‌സ്‌ബുക്കിൽ ഇല്ലെന്ന് ബിന്ദു പണിക്കർ പറഞ്ഞത്.

  'മുന്‍പൊരിക്കല്‍ ക്യാമറാമാൻ ആനന്ദക്കുട്ടേട്ടന്‍ എന്നോട് ബിന്ദു ഫേസ്ബുക്കിലില്ലേയെന്ന് ചോദിച്ചിരുന്നു. ഇന്ത്യാടുഡേയൊക്കെ പോലെ എന്തെങ്കിലും ബുക്കായിരിക്കും അതെന്നായിരുന്നു ഞാന്‍ കരുതിയത്. അതേത് ബുക്കാണെന്നായിരുന്നു ഞാന്‍ ചോദിച്ചത്. ചോദിച്ചതേ ഓര്‍മ്മയുള്ളൂ, അവിടെ ഭയങ്കര ചിരിയായിരുന്നു. ബിന്ദു കമലദളത്തില്‍ തന്നെ നില്‍ക്കുകയാണ് എന്നറിഞ്ഞില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നെയാണ് ഞാന്‍ ഒരു ഫ്രണ്ടിനോട് ചോദിച്ചത്. നോക്കുമ്പോള്‍ എന്റെ പേരില്‍ അക്കൗണ്ടുണ്ട്. സത്യത്തില്‍ ഞാന്‍ അതിലില്ല, വേറെ ആരോ ആണ്,' ബിന്ദു പണിക്കർ പറഞ്ഞു.

  Read more about: bindu panicker
  English summary
  Viral: Actress Bindu Panicker Opens Up About Daughter Kalyani's Entry To Film Industry - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X