For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ ദിവസങ്ങൾ ജീവിതത്തിൽ നിന്ന് മായ്ച്ചു കളയണം; ഏറ്റവും വേദനിച്ച സമയത്തെ കുറിച്ച് ജോമോൾ

  |

  മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ജോമോൾ. ഇപ്പോൾ സിനിമകളിൽ സജീവമല്ലെങ്കിലും
  താരത്തോടുള്ള പ്രേക്ഷകരുടെ ഇഷ്ടത്തിന് ഒരു കുറവും വന്നിട്ടില്ല. ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ കുട്ടി ഉണ്ണിയാർച്ചയായാണ് ജോമോൾ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് അനഘ, മൈ ഡിയർ മുത്തച്ഛൻ എന്നീ ചിത്രങ്ങളിലും ബാലതാരമായി അഭിനയിച്ചു.

  ജയറാം നായകനായ സ്‌നേഹം എന്ന ചിത്രത്തിലൂടെ നായികാ വേഷങ്ങൾ ചെയ്യാൻ ആരംഭിച്ച ജോമോൾ എന്ന് സ്വന്തം ജാനകിക്കുട്ടിയിലൂടെ മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി. ഒപ്പം ദേശീയ അവാർഡിൽ പ്രത്യേക പരാമർശവും സ്വന്തമാക്കി. തുടർന്ന് നിറം, ദീപസ്തംഭം മഹാശ്ചര്യം, മയിൽപ്പീലിക്കാവ്, പഞ്ചാബി ഹൗസ്, ചിത്രശലഭം തുടങ്ങിയ ചിത്രങ്ങളിലൂടെ ജോമോൾ മലയാളികൾക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു.

  Also Read: 'അയാൾ അയേൺ ബോക്സ് വെച്ച് അടിച്ചപ്പോൾ തലയ്ക്ക് പരിക്കേറ്റ് രക്തം വന്നു, സ്റ്റിച്ചിട്ടു'; മഞ്ജു വാര്യർ!

  വിവാഹ ശേഷം സിനിമകളിൽ നിന്ന് മാറി നിന്ന ജോമോൾ ടെലിവിഷൻ സീരിയലുകളിലൂടെ അഭിനയത്തിൽ സജീവമായി നിന്നിരുന്നു. ഇടയ്ക്ക് അതിൽ നിന്നും ഇടവേളയെടുത്ത താരം ഇപ്പോൾ വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ട് ഉണ്ട്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യാൻ ഒരുങ്ങുന്ന മുറ്റത്തെ മുല്ല എന്ന സീരിയലിൽ ജോമോളും ഒരു കഥാപാത്രമായി എത്തുമെന്നാണ് വിവരം.

  അടുത്തിടെ അമൃത ടിവിയിലെ റെഡ് കാർപെറ്റ് എന്ന പരിപാടിയിൽ ജോമോൾ പങ്കെടുത്തിരുന്നു. ഷോയിൽ തനറെ വിശേഷങ്ങൾ പങ്കുവച്ച താരം, തന്റെ ജീവിതത്തില്‍ ഒരിക്കല്‍ കൂടെ വേണം എന്ന് ആഗ്രഹിയ്ക്കുന്ന ദിവസത്തെ കുറിച്ചും, തന്റെ ജീവിതത്തില്‍ നിന്ന് മായ്ച്ചു കളയാൻ ആഗ്രഹിക്കുന്ന ദിവസത്തെ കുറിച്ചും സംസാരിച്ചിരുന്നു.

  Also Read: ‌പ്രസവത്തിന്റെ ഒരാഴ്ച മുമ്പും ഷൂട്ടിം​ഗ്, മറ്റ് വരുമാനമില്ലായിരുന്നു; തിക്താനുഭവങ്ങളെക്കുറിച്ച് ഉർ‌വശി

  ഷോയിൽ നടിയും സുഹൃത്തുമായ അഭിരാമിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ജോമോള്‍. 'തന്റെ ജീവിതത്തില്‍ ഒരിക്കല്‍ കൂടെ സംഭവിച്ചിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിക്കുന്ന ദിവസത്തെ കുറിച്ചും, ആ ദിവസം എന്റെ ജീവിതത്തില്‍ സംഭവിച്ചില്ലായിരുന്നെങ്കില്‍ എന്ന് കരുതി മായ്ച്ചു കളയാന്‍ ആഗ്രഹിക്കുന്ന ദിവസത്തെ കുറിച്ചും പറയാമോ' എന്നായിരുന്നു അഭിരാമിയുടെ ചോദ്യം.

  തന്റെ ജീവിതത്തിൽ ഒരിക്കൽ കൂടെ വേണമെന്ന് ആഗ്രഹിക്കുന്ന ദിവസങ്ങൾ നിരവധിയുണ്ട് എന്നാൽ അതിൽ പെട്ടെന്ന് തോന്നുന്ന ഒന്ന് ദേശീയ അവാര്‍ഡ് ലഭിച്ച ദിവസമാമെന്നാണ് ജോമോൾ പറഞ്ഞത്. ജാനകി കുട്ടി എന്ന സിനിമയിലെ അഭിനയത്തിന് പുരസ്‌കാരം വാങ്ങുമ്പോള്‍ അത്‌ എത്രത്തോളം വലിയ പുരസ്‌കാരമാണെന്ന് തിരിച്ചറിയാനുള്ള പക്വത തനിക്കില്ലായിരുന്നു. ഇന്നാണെങ്കില്‍, ഒരിക്കല്‍ കൂടെ കിട്ടിയിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു എന്നാണ് താരം പറഞ്ഞത്.

  Also Read: 'ജീവിതത്തിലെ മറക്കാനാവാത്ത ദിവസം', എന്നെ സ്നേഹിച്ചവരെ അവസാന ശ്വാസം വരെ മറക്കില്ലെന്ന് റോബിൻ

  ജീവിതത്തിൽ നിന്ന് മായ്ക്കാൻ ആഗ്രഹിക്കുന്ന ദിവസത്തെ കുറിച്ച് ചോദിച്ചപ്പോൾ അച്ഛന് വയ്യാതെയായ സമയമാണ് ജോമോൾ പറഞ്ഞത്.' എന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിവസം അച്ഛന് അസുഖം അധികമായ ആ ഒരു ആഴ്ച കാലമാണ്. പല സമയത്തും എന്റെ ഡാഡി വയ്യാതെയായി ആശുപത്രിയില്‍ അഡ്മിറ്റ് ആയിട്ടുണ്ട്. ഡാഡിയ്ക്ക് കാര്‍ഡിയാക് അറസ്റ്റ് ആയ ദിവസം. അതിന്റെ തലേ ദിവസം ഞങ്ങള്‍ എല്ലാവരും ഒരുമിച്ചിരുന്ന് ഒരുപാട് സന്തോഷിച്ചിരുന്നു. അന്ന് അച്ഛന് നെഞ്ചിലും ബാക്കിലും എല്ലാം വേദന പോലെ വന്നിരുന്നു. ആശുപത്രിയില്‍ പോകാം എന്ന് പറഞ്ഞപ്പോള്‍ ഗ്യാസ് ആണ് എന്ന് പറഞ്ഞു.'

  'അന്ന് രാത്രി തന്നെ ഞാന്‍ കോഴിക്കോട് നിന്ന് (അപ്പോള്‍ അച്ഛനും അമ്മയും അവിടെയായിരുന്നു) കൊച്ചിയിലേക്ക് വന്നു. പന്ത്രണ്ട് മണിയായപ്പോഴേക്കും കൊച്ചിയിലെത്തി. വെളുപ്പിന് നാല് മണിയ്ക്ക് കോള്‍ വന്നു. ഞാന്‍ നന്നായി ക്ഷീണിച്ചു കിടക്കുകയായിരുന്നു. എന്റെ ഭര്‍ത്താവ് ആണ് ഫോണ്‍ എടുത്തത്. ഡാഡിയ്ക്ക് കാര്‍ഡിയക് അറസ്റ്റ് ആണ് എന്ന് പറഞ്ഞു. അപ്പോള്‍ തന്നെ നേരെ കോഴിക്കോട്ടേക്ക് തന്നെ മടങ്ങി വന്നു. ഡാഡി വെന്റിലേറ്ററിലായിരുന്നു. ആ ഒരാഴ്ച ജീവിതത്തില്‍ ഏറ്റവും മോശപ്പെട്ടതാണ്,' ജോമോൾ പറഞ്ഞു.

  Also Read: എല്ലാവരും കയ്യടിക്കുമ്പോള്‍ അമ്മ കരയുകയായിരുന്നു, അച്ഛന്‍ വന്ന് എന്റെ കാല് വാങ്ങി: സുധ ചന്ദ്രന്‍

  2022 ൽ ആയിരുന്നു ജോമോളുടെ വിവാഹം. ചന്ദ്രശേഖരൻ പിള്ളയെ വിവാഹം ചെയ്ത താരം ഹിന്ദു മതം സ്വീകരിച്ച് ഗൗരി ചന്ദ്രശേഖർ എന്ന് പേര് മാറ്റിയിരുന്നു. യാഹുവിൽ കൂടിയാണ് ചന്ദ്രശേഖറിനെ ജോമോൾ കണ്ടുമുട്ടിയത്. നല്ല സുഹൃത്തുകളായി മാറിയ ശേഷം ആണ് ഇരുവരും പ്രണയത്തിലായതും വിവാഹം കഴിച്ചതും. രണ്ടു പെൺകുട്ടികളാണ് ഇവർക്കുള്ളത്.

  Read more about: jomol
  English summary
  Viral: Actress Jomol opens up about the day she wanted erase from her life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X