For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോശം സമയം!, എന്റെ സാഷ ഇപ്പോഴും ആശുപത്രിയിലാണ്, പ്രാർത്ഥിക്കണം; കാർ അപകടത്തിൽപ്പെട്ടെന്ന് രംഭ

  |

  തെന്നിന്ത്യ സിനിമാ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രംഭ. മലയാളികൾക്കും ഏറെ ഇഷ്ടമാണ് രംഭയെ. മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഭോജ്പുരി ഭാഷകളിലായി നൂറോളം ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് ചിത്രമായ ആ ഒക്കാട്ടി അടക്കു എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയിൽ എത്തുന്നത്. അതേവർഷം തന്നെ നടി മലയാളത്തിലും അരങ്ങേറ്റം കുറിക്കുകയായിരുന്നു. ഹരിഹരൻ സംവിധാനം ചെയ്ത സർഗ്ഗത്തിലാണ് ആദ്യമായി അഭിനയിച്ചത്.

  ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ മലയാളത്തിൽ നിന്ന് കൂടുതൽ അവസരങ്ങൾ തേടി എത്തുകയായിരുന്നു. ചെയ്തിരുന്നു. അതേവർഷം തന്നെ കമൽ സംവിധാനം ചെയ്ത ചമ്പക്കുളം തച്ചനെന്ന സിനിമയിലും രംഭ നായികയായി. പിന്നീട്, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളിലും രംഭ സജീവമാവുകയായിരുന്നു. പിന്നീട് 1998 ൽ മമ്മൂട്ടി ചിത്രമായ സിദ്ധാർഥയിൽ നായികയായാണ് മലയാളത്തിലേക്ക് തിരിച്ചെത്തിയത്.

  Also Read: മറ്റു താരങ്ങളെ പോലെയല്ല നയൻ‌താര, ജീവൻപോലെ അത് കൊണ്ടു നടക്കുന്നത് കണ്ടില്ലേ!; ആരാധകർ പറയുന്നു

  മലയാളത്തിൽ രംഭ ചെയ്ത മിക്ക സിനിമകളും ഹിറ്റായിരുന്നു. തിരിച്ചുവരവിൽ ക്രോണിക്ക് ബാച്ചിലർ, മയിലാട്ടം, കൊച്ചി രാജാവ്, പായും പുലി, കബഡി കബഡി, ഫിലിംസ്റ്റാർ തുടങ്ങിയ സിനിമകളിലാണ് രംഭ അഭിനയിച്ചത്. നടൻ വേഷങ്ങളിലും ഗ്ലാമറസ് വേഷങ്ങളിലുമെല്ലാം രംഭ തിളങ്ങിയിട്ടുണ്ട്. രംഭയുടെ ഡാൻസ് നമ്പറുൾക്ക് എല്ലാം പ്രത്യേക ഫാൻ ബേസാണ് ഉണ്ടായിരുന്നത്.

  അഭിനയത്തിന് പുറമെ നിർമ്മാണത്തിലേക്കും ഇറങ്ങിയിട്ടുണ്ട് രംഭ. 2003 ൽ പുറത്തിറങ്ങിയ ത്രീറോസ് എന്ന ചിത്രമായിരുന്നു നടി നിർമ്മിച്ചത്. ജ്യോതിക, ലൈല എന്നിവരായിരുന്നു ഈ ചിത്രത്തിൽ അഭിനയിച്ചത്.

  എന്നാൽ തെന്നിന്ത്യയൊട്ടാകെ വലിയ ആരാധകവൃന്ദമുണ്ടായിരുന്ന നടി വിവാഹത്തോടെ അഭിനയവും മോഡലിങുമെല്ലാം അവസാനിപ്പിച്ചിരുന്നു. 2010 ൽ ആണ് രംഭ വിവാഹിതയായത്. മൂന്ന് മക്കളാണ് രംഭയ്ക്കുള്ളത്. കുടുംബത്തോടൊപ്പം കാനഡയിലാണ് നടി താമസിക്കുന്നത്. ബിസിനസുകാരനായ ഇന്ദ്രന്‍ പത്മനാഭനെയാണ് രംഭ ജീവിത പങ്കാളിയാക്കിയത്.

  സോഷ്യൽ മീഡിയയിൽ സജീവമായ രംഭ തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, രംഭ പങ്കുവച്ച ഒരു പോസ്റ്റ് ആരാധകരിൽ നോവുണർത്തുകയാണ്. മക്കളെ സ്‌കൂളില്‍ നിന്നും വിളിക്കാനായി പോയപ്പോൾ തങ്ങളുടെ കാര്‍ അപകടത്തില്‍പ്പെട്ടെന്നും മകള്‍ ആശുപത്രിയിലാണെന്നും, എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും പറഞ്ഞെത്തിയിരിക്കുകയാണ് രംഭ.

  Also Read: വീട്ടിൽത്തന്നെ ഒരു താമര ഇല്ലേയെന്ന് ലാൽ ജോസ്; നീലത്താമരയിൽ കീർത്തി അഭിനയിക്കാത്തതിനെക്കുറിച്ച് മേനക

  'കുട്ടികളെ സ്‌കൂളിൽ നിന്ന് കൂട്ടിക്കൊണ്ടു വരുന്ന വഴിയിൽ ഞങ്ങളുടെ കാറിൽ മറ്റൊരു കാർ വന്നിടിച്ചു. ഞാനും കുട്ടികളും എന്റെ മുത്തശ്ശിയുമായിരുന്നു കാറിലുണ്ടായിരുന്നത്. ഞങ്ങൾ എല്ലാവരും നിസ്സാര പരിക്കുകളോടെ സുരക്ഷിതരാണ്. എന്റെ കുഞ്ഞു സാഷ ഇപ്പോഴും ആശുപത്രിയിലാണ്. മോശമായ ദിവസം, മോശം സമയം. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണം' എന്നാണ് രംഭ കുറിച്ചിരിക്കുന്നത്. ആശുപത്രിയിൽ കഴിയുന്ന മകളുടെയും അപകടത്തിൽപ്പെട്ട കാറിന്റെയും ചിത്രങ്ങൾ രംഭ പങ്കുവച്ചിട്ടുണ്ട്.

  താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് രംഭയുടെ പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്. നീയും കുട്ടികളും സുരക്ഷിതരാണെന്ന് അറിഞ്ഞതിൽ ആശ്വാസമുണ്ട്. ധൈര്യത്തോടെ ഇരിക്കൂ എന്ന് രാധിക ശരത്കുമാർ കമന്റ് ചെയ്തിട്ടുണ്ട്. ഞങ്ങളുടെ പ്രാര്‍ത്ഥന എപ്പോഴും നിങ്ങളുടെ കുടുംബത്തിനൊപ്പമുണ്ട്. സാഷയ്ക്കും വേഗം ഭേദമാവും, പേടിക്കണ്ട. എല്ലാവര്‍ക്കും പെട്ടെന്ന് സുഖമാവട്ടെ എന്നിങ്ങനെയുള്ള കമന്റുകളും പോസ്റ്റിന് താഴെ നിറയുന്നുണ്ട്.

  Read more about: rambha
  English summary
  Viral: Actress Rambha Says Her Car Met With Accident And Daughter Is In Hospital On Social Media Post - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X