'എനിക്ക് ലേഡി സൂപ്പർസ്റ്റാർ ഉർവശി തന്നെയാണ്; അവരെന്തും പറയും, ഞാൻ 24 പ്രാവശ്യം ഡിവോഴ്‌സായെന്ന് പറഞ്ഞില്ലേ!'

മലയാളികൾക്ക് സുപരിചിതയാണ് നടി മഞ്ജു പിള്ള. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെ ഒരുപോലെ തിളങ്ങിയിട്ടുണ്ട് നടി. തട്ടീം മുട്ടി എന്ന പരമ്പരയിലൂടെ ജനപ്രീതി നേടിയ മഞ്ജു പിള്ള ഇന്ന് ക്യാരക്ടർ റോളുകളിൽ തിളങ്ങി നിൽക്കുകയാണ്. കൽപന, കെപിഎസി ലളിത തുടങ്ങിയ നടിമാരുടെ പകരക്കാരി ആയി മഞ്ജു പിള്ള ഇനി ഉയർന്ന് വരുമെന്നാണ് സിനിമാ ആസ്വാദകരുടെ നിരീക്ഷണം. ​

അടുത്തിടെ മഞ്ജു പിള്ള ചെയ്ത ഹോം എന്ന ചിത്രത്തിലെയും ടീച്ചർ എന്ന സിനിമയിലെയും കഥാപാത്രങ്ങൾ ഏറെ ശ്രദ്ധനേടിയിരുന്നു. ഹോം മഞ്ജു പിള്ളയുടെ കരിയറിൽ വഴിത്തിരിവായി മാറുകയായിരുന്നു. അതിന് ശേഷമാണു കൂടുതൽ അവസരങ്ങൾ നടിയെ തേടി എത്തിയത്.

ഉർവശിയെ പുകഴ്‌ത്താൻ മഞ്ജു വാര്യരെ കുത്തി പറയുന്നത് എന്തിനാണ്

അതേസമയം, സിനിമയിൽ സജീവമായി നിൽക്കുന്നതിനിടെ അടുത്തിടെ ചില വിവാദങ്ങളിലും മഞ്ജു പിള്ള പെട്ടിരുന്നു. ലേഡി സൂപ്പർ സ്റ്റാർ ഉർവശിയാണെന്ന മഞ്ജു പിള്ളയുടെ പരാമർശമാണ് വിവാദമായി മാറിയത്. ഉർവശിയെ പുകഴ്‌ത്താൻ മഞ്ജു വാര്യരെ കുത്തി പറയുന്നത് എന്തിനാണ് എന്നടക്കം ചോദ്യങ്ങളുമായി ആരാധകരും രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ, അതിനോടെല്ലാം പ്രതികരിക്കുകയാണ് നടി.

എനിക്ക് ലേഡി സൂപ്പർ സ്റ്റാർ ഉർവശി തന്നെ

തന്റെ വ്യക്തിപരമായ അഭിപ്രായമാണ് താൻ ആ അഭിമുഖത്തിൽ പറഞ്ഞതെന്ന് മഞ്ജു പിള്ള പറഞ്ഞു. ബിഹൈൻഡ്വുഡ് ഐസിന് നൽകിയ പുതിയ അഭിമുഖത്തിൽ ആണ് മഞ്ജു പിള്ള ഇക്കാര്യം പറഞ്ഞത്. തന്നെ കുറിച്ച് വന്ന വ്യാജ വാർത്തകളിലും നടി പ്രതികരിച്ചു. വിശദമായി വായിക്കാം.

'ഞാൻ എന്റെ അഭിപ്രായമാണ് അന്ന് പറഞ്ഞത്. ഞാൻ താരതമ്യം ചെയ്തിട്ടില്ല. ലേഡി സൂപ്പർ സ്റ്റാർ എന്ന് അവർ സ്വയം വിളിച്ചത് അല്ലല്ലോ. എനിക്ക് ലേഡി സൂപ്പർ സ്റ്റാർ ഉർവശി തന്നെയാണ്. അത് വിവാദമാക്കാൻ പറഞ്ഞതല്ല. എന്നോട് ഇത് എടുത്തു ചോദിച്ചത് കൊണ്ട് പറയുന്നു എന്ന് മാത്രം. നായികാ സ്ഥാനത്ത് നിന്ന് നോക്കിയിട്ട് പറയുന്നതാണ്,'

ദയവ് ചെയ്തു എന്നെ വെറുതെ വിട്ടേക്ക്

'അല്ലെങ്കിൽ ശാരദാമയും ഷീലമ്മയും ഒക്കെ സൂപ്പർ സ്റ്റാറുകൾ അല്ലേ. അവർ ഒക്കെ അന്നത്തെ സൂപ്പർ സ്റ്റാറുകൾ ആണ്. പക്ഷെ ഞാൻ പറഞ്ഞത് എന്റെ സൂപ്പർസ്റ്റാർ ഉർവശി ആണെന്ന് ആണ്. അങ്ങനെ നോക്കിയാൽ എനിക്ക് കൂടുതൽ ഇഷ്ടം കെപിഎസി ലളിതയെ ആണ്. പക്ഷെ നായികയല്ല,'

'എനിക്ക് ഇതിന് പുറകെ പോകാൻ സമയമില്ല. എനിക്കും പേഴ്സണലി ഒരുപാട് വിഷയങ്ങൾ ഉള്ള ആളാണ്. എന്റെ മോൾ ഇറ്റലിയിൽ എന്തെടുക്കുന്നു. എന്റെ അമ്മയുടെ ഒപ്പേറഷൻ കഴിഞ്ഞിട്ടേ ഉള്ളൂ. എന്നിങ്ങനെയുള്ള ഒരു നൂറുകൂട്ടം പ്രശ്നങ്ങൾക്ക് നടുവിൽ ആണ് ഞാൻ എന്നും, ദയവ് ചെയ്തു എന്നെ വെറുതെ വിട്ടേക്ക്' മഞ്ജു പിള്ള പറഞ്ഞു.

എനിക്ക് നല്ലൊരു കുടുംബം ഉണ്ടായിരുന്നു

നേരത്തെ ജീവിതത്തിലെ പ്രതിസന്ധികളെ കുറിച്ച് മഞ്ജു പിള്ള പറഞ്ഞിരുന്നു. എന്നാൽ ജീവിതത്തിൽ നിന്നുപോയി എന്ന് തോന്നിയ അവസ്ഥകൾ ഉണ്ടായിട്ടില്ലെന്ന് നടി അഭിമുഖത്തിൽ പറഞ്ഞു. ദൈവം സഹായിച്ച് അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ല. എനിക്ക് നല്ലൊരു കുടുംബം ഉണ്ടായിരുന്നു. നമുക്ക് എല്ലാത്തിനും ഓപ്‌ഷൻസ് ഇല്ലേ. നമ്മൾക്ക് നമ്മുടെ മനസ്സിനെ ആണ് ബോൾഡ് ആക്കി വയ്ക്കേണ്ടത്. അപ്പോൾ ആർക്കും നമ്മളെ തോൽപ്പിക്കാൻ കഴിയില്ല.

24 പ്രാവശ്യം എന്റെ വിവാഹമോചനം കഴിഞ്ഞു എന്നവർ പറഞ്ഞുണ്ടാക്കി

എന്റെ കൈയ്യിൽ ആണ് എന്റെ മനസ്സ്. ആത്മഹത്യയുടെ വക്കിൽ എത്തി പോയ നിമിഷങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും മഞ്ജു പിള്ള വ്യക്തമാക്കി. തന്റെ ബിസിനസിനെ കുറിച്ചും നടി സംസാരിച്ചു. ഞാൻ ഒരു ഒരു ഫാം ആണ് തുടങ്ങിയത്. സുജിത്തിന്റെ താത്പര്യം ആയിരുന്നു. എന്നാൽ ചില ഓൺലൈൻ മാധ്യമങ്ങൾ ആ വാർത്ത വളച്ചൊടിച്ചതാണ്. അവർ എന്തും പറയും. 24 പ്രാവശ്യം എന്റെ വിവാഹമോചനം കഴിഞ്ഞു എന്നവർ പറഞ്ഞുണ്ടാക്കിയില്ലേ എന്നും മഞ്ജു പിള്ള ചോദിക്കുന്നു.

Read more about: manju pillai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X