For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭർത്താവിനെ നാല് തവണ വിവാഹം ചെയ്തു; ഇതുവരെ ഒരു ഐ ലവ് യു പോലും പറഞ്ഞിട്ടില്ലെന്നും സുമ ജയറാം

  |

  ഒരുകാലത്ത് മലയാള മിനിസ്‌ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിന്നിരുന്ന നടിയാണ് സുമ ജയറാം. തൊണ്ണൂറുകളിൽ നിരവധി സീരിയലുകളിലും സിനിമകളിലും സുമ ജയറാം അഭിനയിച്ചിരുന്നു. മലയാള സിനിമകളിൽ ചെറുതും വലുതുമായ അനേകം കഥാപാത്രങ്ങളെ അവതരിപ്പിച്ച സുമ പ്രേക്ഷകർക്കും ഏറെ പ്രിയങ്കരിയായിരുന്നു.

  എന്നാല്‍ ഇടക്കാലത്ത് താരം സിനിമയിൽ നിന്ന് വലിയൊരു ഇടവേളയെടുത്തു. സിനിമയിൽ നിന്ന് പൂർണമായും മാറി നിൽക്കുന്ന സുമ ഇപ്പോൾ ഭർത്താവിനും രണ്ടു മക്കൾക്കുമൊപ്പം കുടുംബ ജീവിതം ആസ്വദിക്കുകയാണ്. സോഷ്യൽ മീഡിയയിലും സജീവമാണ് നടി. തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവയ്ക്കാറുണ്ട്.

  Also Read: മമ്മൂക്കയെ കണ്ടപ്പോള്‍ കരഞ്ഞു പോയി; വേദനിപ്പിക്കുന്ന കമന്റുകള്‍ ഇടരുതെന്നും മമിത ബൈജു

  2013 ൽ ആയിരുന്നു സുമ ജയറാമിന്റെ വിവാഹം. 37-ാം വയസ്സില്‍ ബിസിനസ്സുകാരനായ ലല്ലുഷിനെയാണ് സുമ വിവാഹം ചെയ്തത്. സുമയുടെ കുടുംബസുഹൃത്തുക്കൾ ആയിരുന്നു ലല്ലുഷിന്റെ കുടുംബം. വിവാഹം കഴിഞ്ഞ് ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ഇവർക്ക് ഇരട്ടക്കുട്ടികള്‍ക്ക് ജനിച്ചത്.

  അടുത്തിടെയാണ് ഇവർക്ക് കുഞ്ഞുങ്ങള്‍ ജനിച്ചത്. അന്ന് മുതൽ സുമയുടെ ജീവിതവും കരിയറും എല്ലാം പലപ്പോഴായി വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തന്റെ കല്യാണത്തിന് പിന്നിലെ ഒരു കഥ വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഭർത്താവിനെ താൻ നാല് തവണ വിവാഹം ചെയ്തതിനെ കുറിച്ചാണ് സുമ ഒരു അഭിമുഖത്തിൽ സംസാരിച്ചത്.

  തന്റെ വിവാഹം വലിയൊരു കഥയാണ് എന്നാണ് സുമ ജയറാം പറഞ്ഞത്. 'എറണാകുളത്തെ വല്ലാർപ്പാടം പള്ളിയില്‍ വെച്ചായിരുന്നു ആദ്യത്തെ കല്യാണം നടന്നത്. കല്യാണത്തിന് മുന്‍പുള്ള ചില പേപ്പര്‍ വര്‍ക്കുകള്‍ പൂർത്തിയാക്കേണ്ടതുള്ളതിനാൽ ആദ്യം വല്ലാര്‍പടത്ത് വെച്ച് തന്നെ ലളിതമായി ചടങ്ങ് സംഘടിപ്പിക്കുകയായിരുന്നു'

  'അതിനു ശേഷം ഇടപ്പള്ളി സെന്റ്‌ ജോര്‍ജ്ജ് പള്ളിയിൽ വെച്ചാണ് ശരിക്കുള്ള കല്യാണം കഴിഞ്ഞത്. വല്ലാര്‍പടത്ത് വച്ച് നടത്തിയ കല്യാണത്തിന് ആരെയും വിളിച്ചിരുന്നില്ല. എന്നാൽ ഇടപ്പള്ളിയിൽ വെച്ച് നടത്തിയ വിവാഹത്തിൽ എല്ലാവരെയും ക്ഷണിച്ച് ആചാര പ്രകാരം ആയിരുന്നു വിവാഹം. രജിസ്റ്റര്‍ ഓഫീസില്‍ വെച്ച് ഒരു കല്യാണം കൂടെ നടന്നിരുന്നു' എന്ന് സുമ ജയറാം പറഞ്ഞു.

  നാലാമത്തെ കല്യാണം ഇസ്രായേലിലെ ക്‌നാനയില്‍ വെച്ചായിരുന്നു. കല്യാണത്തിന് മുന്‍പ് താൻ ഇസ്രയേലിലെ പാദുവയില്‍ പോയപ്പോള്‍, കല്യാണം കഴിച്ചിട്ട് ഇവിടെ വരാനുള്ള ഭാഗ്യം ഉണ്ടാവണേ എന്ന് പ്രാര്‍ത്ഥിച്ചിരുന്നു. അങ്ങനെ കല്യാണം കഴിഞ്ഞ ശേഷം പോയപ്പോള്‍ അവിടെ വച്ച് നാലാമതും കെട്ടി. അതിന്റെയും സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് നടി പറഞ്ഞു.

  കല്യാണത്തിലേക്ക് എത്തിയ കഥയും സുമ പങ്കുവയ്ക്കുന്നുണ്ട്. ലല്ലുഷിന്റെ കുടുംബത്തിനെ സുമയ്ക്ക് ചെറുപ്പം മുതലേ അറിയാമായിരുന്നു. ലല്ലുഷിനെ കണ്ടില്ലെങ്കിലും അപ്പച്ചനെയൊക്കെ അറിയാം. അവരിലൂടെ ലല്ലുഷ് എന്ന വ്യക്തിയെ കുറിച്ചും മനസ്സിലാക്കിയിരുന്നു. ഒരിക്കല്‍ മാതാവിന്റെ അടുത്ത് പോയപ്പോള്‍ നല്ല ചെറുക്കനെ കിട്ടാന്‍ പ്രാര്‍ത്ഥിക്കാന്‍ മമ്മി പറഞ്ഞപ്പോള്‍ ലല്ലുച്ചായനെ കിട്ടണേ എന്നാണ് പ്രാര്‍ത്ഥിച്ചത്.

  Also Read: 'അവന് ഞങ്ങൾ‌ പേരിട്ടു....'; പതിനഞ്ച് വർഷത്തിന് ശേഷം പിറന്ന മകന്റെ പേര് വെളിപ്പെടുത്തി നരേൻ, വൈറലായി ചിത്രം!

  അവസാനം ലല്ലുഷിനെ തന്നെ കിട്ടി. മാതാവ് പ്രാർത്ഥന കേട്ടു. എന്നാല്‍ ലല്ലുഷിനെ ആദ്യമായി കണ്ടത് പെണ്ണുകാണാന്‍ വന്നപ്പോഴാണ് എന്ന് സുമ പറയുന്നുണ്ട്. അത് പ്രണയമോ സൗഹൃദമോ ഒന്നും ആയിരുന്നില്ല. ലല്ലുഷിന്റെ കുടുംബം സാധാരണ നിലയില്‍ പെണ്ണ് ആലോചിച്ച് വരികയായിരുന്നു. അന്ന് ചടങ്ങിന് ഇടയിൽ മമ്മി, ഇത് എന്റെ മകന്‍ ലല്ലുഷ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തി തരുകയായിരുന്നു.

  കല്യാണം കഴിഞ്ഞ് ഒന്‍പത് വര്‍ഷമായെങ്കിലും ഇതുവരെ എന്നോട് ഐ ലവ് യു എന്ന് പറഞ്ഞിട്ടില്ല. അമ്മച്ചിയെയും പെങ്ങമ്മാരെയും വിളിക്കുമ്പോള്‍ എല്ലാം ഐ ലവ് യു പറയാറുണ്ട്. ചോദിക്കുമ്പോൾ നിന്നോട് അത് പറയേണ്ടതില്ല എന്ന് പറയും.

  സിനിമയിലൊക്കെ കാണുന്നത് പോലെ ഒരു ദിവസം ഐ ലവ് യു പറഞ്ഞിരുന്നെങ്കില്‍ എന്ന് ചിലപ്പോഴൊക്കെ ആലോചിക്കും. പക്ഷെ ഞങ്ങള്‍ ഹാപ്പിയായ, സീരിയസ് ആയ കപ്പിള്‍സ് ആണെന്നും സുമ ജയറാം പറയുന്നുണ്ട്.

  Read more about: actress
  English summary
  Viral: Actress Suma Jayaram Opens Up About Her Marriage Says She Married Husband Lallush Four Times
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X